താൾ:Mangalodhayam book-10 1916.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൬ മംഗളോദയം

ടുക്കുന്നു. ചിലരുടെയിടയിൽ ഭർത്താവിനെ ലഭിപ്പാൻ കഴിയാത്ത പെണ്ണിനെ ബന്ധുക്കൾ ഉപേക്ഷിച്ചുകളയുന്ന സമ്പ്രദായവുമുണ്ട്. പണ്ടുകാലങ്ങളിൽ ഈവിധം ഉപേക്ഷിക്കപ്പെട്ടവളെ വള്ളോന് (മൂപ്പന്ന്) ഏല്പിച്ചുകൊടുത്തും അവന്റെ ഇഷ്ടം പോലെ ഒന്നുകിൽ തന്റെ മക്കളിലാർക്കെങ്കിലും കെട്ടിക്കൊടുക്കുകയോ അല്ലെങ്കിൽ അടിമവ്യാപാരികൾക്കു വില്ക്കുകയോ ചെയ്തുമാണു വന്നിരുന്നത്. ചിലേടങ്ങളിൽ ഒരുവന്നു കല്യാണംചെയ്യണമെന്നു തോന്നിയാൽ അവൻ മുതലാളന്റെ അടുക്കൽ പോയി വിവരം അറിയിക്കും. അയാൾ കല്ല്യാണച്ചിലവു കൊടുപ്പാൻ ചുമതലക്കാരനാണ്. അതിനാൽ അയാൾ വധുവിന്റെ മുതലാളന്നു രണ്ടുറുപ്പികയും, അവളുടെ അമ്മയ്ക്ക് രുറുപ്പിക ഏഴണയും,വധുവിന്നു നാലണ വിലയ്ക്ക് ഒരു കച്ചയും, വരന്ന് ഏഴണ വിലയ്ക്ക് ഒരു മുണ്ടും, കല്യാണസ്സദ്യയ്ക്കു മൂന്നുറുപ്പികയോളവും കൊടുക്കുന്നതാണ്. കല്യാണത്തിന് എല്ലാംകൂടി പത്തുറുപ്പികയോളം ചിലവുണ്ട്. കല്യാണത്തിന്റെ പ്രധാനക്രിയകൾ വരൻ വധുവിന്റെ വിരലിൽ ഒരു പിച്ചളമോതിരം ഇടുവിക്കുകയും, ക്ഷണിച്ചു വരുത്തിയ ബന്ധുമിത്രങ്ങൾക്കു സദ്യ കഴിക്കുകയുമാണ്.

                                                       (തുടരും)
                                      കെ.പരമേശ്വരക്കുറുപ്പ്
                                                             ചില പുരാണവിമർശനങ്ങൾ

“ഹിന്തുക്കളുടെ പുരാണഗ്രന്ഥങ്ങളിൽ വണ്ണിക്കപ്പെടുന്ന സംഗതികൾക്കെല്ലാം ശരിയായ അടിസ്ഥാനനമില്ലെ" ന്ന് ഒരു കൂട്ടരും,”അങ്ങിനെ അഭിപ്രായപ്പെടുന്നത് ആന്തരമായ തത്ത്വത്തെ കണ്ടുപിടിക്കുവാൻ ബുദ്ധിയില്ലാഞ്ഞിട്ടാണെ" ന്നു മറ്റൊരു കൂട്ടരും വാദിക്കുവാൻ തുടങ്ങീട്ടു കാലം കുറെയായി. ഇതിൽ ഉത്തരപക്ഷാവലംബികളായ പലേ മഹാന്മാരും പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും ആന്തരാർത്ഥത്തെ യുക്തിയുക്തമായും സരസമായും പ്രതിപാദിച്ച്, നിഷ്പക്ഷപാതികളുടെ സദഭിപ്രായത്തിന്നു പാത്രീഭവിച്ചിട്ടുണ്ടെന്നും പാത്രീഭവിക്കുന്നുണ്ടെ ന്നുമുള്ള സംഗതിയും പ്രസ്താവയോഗ്യമാണ്. അതിപ്രാചീനന്മാരായ മഹർഷിവർയ്യന്മാരുടെ സൂക്തിസൂധയിൽ കരടും കളങ്കവുമില്ലെന്നുള്ള വസ്തുതത്ത്വത്തെ ഏതു സാരഗ്രാഹിയും സമ്മതിക്കാതിരിക്കയില്ല. ഋഷീശ്വരന്മാർ ത്രൈകാലികങ്ങളായ തത്ത്വങ്ങളെ തപശ്ശക്തികൊണ്ടോ ബുദ്ധിബലംകൊണ്ടൊ ആരാഞ്ഞറിഞ്ഞു ലോകോപകാരത്തിനുവേണ്ടി മന്ത്രരൂപേണയോ. ഇതിഹാസരൂപേണയോ ലോകസമക്ഷം അവതരിപ്പിക്കുന്നു. പക്ഷെ, അന്യാപദേശവിധേനയോ മഹോ അവർ സംഘടിപ്പിക്കുന്ന കഥാവസ്തുവിനെ ഗ്രഹിക്കുവാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/145&oldid=164657" എന്ന താളിൽനിന്ന് ശേഖരിച്ചത്