താൾ:Mangalodhayam book-10 1916.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൪ മംഗളോദയം

ക്കാലമുണ്ടായ ഒരാലോചനയുടെ ഫലമായിരുന്നു.പാലക്കാട്ടു സബ്ബ് കോടതിയിൽ ചെന്നു കാരണവരുടെ മരണശാസനത്തന്റെ ഒരു പകർപ്പു കൈവശപ്പെടുത്തി അതു മുഴുവൻ മന;പാഠം പഠിക്കുകയായരുന്നു ഒന്നാമത്തെ പ്രവൃത്തി.'എന്റെ ഏറ്റവും വിശ്വസ്തനും നിയമോപദേഷ്ടാവും ആയ വക്കീൽ ഗോപാലമേനോൻ ' എന്നാണ് ട്രസ്റ്റിയെപ്പറ്റി ലുബ്ദനായ കാരണവർ വിവരിച്ചിട്ടുണ്ടായിരുന്നത്. അത്ര വിശ്വസ്തനായ ഗോപാലമേനോൻ ഒരു നല്ല സ്വഭാവക്കാരനായരിക്കുമെന്ന വിശ്വസത്തോടെ മിസ്റ്റർ നായർ തീവണ്ടി കയറി,നായർ കോട്ടയിൽനിന്ന് ആറു നാഴിക അകലമുള്ള മതിലകം സ്റ്റേഷനിൽ വണ്ടിയിറങ്ങി.

                                         തമിഴരുടെ മാതിരിയിലുള്ള ഉടുപ്പും നടപ്പും മേൽമീശയും ഇടയ്ക്കിടെ തമിഴു ചുവയ്ക്കുന്ന മലയാളസംസാരവും  കാരണം മിസ്റ്റർ നായർ ഒരു മലയാളജില്ലക്കാരനാമെന്നും ,ശ്രുതിപ്പെട്ട മതിലകത്തു നായരുടെ വംശജനാമെന്നും മറ്റുള്ളവർ വിശ്വസിക്കുന്നില്ലയൊ എന്ന സംശയം നായർക്കുതോന്നി.
  
                                    ഒരു കാളവണ്ടിക്കാരൻ-നിങ്ങൾക്കു നായർകോട്ടയിലേക്കാണോ പോകേണ്ടത്? നായ കോട്ടയ്ക്കിപ്പോൾ 'ഗോപാലവിലാസം ' എന്നാമു പേര്. നിങ്ങൾ അരമണിക്കൂരൂകൂടി ഇവിടെ താമസിക്കുന്നതായാൽ വക്കീലെജമാനന്റെ മോട്ടോർകാർ പോവുന്നുണ്ടണ്ടാവും. 

ഏജമാനൻ ഉച്ചവണ്ടിക്കു പാലക്കാട്ടിനിന്നു വരുമെന്നാണുകേട്ടത്.

ഉക്ക -അയാൾ വരുന്നവരെ താമസിക്കേണമെന്നു ഞാൻ വിചാരിക്കുന്നില്ല.

വണ്ടി-വക്കീലെജമാനനില്ലാതെ അവിടെ പോയിട്ടു നിങ്ങൾക്കെന്താകാര്യയ്യം?വേറെ വല്ല കാര്യയ്യവും ഉണ്ടോ?

ഉക്ക- ഞാൻ നായർകോട്ടയുടെ ഉടമസ്ഥനാണ്.അതുതന്നെ കാരണം.

വണ്ടി-ഓ!ന്റെ! പടച്ചോനേ! ആ നാടുനീങ്ങിയ മൂപ്പിലെജമാനന്റെ കാണാതെപോയ മരുമകൻ ഒരാളല്ലെ ഉടമസ്ഥൻ? ആ എജമാനൻ നിങ്ങൾ

ഉക്ക-എന്താ ഇത്ര സംശയം? കാണാതെ പോയതായിരുന്നില്ല .

വണ്ടി- ഞങ്ങളൊക്കെ അവിടുത്തെ അതൊക്കെ കുടിയാന്മാരാണ്. വക്കീലെജമാനനല്ലെ അതൊക്കെ തീർച്ചപ്പെടുത്താൻ?

ഉക്ക-നീ മതിലകത്തെ കുടിയാനാണൊ? ആണെങ്കിൽ സാമാനം വണ്ടിയിലെടുത്തിട്ടു വണ്ടി വേഗം തെളിക്ക്.

അപ്പോഴയ്ക്കും വണ്ടിക്കാരും മറ്റുള്ളവരുമായി വളരെ ആളുകൾ സംസാരിച്ചുതുടങ്ങി. മിസ്റ്റർ നായർ അതൊന്നും ശ്രദ്ധിക്കാതെ സാമാനങ്ങളെല്ലാം സ്റ്റേഷനിൽ ഏല്പിച്ച് നായർകോട്ടയിലേക്കു നടക്കുവാൻ തന്നെ തീർച്ചപ്പെടുത്തി. നായർകോട്ടയിലേക്കുള്ള തന്റെ ഈ യാത്ര ഒന്നാമത്തേയായിരുന്നു. അതുകാരണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/315&oldid=164754" എന്ന താളിൽനിന്ന് ശേഖരിച്ചത്