താൾ:Mangalodhayam Book-5 1912.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാംസം വില്ക്കുന്നവനും ,അപ്പക്കാരനും പാൽക്കാരനും , പീടികകച്ചവടക്കരും, രത്നവ്യാപാരികളും ഉണ്ടികക്കച്ചവടക്കാരും എന്നുവേണ്ട പലരും വന്നു ബുദ്ധിമുട്ടിക്കാനിം ലഹളകൂട്ടാനും തുടങ്ങി . ദൃത്യന്മാർപലരും ബാക്കി മാസ്പടി കൊടുക്കണമെന്നു തിരക്കിത്തുടങ്ങി . പിശുനൻ വളരെ പ്രയാസപ്പെട്ട് അവരെയൊക്കെ തല്ക്കാലം ഒരുവിധം സമാധാനപ്പെടുത്തി.

   അങ്ങിനെയിരിക്കുന്ന കാലത്ത് കപിലനാഥൻ മുതൽ മുഴുവൻ നശിച്ചട്ടില്ലെന്നും അനവധി രത്നങ്ങളും സ്വർണ്ണവും അദ്ദേഹം സൂക്ഷിച്ചുവസച്ചിട്ടുണ്ടന്നും ഒരു പ്രസ്താവം എങ്ങിനയൊ പുറത്തായി . ഒരു ദിവസം കപിലനാഥൻ ഒരു വിരുന്നുകൂടി കഴിക്ക്ൻ നിശ്ചയിച്ച പ്രമാണികളായ പഴയ സ്നേഹിതന്മാരെയൊക്കെ ക്ഷണിച്ചപ്പോൾ ഈ പ്രസ്താവം വാസ്തവമാണെന്നു തീർച്ചയായി. ക്ഷണം സ്വീകരിക്കാ ആരും സംശയിച്ചില്ല. മുതലൊക്കെ നശിച്ചു എന്നു പറഞ്ഞതു തങ്ങളുടെ സ്നേഹബലം പരീക്ഷിക്കാൻ വേണ്ടിയായിരിക്കുമോ ​​​​​എന്നു ശങ്കിച്ച കൂട്ടർക്കൊക്കെ വലിയ പരിഭ്രമമായി . ആവശ്യപ്പെട്ടപ്രകാരം ദ്രവ്യസഹായം ചെയ്യാത്തതിനെപ്പറ്റി അവർ പശ്ചാത്താപിക്കൻ തുടങ്ങി . പ്രിയസ്നേഹിതന്ന് ഒരു സഹായവും ചെയ്പാൻ തല്ക്കാലം സാധിക്കാതെ വന്നതിനെപ്പറ്റി ഓരോരുത്തർ ഓരോന്നു പറവാൻ തുടങ്ങി . അതിനെപ്പറ്റി ഇനി ഒന്നും സംസാരിക്കണ്ടാ. ഞാനതൊക്കെ സറന്നിരിക്കുന്നു. എന്നു പറഞ്ഞ് കപിലനാഥൻ അവരെ സമാധാനപ്പടുത്തി . പതിവായി എത്തിച്ചേരാറുള്ള പ്രമാണികളൊക്കെ അന്നും ഉണ്ടായിരുന്നു. ചിത്രസേനനും ചിത്രപ്രസാദനും ചന്ദ്രസേനനും ഒക്കെ ഹാജരുണ്ടായിരുന്നു . മുമ്പു പല ഉപകാരങ്ങളും ചെയ്തിട്ടുള്ള ഒരാൾ നന്ന കുഴങ്ങിയപ്പോൾ സ്വല്പമായ ഒരു സഹായം ആവശ്യപ്പെട്ടതു കൊടുക്കാൻ മനസ്സുവരാത്ത ഈ വക പ്രഭുക്കന്മാർക്കു ഭകഷണത്തിനു ക്ഷണിച്ചപ്പോൾ ഉടനെ പുറപ്പെട്ടുവരാൻ ഒട്ടും മടിയോ ലജ്ജയോ ഉണ്ടായില്ല.

കപിലനാഥൻ എല്ലാവരേയും ആദരവോടുകുടി എതിരേറ്റു വലിയൊരു വട്ടമേശയുടെ ചുറ്റും ഇരുത്തി . ഉടനെ ഭൃത്യന്മാരെ വിശേഷപ്പെട്ട ഓരോ പിഞ്ഞാണം എല്ലാവരുടെയും മുമ്പിൽവച്ചു . ആദ്യം ഒരു ചായയുടെ വട്ടമായിരിക്കുമെന്നു വിരുന്നുകാർ വിചാരിച്ചു . പിഞ്ഞാണങ്ങൾ അടച്ചിട്ടാണ് വെച്ചിരുന്നത്. മൂടിയുടെ ഇടയിൽകൂടി ആവി പോകുന്നതു കണ്ടപ്പോൾ കൊതിയന്മാരായ വിരുന്നുകാരുടെ വായിൽ വെള്ളം നിറഞ്ഞു .കപിലനാഥൻ ഒരു സംജ്ഞ കാണിച്ചപ്പോൾ ഭൃത്യന്മാർ വന്ന് പിഞ്ഞാണങ്ങളുടെ മൂടിനീക്കി. എന്തൊരു വിശേഷപദാർത്ഥമാണ് അപ്പോൾ കാണപ്പെട്ടത് . എല്ലാ പിഞ്ഞാണത്തിലും നിറച്ചു കാഞ്ഞവെള്ളമുണ്ടായിരുന്നു. അതിൽ നിന്നി ആവിയും പോയ്ക്കൊണ്ടിരുന്നു. ഇതിന്റെ ആവശ്യം എന്തെന്നറിയാതെ വിരുന്നുകാർ പതുങ്ങുന്നതു കണ്ടിട്ടു കപിലനാഥൻ അവരെ നോക്കി ഇങ്ങിനെ പറഞ്ഞു ഞാൻ രു വലിയ സമ്പന്നനായിരുന്ന കാലത്ത് അന്നത്തെ പദവിക്കനുസരിച്ചു വിരുന്നു കഴിച്ചിരുന്നു എന്ന് നിങ്ങൾക്കറിയാമല്ലോ. ഇത് ഇപ്പോഴത്തെ സ്ഥിതിക്കനുസരിച്ച് വിരുന്നാണ് . വെള്ളംപോലെ ഉറപ്പില്ലാത്ത ഹൃദയത്തോടും ആവിപോലെ ക്ഷണത്തിൽ ഇല്ലാതായ്പോകുന്ന സ്നേഹത്തോടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/19&oldid=164497" എന്ന താളിൽനിന്ന് ശേഖരിച്ചത്