താൾ:Malayalathile Pazhaya pattukal 1917.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

ദാരികനെയങ്ങു പേടിച്ചതൊ

കൈലാസമടച്ചവിടെ ഇരുന്നതൊ

ദാരികൻശിരസ്സിനെ കണ്ടപ്പോഴ്

ചൊല്ലിയവരങ്ങളെ മറന്നോഅച്ചാ

കേൾക്കകേൾക്ക എന്റെ നല്ലച്ചനു്

അച്ചന്റെ ആയതൊരു നല്ലറിവ്

കേൾക്കയല്ലോയെന്റെ പൊന്മകളെ

ചൊല്ലിയ വരങ്ങളും മറന്നതില്ല

തേവന്റെ ആയതൊരു പൊന്മകൾക്കു

മണിയാടപുരമ്പൊന്നു കൊടുക്കുന്നതൊ

തേവന്റെ ആയതൊരു പൊന്മകൾക്കു

ചുതാടിപ്പുരമ്പൊന്നു കൊടുക്കുന്നതൊ

തേവന്റെ ആയതൊരു പൊന്മകൾക്കു

വസൂരിമാലയുമൊന്നു കൊടുക്കുന്നതൊ

പരീക്ഷയോ തനിക്കിപ്പോളറിവാനമ്മ

അച്ചന്റെ തിരുമേനിക്കോ വിതക്കുന്നതൊ

കുളിരോടുമോ നല്ല പനിപനിച്ചു്

ആനപൂണ്ണോടുനല്ല മസുവുരിയും

അച്ചന്റെ തിരുമേനിയിൽ മുളക്കുന്നതൊ

ന്നനുനന്നിതെന്റെ പൊന്മകളെ

നിന്റെതൊരായതൊരു നല്ലറിവു്

അന്നേരമോഅമ്മ മാതാവൊണ്ടു്

കണ്ടാകണ്ണനെയവിടെ വരുത്തിയതു്

തിരുനെറ്റിനമുതലവൻ നക്കിയതു്

തൃപ്പാദത്തുമോകൊണ്ടു നിറുത്തുയതു്

കേൾക്കയല്ലൊഎന്റെ പൊന്മകളെ

തിരുനെറ്റീലൊരുമുത്തു നിൾക്കട്ടാതൊ

കേളുംകേളുമേയച്ചാ തിരുവടിവേ

ഈവിത്തുമേ എനിക്കു വേണ്ടയല്ലൊ

ഈവിത്തുമേഞാനൊ വിതച്ചാലല്ലൊ

എന്റെമാനുഷരു മുടിഞ്ഞുപോകും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/93&oldid=164352" എന്ന താളിൽനിന്ന് ശേഖരിച്ചത്