താൾ:Mangalodhayam book-10 1916.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉക്കണ്ടനുണ്ണിയുടെ തറവാട് ൨൮൯

റഞ്ഞു:- 'ഇതെന്തു പൂരമാണ്! ഇതു നമ്മുടെ കുഞ്ഞിക്കാവുനേത്യാരുടെ മകനല്ലെ? ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലൊ.എജമാനൻ നാടുനീങ്ങിട്ടു കൂറെ കാലമയി. നേത്യാരു മരിച്ചിട്ട് അതിലും അധികം കാലമായി. എനിക്കു വയസ്സായില്ലെ, ഒക്ക മറവിയല്ലേ?

ഉക്ക - - ഞാൻ കുഞ്ഞിക്കാവുനേത്യാരുടെ മകനാണ്. ലക്ഷ്മിഅമ്മയെ ഞാൻ കണ്ടിട്ടുണ്ട്. അമ്മ പറഞ്ഞുകേട്ടിട്ടുമുണ്ട്.അമ്മയ്ക്കു നിങ്ഹൾ ഒരു ബന്ധുമാത്രമേ നായർകോട്ടയില്ലുണ്ടായിരുന്നുവെന്നും മനസ്സിലാക്കീയിട്ടുണ്ട്.

ലക്ഷ്മി-- അതു ശരിയാണ്. വരാണ്ടിരിക്കില്ല എന്നു ഞാനെപ്പോഴും പറയാറുണ്ട്. വരുമ്പോൾ വണ്ടിയുടെ ഒച്ചയൊന്നും കേട്ടില്ലല്ലോ.

ഉക്ക-- ഞാൻ സ്റ്റേഷനിൽനിന്നു നടക്കയാണു ചെയ്തത്.

ലക്ഷമി-ആവൂ! എന്നാൽ വല്ലാണ്ട് ക്ഷീണിച്ചിട്ടുണ്ടാവും. ഞാൻ വേഗം കൂറെ ചായയുണ്ടാക്കാൻ പറയട്ടെ.

ഉക്ക-- ചായവേണ്ട,കാപ്പി മതി. കൊളമ്പിൽ ഞങ്ങൾക്കൊക്കെ കാപ്പികുടിയാണ് പ്രധാനം.

കാമാക്ഷി --കൊളമ്പിലോ! ഗോപാലനമ്പ്യാർ ഇതിനിടെ കൊളമ്പിൽ പോയല്ലെ മടങ്ങിവന്നത്?

ഉക്ക- അതു ശരിയാണ്. നമ്പ്യാർ  ഒരു പുഴയിൽ വീണു മരിക്കേണ്ടതായിരുന്നു. ഞാനാണ് പിടിച്ചുകേറ്റിയത്. "അമ്മാവൻ മരിച്ച വിവരം അയാളാണു പറഞ്ഞതും

കാമാ--എന്താണിങ്ങിനെ നിലക്കുന്നത്?

ഒരു ദിക്കിൽ ഇരിക്കരുതേ? അച്ഛന്നു കമ്പിയോ ആളേയോ അയയ്ക്കാം .
   എന്നു പറഞ്ഞു കാമാക്ഷി കാപ്പികൊണ്ടുവരാൻ പോയി. കുറച്ചു കഴഞ്ഞപ്പോൾ  കാമാക്ഷിയും  ലക്ഷ്മിയമ്മയും കൂടി കാപ്പിയും പലഹാരവുമായി വന്നു. ഉക്കണ്ടനുണ്ണി നായർ കാപ്പി കുടിച്ചുതുടങ്ങി.

ഉക്ക-- ഗോപാലമേനോന് എന്നെ കാണുന്നത് ഇഷ്ടമായിരിക്കുമോ?

കാമാ- അങ്ങനെയൊക്കെ വേണോ?ജ്യേഷ്ഠത്തിയും ഞാനും വളരെ കാലമായി ഇവിടെയാണ് താമസം.

ലക്ഷമീ-- ഇഷ്ടമുണ്ടെങ്കിലുംശരി, ഇല്ലെങ്കിലും ശരി, കാണാതേയും കാര്യയ്യംറയാതേയും കഴിയുമോ? അതിരിക്കട്ടെ. നിങ്ങളുടെ പെട്ടിയും സാമാനവുമൊക്കെ എവിടെ?

ഉക്ക സ്റ്റേഷനിൽ ഉണ്ട്. രശീതിയാണിത്.

ഉടനെ സ്റ്റേഷനിൽ നിന്നു സാമാനവുംകൊണ്ടുവരാൻ രശീതിയും കൊണ്ട് ആളെ അയച്ചു.

ഉക്ക-- അല്ലാ, എന്റെ സാമാനം ഇവിടെ കൊണ്ടുവന്നട്ടോ? ഞാനെവിടെയാണ് താമസിക്കേണ്ടത് ?

കാമാ--- എന്താ സംശയം?മറ്റു വല്ലതും ആലോചിച്ചിട്ടുണ്ടോ?

ഉക്ക-- അതൊന്നുമില്ല. ഞാൻ ഇവിടെ ഒന്നുരണ്ടു മണിക്കൂറായി എത്തീട്ട്.എന്റെ അനുഭവം നോക്കിയാൽ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/320&oldid=164759" എന്ന താളിൽനിന്ന് ശേഖരിച്ചത്