താൾ:Malayalathile Pazhaya pattukal 1917.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

കേൾക്കയല്ലോ എന്റെ വനമുറയാളെ

നിനക്കൊരുതിരുവരം തരുന്നൊണ്ടല്ലൊ

അന്നേരത്തുമോ അമ്മമാതാവല്ലൊ

ശ്രീകൈലാസത്തേയ്ക്കു പോവാനായി

അപ്പോഴല്ലൊ കളളദ്ദാരികന്റെ

ശിരസ്സിൽനിനന്നൊരുതുളളിയുതിരംവീണു

പൂമിയിലുരുണ്ടുടനെ മുട്ടയായി

പൊട്ടിത്തെറിച്ചു പൂവൻകോഴികളു്

കൊത്തിവിരിച്ചുടനേ കോഴികളു്

ആയുസ്സുംനിങ്ങൾക്കു കുറവുതന്നെ

അഴകായിട്ടുനിങ്ങളിരുന്നുകൊളളിൻ

ഇന്നുംകേളുമെന്റെ കോഴികളെ

നിങ്ങൾക്കൊരുതിരുവരം തരുന്നുണ്ടല്ലോ

ചെറുകരവാഴുന്ന മാനുഷർക്ക്

ദീനവും ദെണ്ണവും വന്നാലൊണ്ടു്

നിങ്ങളെകൊണ്ടുചെന്നു കുരുതിവച്ചാൽ

ഞാനുനോ വന്നുണറു പറ്റിക്കൊളളാം

അവിടെനിന്നുമമ്മാ തിരിച്ചുടനെ

ശ്രീകൈലാസത്തുചെന്നു കേറിയതോ

ദാരികൻ ശിരസ്സിനെ എടുത്തുവെക്കം

പൊന്നുതുടലിട്ടു പൂട്ടിയതോ

അരയാലിൻകൊമ്പിലോ തുക്കിയതോ

കേട്ടോകേട്ടോഅച്ചാ തിരുവടിവേ

ദാരികൻ ശിരസ്സിനെ കണ്ടതുണ്ടോ

കണ്ടതുണ്ടെയെന്റെ പൊന്മകളെ

ദാരികൻ ശിരസ്സിനെ കണ്ടതുണ്ടേ

കേൾക്കയല്ലൊ അച്ചാ തിരുവടിവേ

ചൊല്ലിയവരങ്ങളും തരികയെന്നു്

കേൾക്കകേൾക്കമോളേ തിരുവടിവേ

എന്തെല്ലാം വരംഞാനും ചൊല്ലിയതു്

നന്നുനന്നിതച്ചാ തിരുവടിവേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/92&oldid=164351" എന്ന താളിൽനിന്ന് ശേഖരിച്ചത്