താൾ:Mangalodhayam book-10 1916.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൨ മംഗളോദയം


 സാധിക്കുന്നു.അല്ലെങ്കിൽ ഈ സിദ്ദാന്തത്തെ ഏറ്റവും നിയതമായ ഒരാകൃതിയിലാക്കിത്തീർക്കാം _അപുഷ്ടാവസ്ഥയിൽ ശാസ്ത്രമെന്നതു തത്തദ്വിഷങളുടെ സ്വരൂപത്തെ അല്ലെങ്കിൽ സ്വഭാവത്തെ സംബന്ധിച്ചുള്ള ഭാവിദർശനമാകുന്നു. പുഷ്ടാവസ്ഥയിൽ

അത് ഇത്ര എന്നിങ്ങിനെ അവയുടെ പരിമാണത്തെ സംബന്ധിച്ചുള്ള ഭാവിദർശനമാകുന്നു.

     യഥാർത്ഥജ്ഞാനത്തിന്റെ താണനിലയ്ക്കും ഉയർന്ന നിലയ്ക്കും തമ്മിലുള്ള ശേഷം വ്യത്യാസം ഇതുകൊണ്ടു സ്പഷ്ടമാവുന്നതായി കാണാവുന്നതാണ്.ഒരു ഇയ്യക്കട്ട പൊന്തിക്കുവാൻ അത്ര വലിപ്പമുള്ള ഒരു മരക്കഷണം പൊന്തിക്കുവാൻ വേണ്ടതിലധികമായ ബലം പ്രയോഗിക്കേണ്ടിവരുമെന്ന ഭാവികഥനം ഭാവിദർഷനത്തിലുള്ള സംശയരാഹിത്യത്തെ കാണിക്കുന്നതല്ലാത അതിന്റെപൂർണ്ണതയെകാണിക്കുന്നില്ല.യാതൊരു ഫലംകൊണ്ട് ഒന്നു മറ്റേതിനെ അതിശയിച്ചുനിൽക്കുന്നുവോ ആ ഫലത്തിന്റെ സ്വഭാവം മാത്രമേ മുൻകൂട്ടി കാണുന്നുള്ളു.ഇത്ര എന്നു അതിന്റെ മാനത്തെ കാണുന്നില്ല.ഇതു സ്വഭാവത്തെ അല്ലെങ്കിൽ സ്വരൂപത്തെ സംബന്ധിച്ചുള്ള ഭാവിദർശനം മാത്രമേ ആയുള്ളു. ഇന്ന സമയത്ത് ഇന്നിന്ന ഗ്രഹങ്ങൾക്കു യോഗമുണ്ടാവും;തണ്ടുകൾക്ക് ഇത്രയിത്ര നീളമുള്ള 'ലിവർ'{LEVER}എന്ന ഒരു ദണ്ഡുകൊണ്ട് ഇത്ര ബലം പ്രയോഗിച്ചുനോക്കിയാൽ ഇത്ര ഘനമുള്ള വസ്തുവിനെ പൊക്കാം; ഗന്ധകവും ഇരിമ്പും തമ്മിൽ ചേർന്നുണ്ടായ അന്നഭേദി എന്ന കൂട്ടുപദാർത്ഥത്തെ അതിന്റെ അവയവദ്രവ്യങ്ങളായി വേർതിരിക്കുന്നതിന്നു സോഡപ്പൊടി ചേർക്കേണ്ടത് ഇന്ന തോതുപിടിച്ചു കണക്കാക്കീട്ട് വേണം_ഈ വക ഭാവിദർശനങളിൽ ഫലത്തിന്റെ സ്വഭാവം മാത്രമല്ല മുൻകൂട്ടി അറിയുന്നതായി കാണിക്കുന്നുള്ളു; ഫലങ്ങളുടെയോ ഫലോൽപാദകങളായ കാരകങളുടെയൊ വലിപ്പത്തെയും ആ വക ഫലങ്ങൾ ഇന്നിന്ന കാലത്തും സ്ഥലത്തും ആണ് ഉണ്ടാവുക എന്നതിനേയും കൂടി മുൻകൂട്ടി അറിയുന്നതായി കാണിക്കുന്നു.ഇവിടെ സ്വരൂപത്തെ അല്ലെങ്കിൽ സ്വഭാവത്തെസ്സംബന്ധിച്ചുള്ള ഭാവിദർശനവും പരിമാണസംബന്ധമായ ഭാവിദർശനവും രണ്ടുമുണ്ട്.  സാമാന്യജ്ഞാനത്തിൽനിന്നു വിശേഷിപ്പിച്ചു നോക്കുന്ന സമയം ചില ജ്ഞാനവിശേഷങൾ പ്രത്യേകിച്ചും ശാസ്ത്രരൂപങ്ങളായിരിക്കുന്നുവെന്നു വിചാരിക്കുവാൻ നമ്മളെ വഴിതിരിക്കുന്നതു ഈ വ്യംഗ്യമായിരിക്കുന്ന വ്യത്യാസമാണുതാനും . പദാർത്ഥങ്ങൾ ഏതെങ്കിലും ഒരുപ്രകാരത്തിൽ അളക്കപ്പെടാമോ?ഏതു കാര്യത്തിലും ഇങ്ങിനെയൊരു പ്രമാണമാണ് നമ്മൾ അറിയാതെകണ്ടും പ്രയോഗിക്കുന്നത്. ദിക്കിനെ അളന്നുനോക്കാം. അതിനാൽ 'ക്ഷേത്രഗണിതം" *Geometry എന്ന ശാസ്ത്രം ഉണ്ടായി. ദിക്കിനേയും ശക്തിയേയും ചേർത്തുവെച്ച് അളക്കാം; അതു കാരണം 'സ്റ്റാറ്റിക്സ്' [statics] എന്ന ശാസ്ത്രം ഉത്ഭവിച്ചു; കാലം,ദിക്ക്,ശക്തി എന്നീ മൂന്നു കൂട്ടുവും അളക്കാം;അ
  • ഈ ശാസ്ത്രങ്ങളുടെ സ്വരൂപത്തേയും മറ്റും പറ്റി മേലിൽ വിസ്തരിക്കുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/209&oldid=164672" എന്ന താളിൽനിന്ന് ശേഖരിച്ചത്