താൾ:Mangalodhayam book-10 1916.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൬മംഗളോദയം

ന്ന പരിഭ്രമത്തോടുകൂടിയാണു ഗിരിബാല നാടകപ്പുരക്കകത്തു കാലെടുത്ത് വെച്ചത്. അവളുടെ ഹൃദയത്തിൽ ഉണ്ടായിരുന്ന ഭയവും പരിഭ്രമവും തന്നെ അന്ന് അവിടെ അവൾ കണ്ടതിനെല്ലാം പ്രത്യേകമായ ഒരു ആകർഷണതയെ പർദ്ധിപ്പിച്ചു. ദീപ്തിമത്തുക്കളായ രംഗദീപങ്ങളുടെ അസാധരണപ്രകാശത്തിൽ കാഴ്ച്ചക്കാരായ അനേകം ജനങ്ങളെ പ്രസ്പഷ്ടമായിക്കണ്ടു. അവിടുത്തെ സംഗീതകോലാഹലത്തിന്റെ മന്ത്രശക്തിയും, രംഗത്തെ അലംങ്കരിക്കുന്ന വിചിത്രങ്ങളായ തിരശ്ശീലകളാൽ നിർമിതമായ സീനുകളും അവളുടെമനസിന്റെ ഉദ്ദീപിപ്പിച്ചു. മനുഷ്യസമുദായത്തിന്നു പ്രകൃതിസിദ്ധമായ അന്യോന്യാകർഷണശക്തി പെട്ടന്നു സ്വയം നശിച്ച് അതിന്റെ വ്യാപാരങ്ങളിനിന്നു തീരെ വിമുക്തമായിത്തീർന്ന ഒരു ലോകം പോലെ ആകുന്നു ഗിരിബാലയ്ക്കു നാടകപ്പുരയിൽ ചെന്നപ്പൊൾ തോന്നിയത്. ഉന്നതഭിത്തികളാൽ ചുറ്റപ്പെട്ട അവളുടെ നിലാമുറ്റത്തെയും ആഹ്ളാ ദരഹിതമായ അവളുടെ നിർജ്ജീവഭാവനത്തെയും വിട്ട് അവൾ ഇപ്പോൾ പ്രവേശിച്ചിരിക്കുന്ന സ്ഥലം എത്ര വ്യത്യസ്തപ്പെട്ടത്! അവിടെ, കലാവിഗ്ദ്ധതയാൽ സ്വപ്നസദൃശങ്ങളായ മനോരാജ്യങ്ങളും ദൃഢീഭൂതങ്ങളായ വാസ്തവാസ്ഥകളും അന്യോന്യം സ്നേഹഭാവത്തിൽ കൈകോർത്തുപിടിച്ച് ഒരുമിച്ചു കാണപ്പെടുന്നു! ഒരു മണിനാദം കേട്ടു പിൻപാട്ടുകാർ അവരുടെ സംഗീതതാളമേളങ്ങൾ തല്ക്കാലം നിർത്തിവെച്ചു കാഴ്ചക്കാരെല്ലാം അവരുടെ ആസനങ്ങളിൽതന്നെ നിശ്ശബ്ദമായിരുന്നു പെട്ടെന്ന് ആവർദ്ധിച്ച പ്രകാശത്തിനിടയ്ക്ക്, എവിടെ നിന്നാണെന്നറിയുവാൻ നിവൃത്തിയില്ലാത്ത വിധത്തിൽ, വൃന്ദാവനത്തിലെ ഗോപസ്ത്രീകൾ രംഗപ്രവേശനം ചെയ്തു. സംഗീതാരംഭത്തോടുകൂടി അവർ നർത്തനവും തുടങ്ങി. ആഹ്ളാദഭരിതരായ കാഴ്ചക്കാർ താളത്തിനു താളത്തിനു ഹസ്തതാഡനം ചെയ്തു. ഗിരിബാലയുടെ നാഡികളിൽക്കൂടി രക്തം അതിവേഗത്തിൽ ഓടുവാൻ തുടങ്ങി. തന്റെ ജീവിതം പരിമിതവും തന്റെ പരിസരങ്ങൾ വ്യവസ്ഥിതവും ആണെന്നും നിയമപരമ്പരകളും സമുദായനിശ്ചയങ്ങളുമെല്ലാം സംഗീതലഹരി.ിൽ അലിഞ്ഞുപോയിട്ടുള്ളതും തനിറെ മുമ്പിൽ കാണപ്പെടുന്നതും ആയ ആ കൃത്രിമലോകത്തിൽ തനിയ്ക്കു സ്ഥാനമോ സ്വാതന്ത്ര്യമോ ഇല്ലെന്നും ഉള്ള കഥയെല്ലാം ഗിരിബാല തീരെ മറന്നുപോയി. സുധ ഇടയ്ക്കിടയ്ക്ക് അവളെ കാർയ്യസ്ഥിതി മനസ്സില്ലാക്കുവാൻ ശ്രമിക്കുന്നുണ്ട്. താനസിയാതെ മടങ്ങിപോണമെന്നും, അല്ലെങ്കിൽ ആരെയും കണ്ടുപിടിച്ചെക്കുമെന്നും അവളെ ഓർമ്മപ്പെടുത്തുന്നുമുണ്ട്. എന്നാൽ ഗിരിബാല ശ്രദ്ധിച്ചില്ല. അവളിൽ നിന്നു ഭയം എന്ന വികാരം തന്നെ പൊയ്പോയിരുന്നു.

കഥയഥാവിധി നടക്കുന്നു. ശ്രീകൃഷണൻ തനിക്കെത്രയും പ്രയപ്പെട്ട രാധയെ സംഗതിവശാൽ മുഷിപ്പിക്കുന്നു. അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/297&oldid=164735" എന്ന താളിൽനിന്ന് ശേഖരിച്ചത്