താൾ:Mangalodhayam book-10 1916.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൪ മംഗളോദയം


ട്ടി എഴുനീറ്റു.അദ്ദേഹത്തിന്റെ കണ്ണുകൾ അടഞ്ഞിരുന്നു.വളരെ താണസ്വരത്തിൽ അദ്ദേഹം വെള്ളം ആവശ്യപ്പെട്ടതായി എനിക്കു തോന്നി.ഉടനെ ഞാൻ യമുനയിലേയ്ക്കു ഓടി,എന്റെ വസ്ത്രം വെള്ളത്തിൽ നനച്ചുകൊണ്ടുവന്ന്,അല്പം മാത്രം തുറന്നിരുന്നതായ അദ്ദേഹത്തിന്റെ ചുണ്ടുകൾക്കിടയിൽ പിഴിഞ്ഞു വീഴ്ത്തി.എന്റെ വസ്ത്രത്തിൽനിന്ന് ഒരു കഷണം ചീന്തിയെടുത്തു,തലയോടുകൂടെ വളരെ ആഴത്തിൽ വെട്ടുകൊണ്ടിരുന്നതായ അദ്ദേഹത്തിന്റെ ഇടത്തെ കണ്ണിനെ കെട്ടി നേരെയാക്കി.പിന്നേയും ചുണ്ടുകൾക്കിടയിൽ വെള്ളം പിഴിഞ്ഞുവീഴ്ത്തിയും,മുഖത്തു വെള്ളം തളിച്ചും ഇരുന്നു.അദ്ദേഹത്തിന്നു സാവധാനത്തിൽ സ്വബോധം വന്നു.'വെള്ളം കുറച്ചുകൂടി വേണമോ?എന്നു ഞാൻ ചോദിച്ചു.അദ്ദേഹം എന്റെ നേരെ തുറിച്ചുനോക്കി'നീ ആരാകുന്നു?'എന്നു ചോദിച്ചു.എനിക്കു മറച്ചുവെക്കുവാൻ നിവൃത്തിയില്ലാതായി.'അവിടേക്കായി സ്വയമേവ അർപ്പണം ചെയ്തിട്ടുള്ള അടിമയാണ് ഇത്.നവാബ് ഗുലാംഖാദർഘാനിന്റെ പുത്രി'എന്നു പറഞ്ഞു."

        "അദ്ദേഹത്തിന്റെ അന്ത്യസമയത്തു ഞാൻ അദ്ദേഹത്തോടു ബോധിപ്പിച്ചതായ ഈ പരമാർത്ഥത്തെ അദ്ദേഹം തീർച്ചയായും കയ്ക്കൊള്ളുമെന്നു ഞാൻ വിചാരിച്ചു.ഈ അവസാനത്തെ ആനന്ദാനുഭവത്തിന്നു യാതൊരു പ്രതിബന്ധവും എനിക്കുണ്ടാവില്ലെന്നും ഞാൻ വിശ്വസിച്ചു.എന്നാൽ എന്റെ പേർ കേട്ട മാത്രത്തിൽ അദ്ദേഹം 'രാജ്യദ്രോഹിയുടെ പുത്രി! മതവിശ്വസമില്ലാത്തവൾ? നീ എന്റെ ജീവിതത്തെ മുഴുവൻ അശുദ്ധമാക്കി'എന്നു കോപാന്ധനായി പറഞ്ഞുകൊ​ണ്ട് എന്റെ വലത്തെ ചെകിട്ടിൽ ഊക്കോടെ ഒന്നടിച്ചു.എന്റെ തല ചുറ്റി.ലോകം അന്ധകാരമയമായി തോന്നി."
        "ഈ സംഭവം നടന്ന കാലത്ത് എനിക്കു പതിനാറു വയസ്സു മാത്രമേ പ്രായമായിരുന്നുള്ളു.എന്റെ ജീവിതത്തിൽ,എന്റെ അന്തഃപുരത്തിൽനിന്നു പുറത്തിറങ്ങുന്നത് ഇതാദ്യമായിട്ടാണ്.അത്യാഗ്രഹത്തോടും, അത്യുഷ്ണത്തോടുംകൂടിയ സൂർയ്യരശ്മിക്ക്, അതിമൃദുലമായ എന്റെ കവിൾത്തടങ്ങളിൽനിന്ന് അവയുടെ ചുകപ്പുവർണ്ണത്തെ അപഹരിക്കുവാൻ ഇതേ വരെ സാധിച്ചിട്ടില്ല. ഇപ്രകാരമുളള ജീവിതത്തെ വെടിഞ്ഞു പുറത്തിറങ്ങിയ ഉടനെ  എന്റെ  ഇഹലോകദൈവത്തിൽ നിന്നും സിദ്ധിച്ച സ്വീകാരം ഈവിധമായിരുന്നു."

സന്ന്യാസിനിയുടെ ഈ കഥയെ ഞാൻ കേട്ടുകൊണ്ടിരുന്ന സമയം ഒരു സ്വപ്നത്തിൽ ലയിച്ചിരിക്കുന്നതുപോലെയായിരുന്നു എന്റെ സ്ഥിതി. സിഗരറ്റിലെ തീ കെട്ടുപോയതുകൂടി ഞാൻ അറിഞ്ഞില്ല. അവളുടെ ഭാഷാചാതുർയ്യത്തിലോ, ശബ്ദമാധുർയ്യത്തിലോ, അല്ല ആ കഥയിൽ തന്നെയോ, ഏതിലാണ് എന്റെ മനസ്സു ലയിച്ചിരുന്നത് എന്ന് എനിക്കു നിശ്ചയമില്ല. ആ സമയത്തു ഞാൻ തീരെ നിശ്ചേഷ്ടനായിരുന്നിരുന്നു. അവളുടെ കഥ ഈ ഘട്ടത്തിലെത്തിയപ്പോൾ എനിക്കു മിണ്ടാതിരിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/231&oldid=164694" എന്ന താളിൽനിന്ന് ശേഖരിച്ചത്