താൾ:Mangalodhayam book-10 1916.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു പൊട്ടിത്തകർന്ന സ്വപ്നം ൨൧൩

ര്യമായി അവരെ അറിയിച്ചിരുന്നു.ഇങ്ങിനെയുള്ള ചതി പറ്റിയെന്നു വരികിലും തങ്ങളുടെ തുരുമ്പുപിടിച്ച വാളുകളെക്കൊണ്ടും,ഉപയോഗമില്ലാത്ത തോക്കുകളെകൊണ്ടും യുദ്ധം ചെയ് വാൻ തന്റെ ചുരുക്കം ഭടന്മാരിൽ ഓരോരുത്തനും ഒരുങ്ങിയിരിക്കത്തക്കവണ്ണം, അത്രയധികമുണ്ടായിരുന്നു ആ ബ്രാഹ്മണന്റെ പ്രോത്സാഹശക്തി.അപമാനം സഹിക്കവയ്യാതെ എന്റെ ഹൃദയം പൊട്ടിപ്പോകുമെന്ന് എനിക്കു തോന്നി.എങ്കിലും എന്റെ കണ്ണുകളിൽ നിന്ന് അല്പമെങ്കിലും കണ്ണുനീർ പൊടിഞ്ഞില്ല.എന്റെ സഹോദരന്റെ ഉടുപ്പുകൾ ധരിച്ചു വേഷച്ഛന്നയായി ആരുമറിയാതെ അന്തഃപുരത്തിൽനിന്നു ഞാൻ പുറത്തിറങ്ങി.യുദ്ധത്താലുണ്ടായ ധൂളിയും,പുകയും,ഭടന്മാരുടെ ആർപ്പും,തോക്കുകളുടെ ഭോംകാരവും അവസാനിച്ചു.മരണദേവതയുടെ അനുഗാമിയായ അതിഭയങ്കരമായ നിശ്ശബ്ദത ആകാശത്തിലും ഭൂമിയിലും ഒരുപ്പോലെ വ്യാപിച്ചു.അസ്തമയസൂർയ്യൻ യമുനാനദിയിലെ ജലത്തിന്ന് ഒരു ചുകപ്പുവർണ്ണത്തെ ഉണ്ടാക്കിയുംകൊണ്ടു വിശ്രമാർത്ഥം രക്തപ്രവാഹത്തിൽ മുഴുകി.ഏകദേശം പൂർണ്ണവലുപ്പത്തോടുകൂടിയ ചന്ദ്രൻ ആകാശത്തിൽ കാണുമാറായി.മരിച്ചു കിടക്കുന്നതും,മരണാവസ്ഥയിൽ കിടക്കുന്നതുമായ മനുഷ്യശരീരങ്ങളാൽ യുദ്ധഭൂമി മൂടപ്പെട്ടിരിന്നു.ഇപ്രകാരമുള്ള രംഗത്തിൽ കൂടെ മറ്റൊരു സമയത്തായിരുന്നുവെങ്കിൽ എനിക്കു കടന്നുപോവാൻ സാധിക്കയില്ലായിരുന്നു.എന്നാൽ ആ രാത്രിയിൽ ഉറക്കത്തിൽ നടക്കുന്ന ഒരാളെപ്പോലെ ആയിരുന്നു എന്റെ സ്ഥിതി.എന്റെ ഏകോദ്ദേശം കേശവലാലിനെ തിരയുകയായിരുന്നു.മറ്റു സമസ്തവും എന്റെ ബോധത്തിൽനിന്നു മറഞ്ഞുപോയി.നേരം അർദ്ധരാത്രിയോടടുത്തപ്പോൾ യമുനാതീരത്തിലുണ്ടായിരുന്ന ഒരു മാവിൻതോട്ടത്തിൽ ഞാൻ കേശവലാലിനെ കണ്ടെത്തി.അദ്ദേഹത്തിന്റെ വിശ്വസ്തഭൃത്യനായ'ദിയോഗി'യുടെ ശവത്തോടൊപ്പം അദ്ദേഹവും ആ നിലത്തു വീണുകിടന്നിരുന്നു.ആസന്നമരണനായ സേവകൻ തന്റെ എജമാനനെ യുദ്ധസ്ഥലത്തുനിന്നു ചുമന്നുകൊണ്ടുവന്നതോ,അല്ലെങ്കിൽ എജമാനൻതന്നെ തന്റെ സേവകനെ എടുത്തുകൊണ്ടുവന്നതോ,തീർച്ചയായും ഈ രണ്ടിൽ ഒന്നു കൊണ്ടായിരിക്കണം ഇവർ ഈ ദൂരപ്രദേശത്തു വന്നെത്തിയത് എന്ന് എനിക്കു ബോദ്ധ്യമായി.വളരെക്കാലമായി എന്റെ ഹൃദയത്തിൽ നിറഞ്ഞു നിന്നിരുന്ന ഭക്തിയെ ആ സമയത്ത് ഒരുവിധത്തിലും ഒരുക്കുവാൻ എനിക്കു സാധിച്ചില്ല.കേശവലാലിന്റെ കാല്ക്കൽ മറിഞ്ഞുവീണ് അഴിഞ്ഞു കിടന്നിരുന്ന് എന്റെ തലമുടികൊണ്ട് അദ്ദേഹത്തിന്റെ പാദധൂളിയെ ഞാൻ തുടച്ചു. ശവതുല്യമായി തണുത്തിരുന്ന അദ്ദേഹത്തിന്റെ പാദങ്ങളെ എന്റെ നെറ്റിയിൽ ചേർത്തതോടുകൂടി എനിക്കു കണ്ണുനീർ പൊട്ടി പ്രവഹിച്ചു."

"ഉടനെ കേശവലാലിന്റെ ശരീരം കുറഞ്ഞോന്നിളകി.വേദന സഹിക്കവയ്യാതെ ഒരു ദീനസ്വരം അദ്ദേഹത്തിൽ നിന്നു പുറപ്പെട്ടു.ഞാൻ പെട്ടെന്നു ഞെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/230&oldid=164693" എന്ന താളിൽനിന്ന് ശേഖരിച്ചത്