താൾ:Mangalodhayam Book-5 1912.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുടിയ നിങ്ങളുടെ അവസ്ഥക്കു പറ്റിയ വിരുന്നു ഇതുതന്നെയാണ്.

  എല്ലാവരും ഇച്ഛാഭംഗത്തോടും ലജ്ജയോടുംകൂടി പരസ്പരം നോക്കിത്തുടങ്ങിയപ്പോൾ കപിലനാഥൻ ക്രോധാക്രാന്തനായി ലജ്ജയില്ലാത്ത നായ്ക്കളെ നക്കി കുടിക്കിൻ. എന്തിനു മടിക്കുന്നു? എന്നു പറഞ്ഞ് എഴുനീറ്റു . അവരുടെ പരിഭ്രമം തിരുന്നതിന്നുമുമ്പയി നല്ലവണ്ണം തൃപ്തിവരട്ടെ എന്നു പറഞ്ഞു പിഞ്ഞാണങ്ങളിലെ വെള്ളമൊക്കെ അവരുടെ മുഖത്തെടുത്തൊഴിച്ചു . അതിഥികൾ എഴുനീറ്റ് ഓട്ടം തുടങ്ങി . കപിലനാഥൻ പിന്നാലെ ഓടി നിസ്സാരന്മാരായ എരപ്പാളികളെ നാണമില്ലാത്ത കഴുതകളെ മര്യാദക്കാരായ മനുഷ്യരുടെ വേഷം കെട്ടിയ ദുഷ്ടമൃഗങ്ങളെ  കടക്കിൻ പടിപ്പുറത്ത് എന്നു പറഞ്ഞു പിഞ്ഞാണങ്ങളക്കൊണ്ടുതന്നെ അവരെ എറിഞ്ഞാട്ടിക്കളഞ്ഞു . വിരുന്നുകാർ ഭയപ്പെട്ടും പരിഭ്രമിച്ചും തൊപ്പിയും തലപ്പാവും വടിയും കുടയും ഉത്തരീയങ്ങളും ആഭരണങ്ങളും ഒക്കെ വഴിയിലിട്ടു വീണുരുണ്ടു വല്ലവിധത്തിലും ഈ ഭ്രാന്തൻ പ്രഭുവിന്റെ മുമ്പിൽനിന്നു രക്ഷപ്പെട്ടാൽ മതി എന്നു വിചാരിച്ചു മരണപ്പാച്ചിൽ പറഞ്ഞു ഇതു കപിലനാഥന്റെ അവസാനത്തെ വിരുന്നായിരുന്നു .
  ഈ വിരുന്നു കഴിഞ്ഞ ഉടനെ അദ്ദേഹം കലിംഗരാജ്യത്തേയും മനുഷ്യവർഗ്ഗത്തേയും ഉപേക്ഷിച്ച്  വനവാസത്തിന്നായി ഗമിച്ചു പോകുമ്പോൾ ഓരോ രാജ്യങ്ങളുടേയും ജനങ്ങളുടേയും ഉന്മുലനാശം വരുത്തുനതായ യുദ്ധം , കൊള്ള, ദാരിദ്ര്യം  പകർച്ച്യാവാധി മുതലായ അത്യാപത്തുകളെല്ലാം കലിംഗരാജ്യത്തെ ബാധിക്കണമെന്നും ആ രാജ്യവും അതിലെ ദുഷ്ടജനങ്ങളും നാമാവശേഷമാവണമെന്നും പ്രാർത്ഥിച്ചിട്ടാണ് പോയത്. ഏറ്റവും ക്രൂരതയുള്ള കാട്ടുമൃഗങ്ങൾപോലും മനുഷ്യരേക്കാൾ ദയയുള്ളവയാണെന്ന് അദ്ദേഹം തീർച്ചപ്പെടുത്തി . താൻ ഒരു കാലത്ത് ഒരു മനുഷ്യനായിരുന്നു എന്നുള്ള ഓർമ്മ  മേലാൽ ഉണ്ടാവരുതെന്നും വിചാരിച്ച് വസ്ത്രങ്ങളൊക്കെ അഴിച്ചു വലിച്ചെറിഞ്ഞു നഗ്നനായി മലമൂട്ടിൽ കുത്തിക്കുഴിച്ച് ഒരു ഗുഹയുന്ടാക്കി, കായ്കനികൾ ഭക്ഷിച്ചും കാട്ടാറിലെയും ഉറവുകളിലേയും വെള്ളം കുടിച്ചുംഒരു മൃഗത്തെപ്പോലെ ആ ഗുഹയിൽ താമസിച്ചു . ആഹാരം അന്വേഷിച്ചു പുറത്തിറങ്ങി സഞ്ചരിക്കുമ്പോലെ വല്ല മനുഷ്യരെയും ദൂരെ കണ്ടാൽ ഭയപ്പെട്ടോടി അവർ പോകുന്നതുവരെ വല്ല നരിമടയിലോ മറ്റോപോയി ഒളിക്കും . ഹാ എന്തൊരു മാറ്റം കുബേരതുല്യനും ജഗൽപ്രസിദ്ധനും ആശ്രിതന്മാർക്ക് ഒരു കല്പവൃക്ഷവും ആയിരുന്ന കപിലനാഥപ്രഭു മനുഷ്യരുടെ കൃതഘ്നത നിമിത്തം ദിഗംബരനും മാനുഷവൈരിയുമായ ഒരു സത്വമായിത്തീർന്നു.

ഒരു ദിവസം കപിലനാഥൻ കാട്ടിൽ ഒരേടത്തു കിഴങ്ങിന്നുവേണ്ടി കിളക്കുമ്പോൾ കയ്ക്കോട്ട് ഒരു ലോഹംകൊണ്ടുള്ള പാത്രത്തിന്മേൽ തട്ടി. പാത്രം എടുത്തു നോക്കിയപ്പോൾ അതു വിലപിടിച്ച രത്നങ്ങളും സ്വർണ്ണനാണ്യങ്ങളും നിറച്ചുള്ള ഒരു ചെമ്പുപാത്രമാണ് . ശത്രുസൈന്യങ്ങളുടെ ആക്രമവും കൊള്ളയും ധാരാളം നടപ്പുണ്ടായിരുന്ന അക്കാലത്തു പണക്കാർ ദേഹരക്ഷക്കായി .ഓരോ ദിക്കിലേക്കോടിപ്പോകുമ്പോൾ അവരുടെ ധനം വല്ല വിജനസ്ഥലങ്ങളിലും നിക്ഷേപിക്കുക പതിവായിരുന്നു . ചിലർ പിന്നെ മടങ്ങിവന്ന് അതെടുക്കും. ചിലർക്കു മടങ്ങിവരാൻ സാധി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/20&oldid=164502" എന്ന താളിൽനിന്ന് ശേഖരിച്ചത്