താൾ:Mangalodhayam book-10 1916.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സേ. ജെ. സി. ബോസും ചെടികളും

വളുടെ ഉദ്ദേശം വേറെ വല്ലതുമായിരിക്കാമെന്നു വിചാരിച്ചതിനാൽ വിഷത്തിനു പകരം അലപം പഞ്ചസാരയാണു മധുരവാക്കോടുകൂടി കൊടുത്തയച്ചത്. പഞ്ചസാരക്കും ആ വിഷദ്രവ്യത്തിനും നിറവ്യത്യാസമില്ലാതിരുന്നതിനാൽ മിസ്റ്റർ ബോസിന്റെ ശിഷ്യൻ ധൃതിയിൽ ആയതു വാങ്ങിവെച്ചു. വലിയ സഭയി, വിയന്നയിലുള്ള എല്ലാവിദ്വാന്മാരും സന്നിഹിതരായിരിക്കുമ്പോ, മിസ്റ്റർ ബോസ് ഒരോന്നു കാണിക്കുന്ന അവസരത്തിൽ ചെടിക്കു വിഷം കൊടുത്താലുള്ള ഫലം പ്രദർശിപ്പിക്കുന്നതിനു പുറപ്പെട്ടു. എന്നാൽ വിഷമാണെന്നു കരുതിയിരുന്ന പഞ്ചസാരയുടെ പ്രയോഗം കൊണ്ടുചെടിക്കു വാട്ടത്തിനു പകരം അല്പംകൂടി പ്രയോഗിച്ചു. എന്നിട്ടും വിപരീതഫലമല്ലാതെ കണ്ടില്ല. അവർക്കു അലുപം പരിദ്രമം ആ സമയത്തു ഉണ്ടായിയെന്നു പറയാതെ തരമില്ല. എന്നാൽ താല്ക്കാലിക ബുദ്ധി ധാരാളം ഉണ്ടായിരുന്നു ആ ശിഷ്യൻ ഉടനെ ആ സാധനം അല്പമൊന്നു നാവിൽ തേച്ചു. അപ്പോളാണു കാർയ്യം മനസിലായത്. ഉുടനെ അയാൾ അടുക്കെ ഇരുന്നിരുന്ന ക്ലോറൊഫാം(Chloroform) കുപ്പി എടുത്തൊന്നു നല്ല വണ്ണം ചരിച്ചു. ചെടിയൊന്നു തലതാഴ്ത്തി. അങ്ങിനെ അബ്ദം പിണയാതെ അന്നു കഴിഞ്ഞു. പിന്നീട് ഈ സംഭവത്തിനുള്ള കാരണങ്ങൾ അന്വോഷിച്ചപ്പോൾ അവർക്കു ചിരിക്കുന്നതിനും ധാരാളം വഴി ഉണ്ടായി.

മനുഷ്യനുള്ളതു പോലെ ചെടിക്കും ഒരു മരണദശയുണ്ടെന്നും ചെടിയുടെ മരണസമയം കൃത്യമായി നമുക്കു കണ്ടറിയാമെന്നും സെ. ജെ. ബോസ് കാണിച്ചിരിക്കുന്നു. അദ്ദേഹം കണ്ടു പിടിച്ചിട്ടുള്ള യന്ത്രത്തിലുള്ള ഒരു ശക്തി ചെടിയുടെ കഷ്ടസ്ഥിഥിയെപ്പറ്റി കീഴ്പ്പോട്ടുള്ള വരകൾ മൂലം എഴുതിക്കൊണ്ട് വരുന്ന മദ്ധ്യെ ചെടിയുടെ മരണസമയത്തു പെട്ടെന്നു മേല്പോട്ടു എഴുതുന്നു. എല്ലാ ചെടികളും 60'c ചൂട് ഏല്പിക്കുന്നതുകൊണ്ടു മരിക്കുന്നതായും അദ്ദേഹം കാണിച്ചിരിക്കുന്നു. ഒരു ചെടി ഒരു നിമിഷത്തിൻ വളരുന്ന വളർച്ചയെ അളക്കുന്നതിനു ഒരു യന്ത്രവും അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ട്. സെർ.ജി.ബോസ് കണ്ടുപിടിച്ചിട്ടുള്ള സെഗതികളുൽനിന്ന് അനവധി ശാസ്ത്രങ്ങൾക്കു താമസിയാതെ പല അഭിവൃദ്ധിയും ഉണ്ചാകുന്നതാണ്. വൈദ്യവിഷയമാണു പ്രധാനമായി ഈ തത്വങ്ങൾ നിമിത്തം വികസിക്കാൻ പോകുന്നത്. കൃഷിശാസ്ത്രത്തിനും വലിയ ഗുണം സിദ്ധിക്കുന്നതാണെന്നു പറയേണ്ടതില്ലോ. ഒരോ മരുന്നുകൾക്കുള്ള ഫലം പരീക്ഷിച്ചറിയുവാൻ മേലിൽ പരീക്ഷകൾ ചെടിയിൽ നടത്തിയാൽ മതി. ഇതുപോലെത്തന്നെ ഒരോ വളങ്ങൾ ഒരോചെടികൾക്ക് ഉപയോഗിക്കുന്നതിനാലുള്ള ഫലം നമുക്ക് ഇനി എളഉപ്പത്തിൽ പരീക്ഷിക്കാവുന്നതുകെണ്ടു കൃഷി ശാസ്ത്രവും എളുപ്പത്തിൽ പുഷ്ടിയെ പ്രാപിക്കുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/284&oldid=164722" എന്ന താളിൽനിന്ന് ശേഖരിച്ചത്