Jump to content

താൾ:Mangalodhayam book-10 1916.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯o മംഗളോദയം

കാമാ- പലതും സംശയിക്കാനുണ്ടാവും. എല്ലായ്പ്പോഴും ഭൂതവും വർത്തമാനവും ഭാവിയോടു യോജിക്കില്ല.

ഉക്ക- അതിരിക്കട്ടെ. ലക്ഷ്മിഅമ്മേ! അമ്മയും അമ്മാവനും തമ്മിൽ ഇത്ര വളരെ മത്സരമാവാനെന്താ കാരണം?

ലക്ഷ്മി-അതു വലിയ കഥയാണ്. എല്ലാം അച്ഛൻ നമ്പൂരി കാരണം ഉണ്ടായതാണ്. ആ സാധുനേത്യാരു വളരെ ബുദ്ധിമുട്ടി. നമ്പൂരി മരിച്ചപ്പേൾ രാമേശ്വരത്തേയ്ക്കു പോകയാമു ചെയ്തത്. ഈശ്വരോരക്ഷ. അതിരിക്കട്ടെ; സ്റ്റേഷനിൽനിന്നു സാമാനം വരുമ്പോഴേക്കു വേഗം ക്ഷൌരം ചെയ്തുതേച്ചുകുളിച്ചു മലയാളിയാവാൻ ശ്രമിക്കുക.

     കാപ്പി കുടിച്ചു കഴിഞ്ഞപ്പോഴേക്കുതന്നെ നായരുടെ കോപത്തിന്ന് അല്പം ശാന്തി വന്നു. അപ്പോളാണ്, കാമാക്ഷി സാമാന്യം സൌന്ദർയ്യമുള്ള ഒരു യുവതിയാണെന്നുള്ള ധാരണ നായരുടെ മനസ്സിൽ ഉദിച്ചത്. കാമാക്ഷിയെപ്പറ്റിയ ചില പുതിയ വിചാരങ്ങളിൽ മഗ്നനായിരിക്കുമ്പോഴാണ് കളിക്കാറായി എന്നു കൃഷ്ണൻ പറഞ്ഞത്. 
  
   *             *            *              *               *
     
         മൂന്നാംദിവസം രാവിലെ, ഉക്കണ്ടനുണ്ണിനായർ ഉണർന്നെഴുനേറ്റപ്പോൾ രണ്ടു സംഗതികളായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ പ്രധാനമായിരുന്നത്. ഒന്നാമത്, അനിരുദ്ധപുരത്തിലുള്ള തന്റെ മരവിലാസം എസ്റ്റേറ്റിനെ എന്തു കാട്ടണമെന്നും,രണ്ടാമത് അഞ്ചട്ടുകൊല്ലമായി തന്റെ നായർകോട്ടയിൽ സസുഖം താമസിക്കുന്ന ഗോപാലമനോനെ മുഖത്തോടുമുഖം കാണുമ്പോൾ ഉള്ള വികാരം എന്തായിരിക്കുമെന്നും ആയിരുന്നു. കാമാക്ഷി അയച്ച കമ്പിക്കു ചൊവ്വാഴ്ച വൈകുന്നേരം മൂന്നരമണിവണ്ടിക്കു മടങ്ങന്നു'എന്നൊരു മറുവടിക്കമ്പി മാത്രമാണു കിട്ടിയത്. ഉക്കണ്ടനുണ്ണിനായരെപ്പറ്റി ഒരു വാക്കുപോലും അതിൽ പറഞ്ഞിട്ടില്ല. ഗോപാലമേനോനോടു മുൻകൂട്ടി കാര്യം പറഞ്ഞു മനസ്സിലാക്കാൻ ലക്ഷ്മിഅമ്മ തന്നെ സ്റ്റേഷനിലേക്കു പുറപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കിലും കാമാക്ഷി അതുകൂടാതെ കഴിച്ചു. ഉക്കണ്ടനുണ്ണിനായർ ഇപ്പോൾ തനിച്ച ​​പരിഷ്കാരിയായ ഒരു മലയാളി തന്നെയായിരുന്നു. ക്രാപ്പുചെയ്ത തലയും, മേൽമീശയില്ലാത്ത മുഖവും,  വെളുത്തമുണ്ടും, ഷർട്ടും, തോർത്തുമുണ്ടും ഒക്കെ യോജിച്ചതോടകൂടി നായരുടെ മുമ്പത്തെ ഭാഷയെല്ലാം മാറി. 
     കാമാക്ഷിയും ഉക്കണ്ടനുണ്ണിനായരുംകൂടി മോട്ടോർകാറിൽ മൂന്നരമണിക്കു സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ ഉണ്ടായിരുന്ന മുമ്പത്തെ വണ്ടിക്കാക്ക് ഈ  വരവ് കുറെ അത്ഭുതമുണ്ടാക്കിത്തീർത്തു എന്നു പറയേണ്ടതില്ലല്ലൊ. ഒന്നാംക്ലാസ്സുവണ്ടിയിൽനിന്നു ഗോപാലമേനോനും കല്യാണിയും പുറത്തേക്കിറങ്ങി. കല്യാണി ' വൈറ്റിങ്ങ് റൂ ' മിലേക്കു വന്നപ്പോൾ അവിടെ മിസ്റ്റർ നായരും കാമാക്ഷിയും ഉണ്ടായിരുന്നു. ' കല്യാണിഅമ്മയെ ഇപ്പോൾ കാണുന്നതേയുള്ളുവെങ്കിലും കാമാക്ഷിമുഖേന എനിക്ക് നല്ല പരിചയമായിക്കഴിഞ്ഞിട്ടുണ്ട്.' എന്നു നായർ പറഞ്ഞു.

കല്യാണി- വന്നവിവരം ഞാൻ അറി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/321&oldid=164760" എന്ന താളിൽനിന്ന് ശേഖരിച്ചത്