Jump to content

താൾ:Mangalodhayam book-10 1916.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൬ മംഗളോദയം നിന്റെ കഥ മോശമായി എന്നർത്ഥം. ആയി എന്നു കത്സനയിൽ.അയയായ് നശിക്കുകയായി. അയേ! എന്നു ബുദ്ധി. മാമാമോ എന്നോട് പറ്റുമോ, മാ ഇല്ലാ മമ എനിക്ക് ഉമോമല്ലീലാലിൽ ഉമയുടെ ഓമല്ലീലാളിയിൽ ഗൌരീ ചരിത്ര സ്മരണത്തിൽ എന്നു ഭാഷ. ഇതിൽ ലളയോര ഭേദ എന്ന ന്യായം സ്വീകരി ക്കുകയും ലോക സംഭാഷണ പ്രകാരം ലീലാളിയിൽ എന്ന യകാരലോപവും മുമ്പിലുള്ള ഇകാരത്തിന്നു ദിർഗ്ഘവും കൊടുക്കുകയും ചെയ്തിരിക്കുന്നു. അല്ലൽ ഏലൊല ഏൽക്കരുത്. കാല കാല കലേ!കാലെ കോലക്കാലാകിലേകുക കലികാലകലിക്കാലു കുലുക്കുക കലക്കുക, അർത്ഥം;-കോലക്കാലാകിൽ(തിരുമേനിയുടെ പാ രവിന്ദമാണെങ്കിൽ) ഹേമ മോഹം മഹാ മോഹം ശിവേ!ശിവ വശേ/ശിവം പരാ പര പരേ!പാരിൽ സത്തു തേസൽ സ്തൃതേ!സ്തൃതി. മുന്നമങ്ങിങ്ങണഞ്ഞെങ്ങു- മ്മങ്ങുമ്മനമുമേ മ മ മഞ്ഞിന്മേന്മേഞ്ഞനിന്മേനി മേഞ്ഞിമേന്നെങ്ങുമനങ്ങുമോ. ഈ ശ്ലോകത്തിൽ അനുനാസികാക്ഷരങ്ങൾ മാത്രമേയുള്ളൂ.

             വിരിയെമേൽപ്പോട്ടു മുടൻ

തിരിയെകീഴ്പ്പോട്ടുമോതിടും പദ്യം ഒരു പദ്യത്തിനകം മ- റ്റൊരണ്ണമിവവർണ്ണയമകനകഭേദം. വേകവാനികശംഹേമ കേണായാതുമേയുനി വൻതമേയ്കശുശാമേര സേവാരാശയവാരുമേ മേരുവായശരാവാസേ രമേശാശുകമേയ് രാവൻ നീയുമേ തുണയാണാകേ മഹേശങ്കനിവാകവേ. അർത്ഥം;'വേകവാനികശംഹേമ'വാന് ഇക (ഇഹ)ശം,വാനികശം പരലോകത്തിലും ഇഹലോകത്തിലും ശം സുഖമായ ഹേമ സ്വർണ്ണം വേകു വെന്തു പോട്ടെ ഞാൻ അതിന്നാവശ്യപ്പെടുന്നില്ലഎന്നു ഭാവം.'കേണായാണതുമേയുനീവന്തമേക്കു'കേണ ആആണ് നീ ദുഖിതനായി ആ ആണ് സാംസാരിക പുരുഷൻ നീ വന്തമേക്ക് കിട്ടിയ ശരീരത്തിന്ന് അതു മേയു മേഞ്ഞുകൊള്ളൂ. സ്വര്ണ്ണാലങ്കാര മണ്ഡിത ശരീരനായി നടന്നു കൊള്ളൂ. പക്ഷേ അതു വെറുതെയാണെന്നു കാണിക്കുന്നു.'അശൂ'നിസ്സാരം. എന്തു കൊണ്ടെന്നാൽ 'ശാമേ'നശിക്കുമല്ലോ. 'രസേവാരാശയവാരുമേ'അവ ആരുമേ രസേ ആശവാര അവയൊന്നും ആരും രസത്തിൽ അനശ്വര പരമാനന്ദത്തിൽ എന്നു സിദ്ധാന്തം. ആശ ആശയായിട്ട് ആശപ്പെട്ടിട്ട് എന്നു താൽപ്പയ്യം. വാരാ എടുക്കാറില്ല. ഈ ശ്ലോകത്തിൽ, ഇക,വന്ത,ശാമേ, ഈ വക പദങ്ങൾ പഴയ മലയിഴ്മവാക്കുകളാകുമന്നു. ഇനി പരമാനന്ദവിഷയത്തിൽ ഉപകരിക്കുന്നതെന്താണെന്നുള്ളതു പ്രതിലോമ മായി ചൊല്ലുമ്പോൾ ഈ പദ്യം കൊണ്ടു തന്നെ വെളി പ്പെടുന്നതാണ്.

കൊടുങ്ങല്ലൂർ കുഞ്ഞി കുട്ടൻ തമ്പുരാൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/123&oldid=164635" എന്ന താളിൽനിന്ന് ശേഖരിച്ചത്