താൾ:Mangalodhayam book-10 1916.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗിരിബാല ൨൬൭

ഭിമാനക്ഷതത്താൽ കുവിതയായ രാധയാവട്ടെ കൃഷണ്ണനെക്കണ്ടാൽ കണ്ടു എന്നു തന്നെ നടിക്കാതിരിക്കുന്നു. കൃഷ്ണൻ അവളുടെ പാദങ്ങളിൽ വീണു വളരെ താഴ്മയോടുകൂടി ക്ഷമായാചനം ചെയ്യുന്നു. യാതൊരു ഫലവുമില്ല. ഗിരിബാലയുടെ ഹൃദയം തുടിക്കുന്നു. കുവിതയിലാകപ്പെട്ട രാധ താൻ തന്നെ ആണെന്ന് അവൾ തന്നെത്താൻ സങ്കല്രിക്കുന്നു. തന്റെ അഭിമാനത്തെ രക്ഷിക്കുന്നതിന്ന് ഒരു സ്ത്രീക്കു സഹജമായിട്ടുള്ളതും രാധ തദവസരത്തിൽ പ്രത്യക്ഷമായി പ്രദർശിപ്പിക്കുന്നതും ആയ ആ സ്ത്രീശക്തി തന്നിലും കിടപ്പുണ്ടെന്നുള്ള ഒരു ബോധം ഗിരിബാലക്കുണ്ടാകുന്നു. ഇഹലോകത്തിൽ സ്ത്രീസൌന്ദർയ്യത്തിന്നുള്ള അപരശക്തിയെക്കുറിച്ച് അവൾ പലപ്പോഴും കേട്ടിട്ടുണ്ട്. ഇന്നു രാത്രി, അതാ അത് അവൾക്ക് അവളുടെ മുമ്പാകെ പ്രത്യക്ഷമായിത്തീർന്നിരിക്കുന്നു. അവസാനത്തിൽ യവനികകളെല്ലാം താഴെ പതിച്ചു. ദീപങ്ങക്കെല്ലാം സ്ഥലം വിടുന്നതിനു സന്നദ്ധരായി. എന്നാൽ അതാ ഗിരിബാല മാത്രം സ്വസ്ഥാനത്ത് മനോരാജ്യത്തിൽ മുങ്ങി ന്ശ്ചേഷ്ടയായി പഴയപോലെ തന്നെ ഇരിക്കുന്നു. തനിക്കു തന്റെ സ്വഗൃഹത്തിലേയ്ക്കു തിരികെ പോകേണമെന്ന കഥ തന്നെ അവൾ മറന്നിരിക്കുന്നു. തിള്ളീലകൾ വീണ്ടും ഉയരുകയും രാധയുടെ പാദാരവിന്ദങ്ങളിൽ വീണ് കൃഷ്ണൻ താഴ്മയോടുകൂടി യാചിക്കുന്നതായി ആ ലോതസാമാന്യവും അന്വശ്വരവും ആയ കഥാവസ്തു തുടർന്നുകാണുകയും ചെയ്യുന്നതിന് അവൾ കാത്തിരിക്കുകയായിരുന്നു. അപ്പോൾ സുധ അവളുടെ സമീപത്തെത്തി നാടകം തീർന്നു എന്നും, വിളക്കുകളെല്ലാം ഉടന്നെ കേടുത്തുമെന്നും ഗിരിബാലയെ ഓർമ്മപ്പെടുത്തി.‌ ഗിരിബാല സ്വഗൃഹത്തിൽ മടങ്ങിയെത്തിയപ്പോൾ‌ നേരം വളരെ വൈകിയിരിക്കുന്നു. അവളുടെ എകാന്തവും നിശ്ശബ്ദവുമായ ശയനമുറിയിൽ ഒരു ചെറിയ മണ്ണെണ്ണ വിളക്ക് വളരെ വ്യസനഭാവത്തിൽ എന്നപോലെ മങ്ങിക്കത്തിക്കൊണ്ടിരുന്നു. വാതായനത്തിന്നു സമീപമുള്ള അവളുടെ കട്ടിലിനെ അലങ്കരിച്ചിരുന്ന കൊതുവല അല്പാല്പമായി അകത്തു പ്രവേശിച്ചിരുന്ന നിശാമാരുതനാൽ കുറേശ്ശ എളക്കപ്പെട്ടിരുന്ന ചീഞ്ഞുപുളിച്ചുപോയതും പുറത്തുള്ള അശണ്ഠക്കുണ്ട ലേക്ക് എറിഞ്ഞുകളഞ്ഞതും ആയ ഒരു മധുരഫലത്തെപ്പോലെയാണ് അവൾക്കു പരിചയപ്പെട്ടതായ ലോകത്തെക്കുറിച്ച് അവൾക്കു തോന്നിയത്.

അന്നുമുതൽക്കു ഗിരിബാല എല്ലാ ശനിയാഴ്ചയും നാടകത്തിന്നു പോകാറുണ്ട്. അത് ആദ്യം കണ്ടന്നു തോന്നിയ വ്യാമോഹങ്ങൾക്കെല്ലാം ക്രമേണശക്തി കുറഞ്ഞു ചായപ്പണിയിൽ മറഞ്ഞുകിടക്കുന്ന നടികളുടെ കേവലം സാധാരണങ്ങളായ ലാവണ്യങ്ങളും അവരുടെ നാട്യങ്ങളുടെ കൃത്രിമത്വവും അധികമധികം അവൾക്ക് അനുഭവപ്പെട്ടിതുടങ്ങി. എങ്കിൽ അവളുടെ നാടകത്തിന്നു പോകുന്ന പതിവിന്നു വിഘ്നം വന്നില്ല. ആ പരിചയം വർന്നുകൊണ്ടുതന്നെ വന്നു. രംഗ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/298&oldid=164736" എന്ന താളിൽനിന്ന് ശേഖരിച്ചത്