താൾ:Mangalodhayam book-10 1916.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സർ. ശേഷയ്യശാസ്ത്രി ൧൯൫


പ്രസവശുശ്രുഷ ചെയ്തിരുന്നവൾ കേട്ടു. 'നിങ്ങൾ ഒട്ടും വ്യസനിയ്ക്കേണ്ടാ. ഈ പുത്രൻ നിങ്ങളുടെ മക്കളിൽവെച്ചു അതിയോഗ്യനാവും. ഈ കുട്ടിയുടെ പേരു നാട്ടിലെല്ലാം പരക്കും' എന്നു അവൾ മറുപടി പറഞ്ഞു. പിന്നെ കാലാന്തമത്തിൽ ശേഷയ്യൻ വളരെ പ്രസിദ്ധനായിത്തീർന്നതിന്റെശേഷം പലപ്പോഴും ഈ സ്ത്രീ അദ്ദേഹത്തെ ചെന്നുകാണുകയും അപ്പോഴൊക്കെയും തന്റെ ഭാവികഥനം പൂർത്തിയായതിനെപ്പറ്റി സസന്തോഷം പ്രസ്താവിക്കുകയും ശേഷയ്യനോടു നല്ല സമ്മാനങ്ങൾ വാങ്ങിപ്പോവുകയും ചെയ്തിരുന്നു.

                   എട്ടാമത്തെ വയസ്സിൽ ശേഷയ്യന്റെ ഉപനയനം കഴിഞ്ഞു. ശേഷയ്യന്റെ അമ്മാമനായ ഗോപാലയ്യൻ മദ്രാശിയിൽ ഒരു രത്നവ്യാപാരിയായിരുന്നു. ശേഷയ്യന്റെ അമ്മയുടെ അപേക്ഷപ്രകാരം ശേഷയ്യനെ തന്റെ ഒന്നിച്ചുതാമസിപ്പിച്ചുവിദ്യാഭ്യാസം ചെയ്യിക്കാമെന്നു ഗോപാലയ്യൻ സമ്മതിച്ചു. എന്നാൽ ശേഷയ്യനെ വിട്ടുപിരിയുന്നതിൽ അമ്മക്കു വളരെ വ്യസനമുണ്ടായിരുന്നു. 'അമ്മ ഒട്ടും വ്യസനിയ്ക്കേണ്ടാ. ഞാൻ ഇപ്പോൾ ഒരു ദരിദ്രനായിട്ടാണ് പോകുന്നത്.എന്നാൽ ഞാൻ മടങ്ങിവരുമ്പോൾ ഒരു പൊതിക്കാളയ്ക്ക് എടുക്കാവുന്ന പണവും കൊണ്ടുവരും.' എന്നിപ്രകാരമുള്ള മകന്റെ സമാധാനവാക്കുകൾ കേട്ടും, മകന്റെ യാത്രാസമയത്തു ശുഭലക്ഷണങ്ങൾ കണ്ടും അമ്മ ഒരു വിധം സമാധാനിച്ചു. 
     ഗോപാലയ്യൻ ധൈര്യശാലിയ്യും  കാർയ്യങ്ങളിൽ വളരെ കൃത്യമുള്ളവനുമായിരുന്നു. ശേഷയ്യൻ ഗോപാലയ്യനോട് ഒരിക്കൽ എന്തോ ഒരു പൊളി പറഞ്ഞു. അപ്പോൾ മേലിൽ ഇങ്ങിനെ പൊളിപറയില്ലെന്നു നൂറുപ്രാവിശ്യം പറയിക്കുകയും നൂറ് ഏത്തമിടീക്കുകയും ചെയ്തു. പിന്നെ ഒരിയ്ക്കൽ  ശേഷയ്യന്റെ മുത്തശ്ശി അയാളോട് എന്തോ ഒരു പണി എടുക്കാൻ പറഞ്ഞപ്പോൾ 'ഞാൻ കിഴവികൾക്കു ദാസ്യപ്രവൃത്തി ചെയ്യാനല്ല വന്നിരിയ്ക്കുന്നത്' എന്നു ശേഷയ്യൻ പറഞ്ഞതു ഗോപാലയ്യൻ കേട്ടു ശേഷയ്യനു നല്ല പ്രഹരം കൊടുത്തു. തന്നേക്കാൾ വയസ്സു മൂത്തവരോടു വിനയം കാണിയ്ക്കണം എന്നു ഉപദേശിയ്ക്കുകയും ചെയ്തു. 1847-ാമാണ്ടിൽ ഗോപാലയ്യൻ കാലഗതിയെ പ്രാപിച്ചു .ശേഷയ്യനോടുള്ള അദ്ദേഹത്തിന്റെ ചരമോപദേശം താഴെ പറയുംപ്രകാരമായിരുന്നു. 'എന്റെ കുട്ടി,നീ സദാ സത്യസന്ധനായിരിക്കണം . എന്നാൽ നിനക്കു ദൈവാനുഗ്രഹമുണ്ടാവും.'
                ശേഷയ്യൻ മദ്രാശിയിൽ എത്തിയതിന്നുശേഷം ആറുമാസത്തോളം ഒരു മുതലിയാരുടെ കീഴിൽ പഠിച്ചു. ഈ കാലത്തിനുള്ളിൽ ശേഷയ്യൻ തമിഴു സാമാന്യം എഴുതുവാനും വായിയ്ക്കാനും പഠിച്ചു . ഈ സമയത്തു ശേഷയ്യൻ താമസിച്ചിരുന്ന ഗ്രാമത്തിൽ പോർത്തുഗീസ്സുകാരനായ ഫ്റാൻസിസ് റോഡ്രീഗ്യുസ് എന്നാൾ ഒരു സ്ക്കുൾ സ്ഥാപിച്ചു . ശേഷയ്യനും വേറെ ചില വിദ്യാർത്ഥികളും ഈ സ്ക്കുളിൽ പഠിയ്ക്കാൻ തുടങ്ങി . ഇതിൽ ഇംഗ്ലീഷുഭാഷ, കണക്കെഴുത്ത് ഇവയെല്ലാം പഠിപ്പിച്ചി

8*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/212&oldid=164675" എന്ന താളിൽനിന്ന് ശേഖരിച്ചത്