താൾ:Mangalodhayam book-10 1916.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

൧൦൪

പോയി വേല ചെയ്തു കൂലി സമ്പാദിക്കുവാൻ വിരോധമില്ല.അവർ ആവശ്യപ്പെടുമ്പോൾ ഹാജരുണ്ടായിരിക്ക ണമെന്നേയുള്ളു.അതിന്നുപക്ഷേ ചെയ്താൽ ശിക്ഷയും കൊടുത്തിരുന്നു.

               പൂർവ്നകാലങ്ങളിൽ അടിമകളെ പലേ അവകാശങ്ങളിൻമേലാണ് ഓരോരുത്തർ കൈവ

ശം വെച്ചിരുന്നത് .അതിലൊന്നു മുഴുവൻ വില കൊടുത്തു വാങ്ങുന്ന ജന്മാവകാശം തന്നെ.ഒരു പുലയനും പുലച്ചിക്കും കൂടി 70മുതൽ100വരെ ഉറുപ്പിക തീറുവില വെച്ചിരുന്നു.പണിയാൻ പ്രാപ്തിയുള്ള രണ്ടോ മൂന്നോ കുട്ടികളും കൂടി ഉണ്ടായിരുന്നാൽ ആ കുടുംബത്തിന്നു 140 മുതൽ 170വരെയും വില വെച്ചിരുന്നു.പിന്നത്തേതു കാരണാവകാശം അല്ലെങ്കിൽ പണയാവകാശമാണ്.ഇതു ഉടമസ്ഥനുള്ള അവകാശം പോയിട്ടില്ലെന്നു വരുത്തുവാൻ കുറെ നെല്ലും സാധാരണയായി തീറു വിലയിൽ മൂന്നിൽ രണ്ടു ഭാഗം പണവും വാങ്ങികൊടുക്കുന്നതാകുന്നു.അതിനാൽ ആവശ്യമാവുമ്പോൾ പണം പലിശ കൂടാതെ തിരികെക്കൊടുത്ത് അടിമകളെ തിരിച്ചെടുപ്പാൻ കൊടുക്കുവാനവകാശമുണ്ട്.പണയക്കാലത്ത് അടിമകളിൽ ആരെങ്കിലും മരി ച്ചുപോവാനിടയായാൽ അവന്നു ശരിക്കു വിലയുള്ള ഒരുവനെ കൊടുക്കുവാൻ വാങ്ങിയവർ ചുമതലക്കാര നാണ്.അയാൾ അടിമകളെ സംരക്ഷിക്കണം.അതിലേക്കു വേണ്ടതും തന്റെ പണയത്തിന്റെ പലിശയും അ വരെക്കൊണ്ടു വേല ചെയ്യിച്ചു വസൂലാക്കുന്നു.മൂന്നാമത്തെ അവകാശം പാട്ടാവകാശമാകുന്നു.ഇത് അടിമക ളെ ഉടമസ്ഥനിൽനിന്നു വാങ്ങി അവരെക്കൊണ്ടു വേല ചെയ്യിച്ച് ഉടമസ്ഥനിൽനിന്നു വാങ്ങി അവരെക്കൊ ണ്ടു വേല ചെയ്യിച്ച് ഉടമസ്ഥന്നു കൊല്ലം തോറും പാട്ടം കൊടുത്തുവരുന്നതാണ്.സാധാരണയായിഒരു ആണിനുള്ള പാട്ടം കൊടുത്തുവരുന്നതാണ്.സാധാരണയായി ഒരു ആണിന്നുള്ള പാട്ടം കൊല്ലത്തിൽ രണ്ടകാലുറുപ്പികയും പെണ്ണിന്ന് അതിൽ പകുതിയുമാകുന്നു.

               ഒടുവിലത്തെ രണ്ട്  അവകാശസംഗതികളിൽ ഈ സാധുക്കെളെക്കൊണ്ടു പണിയെടുപ്പിക്കു

വാനും അവരെ പോറ്റി രക്ഷിക്കുവാനും ഉള്ള ആൾ,വേല അധികമായി ചെയ്യിക്കുവാനും ഭക്ഷണം കർക്കശമായി കൊടുക്കുവാനും കാരണമാകകൊണ്ട് അവ രണ്ടും അസഹ്യങ്ങളായ അവകാശങ്ങളാണെന്നാണ് ബുക്കാനൻ(Buchanan)എന്ന സായ്പിന്റെ അഭിപ്രായം.വാസ്തവത്തിൽ അടിമ കളെ നിർദ്ദയമായിട്ടാണു നോക്കിചെന്നിരുന്നതൊന്നും മതിയാംവണ്ണം ഭക്ഷണം കൊടുത്തു രക്ഷിച്ചിരുന്നില്ലെന്നും അവരുടെ വളർച്ചകുറഞ്ഞ ശരീരവും വൃത്തികെട്ട ആകൃതിയും പ്രത്യക്ഷപ്പെടുത്തിയിരുന്നു. നൂറു പായ്ക്കു നിളം നടപ്പുള്ള ഒരു കൃഷിക്കാരന് ആണുങ്ങളും പെണ്ണുങ്ങളും കുട്ടിക ളും കൂടി 25പേരുള്ള അഞ്ചു കുടുംബം അടിമകൾ മതിയാവുന്നതാണത്രെ.

                 അടിമത്തം നിയമമൂലമായി മലയാളത്തിൽ നിർത്തൽ ചെയ്തിട്ടു 60 കൊല്ലത്തിലധികമായി.

അടിമന്യാപാരം നിർത്തൽ ചെയ്തതിനെപ്പറ്റി മിസ്റ്റർ ലോഗൻ'മലബാർ മാന്യൂൽ'എന്ന ഗ്രന്ഥത്തിൽ ഈ വിധം പറഞ്ഞിരിക്കുന്നു;

അടിമത്തവും അടിമവ്യാപാവും ബ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/109&oldid=164621" എന്ന താളിൽനിന്ന് ശേഖരിച്ചത്