താൾ:Mangalodhayam book-10 1916.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൬ മംഗളോദയം


രുന്നു . ശേഷയ്യശാസ്ത്രിക്കു ഫ്റാൻസിസ് റോഡ്രീഗ്യുസ്സിന്റെ പേരിൽ വളരെ ബഹുമാനമുണ്ടായിരുന്നു. താൻ പ്രസിദ്ധനായതിന്റെ ശേഷം തന്റെ ഗുരുനാഥനായ റോഡ്രീഗ്യുസ് മരിച്ചപ്പോൾ അയാളുടെ ഭാരയ്യയ്ക്കു ചിലവിന്നു വേണ്ട പണം ശേഷയ്യൻ കൊടുത്തുപോന്നു. 1837-ാമാണ്ടിൽ ആൻഡർസൻസായ്പ് മദിരാശിയിൽ എത്തുകയും ഒരു സ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു. ഈ സ്കൂളാണ് ഇപ്പോൾ 'ക്രിസ്ത്യൻകോളേജ് 'എന്നു വിളിച്ചുവരുന്ന പ്രസിദ്ധമായ വിദ്യാലയത്തിന്റെ അടിസ്ഥാനം . ശേഷയ്യനും വേറെ അഞ്ചു വിദ്യാർത്ഥികളും ഈ സ്കൂളിലേയ്ക്കു പഠിക്കാൻ പോയി. ശേഷയ്യൻ കണക്കു, ഭൂമിശാസ്ത്രം ക്ഷേത്രഗണിതം ഇവകൾ നല്ലവണ്ണം പഠിച്ചു . ഈ സ്കൂളിൽ ക്രിസ്തീയസത്യവേദം പഠിപ്പിച്ചിരുന്നു. ശേഷയ്യനു സത്യവേദിത്തിൽ നല്ല വിശ്വാസവുമുണ്ടായിരുന്നു. 1840-ാമാണ്ടിൽ ഈ സ്ക്കൂളിൽ ഉയർന്ന ക്ലാസ്സിൽ പഠിച്ചിരിന്ന ചില വിദ്യാർത്ഥികളെ മാർഗ്ഗത്തിൽ കൂട്ടി എന്ന സംഗതിക്കു നാട്ടുകാർക്കെല്ലാം ഈ സ്ക്കൂളിന്റെ നേരെ കലശലായ വിരോധം ഉണ്ടായതുകൊണ്ടു വളരെ വിദ്യാർത്ഥികൾ ആ സ്ക്കൂൾ വിട്ടുപോയി. 1841-ാമാണ്ടിൽ ശേഷയ്യൻ മദ്രാശിഗവർണ്ണരായിരുന്ന എൽഫിൻസ്റ്റൻപ്രഭുവിന്റെ ഉത്സാഹത്തിൽ സ്ഥാപിയ്തപ്പെട്ട 'ഹൈസ്ക്കൂളിൽ' ചേർന്നു പഠിച്ചുതുടങ്ങി. തെക്കെഇന്ത്യയിൽ വളരെ പ്രസിദ്ധി സമ്പാദിച്ച പൌവൽസായ് വായിരുന്നു ഈ സ്കൂളിലെ ഹേഡ് മാസ്റ്റർ. ഇദ്ദേഹത്തിന്റെ അസാമാന്യമായ യോഗ്യതയേയും അറിവിനേയും പറ്റി അറിയാത്തവർ ദുർല്ലഭമാണ്. വിദ്യാർത്ഥികളുടെ പേരിൽ ഇത്രവാത്സല്യമുള്ളഗുരുനാഥനെ കണ്ടുകിട്ടാൻ പ്രയാസമാണ്. വിദ്യാർത്ഥികളുടെ മനസ്സിനെ സന്മാർഗത്തിൽ പ്രവേശിപ്പിച്ച് അവരെ ധർമ്മരതന്മാരാക്കിത്തീർക്കുന്നതിൽ ഇദ്ദേഹത്തിന്നുളള സാമർത്ഥ്യം ഒന്നു വേറെതന്നെയായിരുന്നു. വിദ്യാർത്ഥികൾക്ക് ഇദ്ദേഹത്തിന്റെ നേരെയുളള ഭയഭക്തിബഹുമാനങ്ങൾക്ക് അതിരില്ലായിരുന്നു. ഈ മഹാനുഭാവന്റെ കീഴിലാണ് രങ്കനാഥശാസ്ത്രി,മാധവരായര്,രാമയ്യങ്കാര്,രങ്കചാർലു മുതലായ യോഗ്യന്മാർ പഠിച്ചത്.ശേഷയ്യനു തന്റെ ഗുരുനാഥന്റെ നേരെ വളരെ ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു.സ്കൂൾപഠിപ്പു കഴിഞ്ഞതിൽ പിന്നേയും ഗുരുനാഥനും ശിഷ്യനും തമ്മിലുള്ള സ്നേഹത്തിന്ന് ഒട്ടും ഭംഗം വന്നിരുന്നില്ല.പ്രസിഡൻസികോളേജിൽ സ്ഥാപിയ്ക്കപ്പെട്ട പൌവലിന്റെ വെണ്ണക്കല്ലുകൊണ്ടുള്ള പ്രതിമയ്ക്കു ശേഷയ്യൻ ആയിരം ഉറുപ്പിക വരിപ്പണം കൊടുത്തു.

ശേഷയ്യൻ വളരെ ദരിദ്രനായിരുന്നതുകൊണ്ടു സ്കൂൾ പീസ്സു തക്ക സമയത്തു കൊടുപ്പാൻ ശേഷയ്യനു സാധിച്ചിരുന്നില്ല.എന്നാൽ അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും സാമർത്ഥ്യവും കണ്ടിട്ടു പൌവൽസായ്വ് ശേഷയ്യന്റെ സ്കൂൾപീസ്സു തന്റെ കയ്യിൽനിന്നു കൊടുത്തുപോന്നു.'അനാഥർക്കു ദൈവം തുണ'എന്നുണ്ടല്ലൊ.ഈ കാലത്തു,ധർമ്മിഷ്ഠനായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/213&oldid=164676" എന്ന താളിൽനിന്ന് ശേഖരിച്ചത്