താൾ:Mangalodhayam book-10 1916.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശാസ്ത്രങ്ങളുടെ ഉൽപത്തി ൧൯൩


തു ഹേതുവായിട്ട് 'ഡൈനാമിക്സ്' [Dynamics] എന്ന ശാസ്ത്രമുണ്ടായി. വായുവിന്റെ ഘനത്തേയും മറ്റും ഇത്ര എന്നു അളന്നു തിട്ടപ്പെടുത്തുന്നതിന്നു'ബറോമിറ്റർ' [Barometer] എന്ന ഒരു യന്ത്രം കണ്ടുപിടിച്ചപ്പോൾ യന്ത്രഗതിശാസ്ത്രതത്ത്വങ്ങളെ ആകാശഗമനകാർയ്യങ്ങളിൽ പ്രയോഗിക്കുന്നതിനും മറ്റും സാദ്ധ്യമായി. അപ്പോൾ ആകാശഗമനകാർയ്യങ്ങളിൽ പ്രയോഗിക്കുന്നതിന്നു മറ്റം സാദ്ധ്യമായി. അപ്പോൾ ആകാശഗമനപ്രതിപാദകമായ ശാസ്ത്രം [Aerostatics] ഉണ്ടായി. ഉഷ്ണത്തിന്റെ ഏറ്റക്കുറച്ചിലുകളെ അളന്നു തിട്ടപ്പെടുത്തുന്നതിന്നു 'താർമ്മമിറ്റർ[Thermometer]എന്ന യന്ത്രം കണ്ടുപിടിച്ചു; അപ്പോൾ ഉഷ്ണത്തെ സംബന്ധിച്ചും ഒരു ശാസ്ത്രമുണ്ടായി. അതിന്നുമുമ്പ് അത് അസാദ്ധ്യമായിരുന്നു. കേവലം നമ്മുടെ അനുഭവം എന്നല്ലാതെ അളന്നു തിട്ടപ്പെടുത്തുവാൻ പ്രമാണാന്തരമില്ലാതെകണ്ടുള്ള വിഷയങ്ങൾ പലതുമുണ്ട്. അവയെപ്പറ്റി നമ്മൾക്കു ശാസ്ത്രരൂപമായ ജ്ഞാനമില്ല. നമ്മൾക്കു ശാസ്ത്രരുപമായ ജ്ഞാനമില്ല. നമ്മൾക്കു ഗന്ധരസങ്ങളെപ്പറ്റി ശാസ്ത്രരൂപമായ അറിവു കിട്ടീട്ടില്ല. സ്വരവിഭാഗംകൊണ്ടും മറ്റും ശബ്ദത്തിന്റെ മന്ദ്രമദ്ധ്യതാരസ്ഥാനാദിഭേദേനയുള്ള സംബന്ധങ്ങളെ നിർണ്ണയിക്കുന്നതിന്നു ശാസ്ത്രമുണ്ട്. എന്തെന്നാൽ ഈ വക സംബന്ധങ്ങളെ അളക്കുന്നതിന്നു നമ്മൾ ഒരു ഉപായം കണ്ടുപിടിച്ചിട്ടുണ്ട്. എന്നാൽ പല കണ്ഠങ്ങളിൽനിന്നോ പല വസ്തുക്കളിൽ നിന്നോ പല സ്ഥാനങ്ങളിൽനിന്നോ പുറപ്പെടുന്ന ശബ്ദങ്ങളുടെ സ്വരൂപഭേദത്തേയും അവയ്ക്കു തമ്മിൽത്തമ്മിലുള്ള സംബന്ധത്തേയും അറിയുന്നതിന്നു നമ്മൾക്കു ഇതേവരെ ഒരു ഉപായവും കണ്ടുകിട്ടിക്കഴിഞ്ഞില്ല; അതിനാൽ നമ്മൾക്കു ആവിഷയത്തിൽ ജ്ഞാനവും ഇല്ല. അതിനാൽ, പദാർത്ഥങ്ങളെ ഏതെങ്കിലും ഒരു വിധത്തൽ അളന്നു തിട്ടപ്പെടുത്തി ഗ്രഹിക്കാറാവണം; അങ്ങിനെയിരിക്കുന്ന ജ്ഞാനമാണ് ശാസ്ത്രരൂപമായിട്ടിരിക്കുന്നത്. ആദ്യകാലങ്ങളിൽ മനുഷ്യർക്കു ശക്തിയേയും ഘനത്തേയും സംബന്ധിച്ചുണ്ടായിരുന്ന ജഞാനം ഇപ്പോൾ അവർക്കു ഗന്ധരസങ്ങളെപ്പറ്റിയുള്ള ബോധംപോലെയായിരുന്നു. കേവലം ഇന്ദ്രിയങ്ങളെക്കൊണ്ടു എത്രത്തോളം മനസ്സിലാക്കാമോ അത്രത്തോളമെ ആദ്യകാലങ്ങളിൽ മനുഷ്യർ അറിഞ്ഞിരുന്നുള്ളു. ശക്തിയേയും ഗുരുലഘുത്വങ്ങളേയും അളക്കുന്നതിന്നുള്ള യന്ത്രങ്ങൾ ഉണ്ടാവുന്നതുവരെ അജ്ഞാനം അപ്രകാരംതന്നെ ഇരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നേരം ഇത്രയായി എന്നു ഇന്നതിന്നു ശേഷം ഇത്ര നേരം കഴിഞ്ഞു എന്നു മറ്റും അറിയുന്നതിന്നു നാഴികവട്ട മുതലായ യന്ത്രങ്ങക്ൾപോലും ഇല്ലായിരുന്ന ഒരു കാലം ഉണ്ടായിരുന്നു; അക്കാലങ്ങളിൽ മനുഷ്യർ ഇന്നിന്ന സംഗതികൾ ഇത്രയിത്രനേരം ഉണ്ടായി എന്നോ ഇന്നിന്നവയ്ക്കു ഇടയിൽ ഇത്രനേരം കഴിഞ്ഞുവെന്നോ മനസ്സിലാക്കിയിരുന്നത് അത്ര തിട്ടമായിട്ടായിരുന്നില്ല ; ഓരോരോ വസ്തുക്കളിൽ ഇന്നതിന്നു ഇന്നതിനേക്കാൾ മാർദ്ദവം കൂടുമെന്നോ കുറയുമെന്നോ വിരൽകൊണ്ടു തൊട്ടുനോക്കിപ്പറഞ്ഞാൽ എത്രത്തോളം ശരിയാകുമോ അത്രത്തോളമേ ആദിമനുഷ്യരുടെ കാല


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/210&oldid=164673" എന്ന താളിൽനിന്ന് ശേഖരിച്ചത്