Jump to content

താൾ:Mangalodhayam book-10 1916.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉക്കണ്ടനുണ്ണിയുട തറവാട് ൨൮൭

സാധാരണ ആളുകൾ പെരുമാറുന്ന വഴി തെറ്റി വടക്കുഭാഗത്തുള്ള ഗൈറ്റുകടനാനാണ്കോട്ടവളപ്പിലേക്കു നായർ പ്രവേശിച്ചത്. 'അയ്യോ എങ്ങട്ടാ പൊണ്' എന്ന് ഒരു സ്ത്രീയുടെ ശബ്ദം കേട്ടുനായർ തിരിഞ്ഞുനോക്കയപ്പോൾ കണ്ടതു പുല്ലരിഞ്ഞുകൊണ്ടിരിക്കുന്ന വയസ്സായ ഒരു സ്ത്രീയെ ആണ്.

                     'കോട്ടയിലേക്കു തന്നെ. ഇതല്ലേ വഴി' എനനു മിസ്റ്റർ നായർ ചോദിച്ചു. സ്ത്രീ----  അതെ. പക്ഷെ എജമാനന്മാർക്കു മാത്രം. നിങ്ങൾ പോകേണ്ടതു കിഴക്കെ പടി കടന്നാണ്. 

ഉക്ക- ഓഹോ! ആരാ എജമാനന്മാർ?

സ്ത്രീ- വക്കീലെജമാനരും കുടുംബങ്ങളും ബന്ധുക്കലും തന്നെ.

ഉക്ക- ശരി- - പിന്നെ-- എന്താ നിങ്ങളുടെ പേര് ?

സ്ത്രീ-- കുഞ്ചി.

ഉക്ക- കേട്ടോ കുഞ്ചിയമ്മേ, ഞാൻ നിങ്ങൾ പറഞ്ഞതിനു വളരെ നന്ദിപറഞ്ഞുകൊള്ളുന്നു. പക്ഷെ ഞാൻ മതിലകത്ത് ഉക്കണ്ടനുണ്ണിനായരാണ്. എജമാനന്മാരും ബന്ധുക്കളും പോകുന്ന വഴിക്കു തന്നെയാണ് ഞാൻ പോകാൻ ഭാവം.

                     കുഞ്ചിയമ്മ ഇതൊന്നും കേൾക്കുന്നില്ല. ആ സ്ത്രീ ആശ്ചര്യത്തോടെ നോക്കി നിൽക്കുകയാണ്. കുഞ്ചിയമ്മ ആറേഴുകൊല്ലമായി നായർ വീട്ടിൽ ദാസ്യപ്രവൃത്തി തുടങ്ങീട്ട്. ഇതിലിടയ്ക്ക് ഇങ്ങിനെയൊരാൾ ഉണ്ടെന്നു കേട്ടിട്ടില്ല. 
   
                        മിസ്റ്റർ നായർ ആവഴിയെ പോയപ്പോൾ ചെന്നെത്തിയതു പൂന്തോട്ടത്തിലാണ്. അവിടെ രണ്ടുമൂന്നു പേർ പൂച്ചെടികൾ നനച്ചുകൊണ്ടും ഇരിക്കുന്നുണ്ടായിരുന്നു. വളരെ ലുബ്ധനായിരുന്ന മരിച്ച മൂപ്പിൽ നായർ ഇത്ര വളരെ പണം ചിലവിട്ട് ഇങ്ങിനെ ഒരു തോട്ടുണ്ടാക്കുമെന്നു വിശ്വസിപ്പാൻ ഉക്കണ്നുണ്ണിനായർക്കു കഴിവുണ്ടായിരുന്നില്ല. ഏറ്റവും നിഷ്കർഷയേടും മനോധർമ്മത്തോടും കൂടി ഉണ്ടാക്കിയ ഈ ഉദ്യാനം കണ്ടപ്പോൾ ഈ സ്വത്തിന്റെ ട്രസ്റ്റിയായ വക്കീൽ ഗോപാലമേനോനെപ്പറ്റി എന്തെന്നില്ലാത്ത ഒരു ബഹുമാനമാണ് മിസ്റ്റർ നായർക്കുണ്ടായിരുന്നത്.
      
                                            'എടോ, വെണ്ണീറിങ്ങനെ അധികമിട്ടാൽ റോജാപ്പൂവിന്റെ നിറത്തിനു കുറവും വരും , വാസനപോകയും ചെയ്യും. താനതു മനസ്സിലാക്കീട്ടില്ലെ' എന്നു തോട്ടത്തിൽ പണിയെടുക്കുന്ന ഒരുത്തനോടു നായർ പറഞ്ഞപ്പോൾ, ഒരു കയ്യേക്കാട്ടും കയ്യിലെടുത്ത് ഭീമാകായനായ വേറെ ഒരു തോട്ടക്കാരൻ അവിടെ പ്രത്യക്ഷമായി. 'തോട്ടത്തിൽ വരാൻ എജമാനന്റെ കല്പനയുണ്ടോ' എന്ന് ആ വിദ്വാൻ ചോദിച്ചതു കേട്ടതായി നടിക്കാതെ 'വക്കീലിന്റെ ധൂർത്ത് കുറച്ചധികമാണെന്നു തോന്നുന്നവല്ലൊ' എന്നു മാത്രം നായർ പറഞ്ഞു. 'നിങ്ങളാരാണ്? നിങ്ങൾക്കിവിടെ എന്താണ് ?' എന്നു വീണ്ടും പരുഷസ്വരത്തിൽ തോട്ടക്കാരൻ ചോദിച്ചു. 

ഉക്ക- തന്റെ ഒടുക്കത്തെ ചോദ്യത്തിന് ആദ്യം ഉത്തരം പറയാം. ഞാൻ ഈ പൂന്തോട്ടം കണ്ട് ആനന്ദിക്കുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/316&oldid=164755" എന്ന താളിൽനിന്ന് ശേഖരിച്ചത്