Jump to content

താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
53
൩൬ാം കഥ.


ദക്ഷണ ദെശത്ത ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അ

വന്ന രണ്ട ഭായ്യമാർ അവരിൽ മൂത്ത ഭായ്യക്ക ഒരു ആണ്കു

ഞ്ഞ പിറന്നു. ആക്കുഞ്ഞിന്ന ഏഴ മാസം പ്രായമായപ്പൊൾ

ആ ബ്രാഹ്മണൻ കാശിക്ക പോകെണമെന്ന നിശ്ചയിച്ച ത

ന്റെ ഭായ്യമാരെയും കൂട്ടിക്കൊണ്ട പുറപ്പെട്ട കുറെ ദൂരം പൊയി

വഴിയിൽ വെച്ച മരിച്ചു. ആ സ്ത്രീകൾ അവിടെ ഒരു ഗ്രാമ

ത്തിൽ കെറി ആക്കുഞ്ഞിനെ ഇരുപെരും കൂടി വളരെ ലാളിച്ച

വളർത്തികൊണ്ട വന്നു. അതുകൊണ്ട അവൻ ആ ഇരുപെരിൽ

തന്റെ തള്ള എവളെന്ന അറിയാതെ ഇരുന്നു. ഇങ്ങിനെ ഇ

രിക്കുമ്പൊൾ ഒരു നാൾ ഇളയ ഭായ്യ മൂത്ത ഭായ്യയൊടു കലഹി

ച്ച ഇനി ഞാൻ നിന്നൊടു കൂടി പാർക്ക ഇല്ലെന്ന പറഞ്ഞ കു

ഞ്ഞിനെ എടുത്തുകൊണ്ട വീട്ടിൽനിന്ന പുറപ്പെട്ടു. അപ്പൊൾ

മൂത്ത ഭായ്യ അവളെ നൊക്കി എന്റെ കുഞ്ഞിനെ നീ എന്തിന

എടുത്തുകൊണ്ടുപൊകുന്നു എന്ന പറഞ്ഞ ആക്കുഞ്ഞിനെ പി

ടിച്ചു. ഞാൻ പെറ്റു അതുകൊണ്ട എടുത്തുകൊണ്ടുപൊകുന്നു

എന്ന അവൾ പറഞ്ഞു. ഇങ്ങിനെ അവര രണ്ടുപെരും തമ്മിൽ

വാദിച്ച ന്യായാധിപതിയുടെ അടുക്കൽ പൊയി ആ സംഗതി

ബൊധിപ്പിച്ചപ്പൊൾ അവൻ കുറയ ആലൊചിച്ച പിന്നെ

തന്റെ സെവകന്മാരെ വിളിച്ച x കുഞ്ഞിനെ രണ്ടായി പി

ളർന്ന ആ സ്ത്രീകൾക്ക ഓരൊ പാതി കൊടുപ്പിൻ എന്ന കല്പിച്ചു.

അപ്പൊൾ ഇളയ ഭായ്യ ഉരിയാടാതെ ഇരുന്നു. മൂത്ത ഭായ്യ മാ

താവാകകൊണ്ട തന്റെ കുഞ്ഞിനെ കൊല്ലുന്നതിന്ന മനസ്സ

വരാതെ ആക്കുഞ്ഞ എവിടെ എങ്കിലും ജീവിച്ചിരുന്നാൽ മതി

എന്നവിചാരിച്ച ന്യായാധിപതിയെ നൊക്കി അങ്ങനെ x

കുഞ്ഞ അവളുടെത എന്റെ അല്ല ഇതിനെ അവൾക്ക തന്നെ

കൊടുപ്പിൻ എന്ന ബൊധിപ്പിച്ചു. ന്യായാധികാരി ആ പാ

ക്ക കെട്ട x കുഞ്ഞിന്റെ അമ്മ മൂത്ത ഭായ്യ തന്നെ എന്നനിശ്ച

യിച്ച അതിനെ അവൾക്ക കൊടുപ്പിക്കയും ചെയ്തു. അതുകൊ

ണ്ട വിവാദം തീർക്കുന്നവർ ഉപായങ്ങളും അറിഞ്ഞിരിക്കെണം.

ദക്ഷണ Southern, adj. പിറക്കുന്നു to be born, v n. ഏഴ seven,

num. മാസം a month, s.n പ്രായമായ aged, adj. മരിക്കുന്നു to die,

v. n. ലാളിക്കുന്നുto caress, fondle, v.a. എവൾwhich woman, interog.

pron.fem. കലഹിക്കുന്നു to quarrel, v.n. രണ്ടാള two persons. വാ

ദം a dispute, s.n.സെവകൻ a servant, s.m.ഓരൊ each, adj.പാ