താൾ:Mangalodhayam book-10 1916.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൧൧൭

പുസ്തകം ൧൦         കർക്കടകം             ലക്കം ൪                 
                              മംഗളം
'തന്തടിത്തനുവലംകരിച്ചു; മൃദുമാലകൈത്തളിരിലേന്തി, ഹാ- 
 ഹന്ത! ലജ്ജ, വരകോമളാനനവിലോകനോച്ഛയിവമൂലമായ്
പന്തടിയ്കുമളവെന്നപോ, ലിളകുമീക്ഷണത്തൊടു, വിവാഹസൽ-
പ്പന്തലിൻ നടുവിൽനിന്നിടുന്നതുഹിനാദ്രിപുണ്യലതികേ! തൊഴാം.
                                       കെ. ഡബ്ളിയൂ.മാധവ മാരാർ
                                   കവികളും
                              ചിത്രനിർമ്മാണവും
കവിയുടെ ഗുണങ്ങളിൽ മുഖ്യമായ ഒന്നു 'ചിത്രനിർമ്മാണശക്തി'യാണെന്ന്  ഒ-രു പാശ്ചാത്യ പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'കവി വാക്കു കൊണ്ട് ചിത്രമെ-  ഴുതുന്നു;ചിത്രകാരൻ  തൂലികകൊണ്ട്  കവിത ഉണ്ടാക്കുന്നു' എന്നും  ഒരു വിദ്വാൻ പ്രസ്താവിച്ചിട്ടുണ്ട്. കവിതയേയും ചിത്രമെഴുത്തിനേയും 'സുകുമാര കലാവിദ്യ' കളു- ടെ കൂട്ടത്തിലാണ് കണക്കാക്കിയിട്ടുള്ളതും. അതുകൊണ്ടു കവിയുടെ ഗുണങ്ങളി- ലൊന്നു 'ചിത്രനിർമ്മാണ ശക്തിയാ'ണ് ;ചിത്രകാരനു വേണ്ടുന്ന   ധർമ്മങ്ങളി- ലൊന്നു  'കവിതാനിർമ്മാണശക്തിയും' ആകുമോ  ആവോ.

ഇപ്പറഞ്ഞ കവിലക്ഷണത്തിനു പാശ്ചാത്യസമ്മതമായ നിർവചനം എങ്ങിനെയാണെന്നുള്ള ഭാഗം പാശ്ചാത്യസാഹിത്യപണ്ടിതന്മാരുടെ നിരൂപ-ണത്തിന്നായി വിടുകയാണ് ഞാൻ ചെയ്യുന്നത്. എന്നാൽ, ഈ ലക്ഷണത്തെ നമ്മു-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/124&oldid=164636" എന്ന താളിൽനിന്ന് ശേഖരിച്ചത്