താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
105


വന്ന ഏതുപ്രകാരമെങ്കിലും ഭാഗ്യം കൊടുക്കണമെന്ന പാർവ്വതിദെവി അധികമായി നിർബന്ധിച്ചപ്പൊൾ പരമെശ്വരൻ നല്ലതെന്ന പറഞ്ഞ പാർവ്വതിദെവിയൊട കൂടെ ഭൂമിയിൽ ഇറങ്ങി. അപ്പൊൾ ആ ബ്രാഹ്മണൻ അവിടെ ഭിക്ഷയെടുത്തും കൊണ്ട അരിയും പയറും ഉഴുന്നും തൊവരയും ഉപ്പും മുളകും പുളിയും കുരുമുളകും കടുകും ചീരകവും വെന്തയവും കായ്കറികളും ഇവയെല്ലാം തുണിയുടെ തലയ്ക്കൽ ചെറിയ ചെറിയ കിഴിയായി കെട്ടി ചുമലിൽ ഇട്ടുകൊണ്ട പൊരിയുന്ന വെയിലിൽ കാൽ ചുട്ട കഠിനമായി വിയർത്ത ദീർഘശ്വാസം വിട്ടുംകൊണ്ട വന്നാറെ പരമെശ്വരൻ അവനെ വിളിച്ച ഹെ നീ എന്തിനായിട്ട ഇങ്ങനെ കഷ്ടപ്പെടുന്നു ഞാൻ നിനക്ക ഒരു രത്നം തരാം നീ ആ രത്നത്തെ പൂജിച്ചുവെങ്കിൽ നിന്റെ അഭിഷ്ടങ്ങളൊക്കെയും സിദ്ധിക്കും അതുകൊണ്ട നിനക്ക സിദ്ധിക്കുന്നതിനെക്കാൾ അധികം രണ്ടിരട്ടി ംരം മുന്നൂറ ഗ്രഹക്കാർക്കും സിദ്ധിക്കുമെന്ന പറഞ്ഞ അവന്റെ കയ്ക്കൽ ഒരു രത്നം കൊടുത്ത അന്തർധാനമായി. ആ ബ്രാഹ്മണൻ ആ രത്നത്തെ വാങ്ങിക്കൊണ്ട വീറ്റിലെക്ക വന്ന സ്നാനം ചെയ്ത അതിനെ പൂജിച്ച തനിക്ക നൂറ പറ നെല്ലും പത്ത പറ പയറും നൂറ പശുക്കളും സ്വർണ്ണമാളികയും വെണമെന്ന പ്രാർത്ഥിച്ചു അന്ന രാത്രി അവൻ പ്രാർത്ഥിച്ചതൊക്കെയും സിദ്ധിച്ചു. അയലൊക്ക ഗ്രഹക്കാര എല്ലാവർക്കു അവന സിദ്ധിച്ചതിനെക്കാൾ രണ്ടെരട്ടി ഉണ്ടായ്ത കണ്ട ംരം ബ്രാഹ്മണന്ന അസൂയ വന്ന തനിക്ക ഭാഗ്യം വന്നതിനെ കുറിച്ച സന്തൊഷമില്ലാതെ അയലൊക്കക്കാർക്കു മുമ്പത്തെക്കാൾ അധികം ഭാഗ്യം വന്നൂ എന്ന വെച്ച നന്നെ വിഷാദിച്ച പിന്നെയും ആ രത്നത്തെ പൂജിച്ച തനിക്കു തലെ ദിവസം സിദ്ധിച്ചതൊക്കെയും തീ എരിഞ്ഞുപൊകെണമെന്ന പ്രാർത്ഥിച്ചു. അപ്രകാരം തന്നെ അവന്റെ വസ്തുക്കളെല്ലാം തീപ്പിടിച്ചുപൊയി അപ്പൊൾ അവന്റെ അയലൊക്കാരുടെ ഗ്രഹങ്ങളും മാളിക മുതലായവ ഒക്കെയും എരിഞ്ഞ അവകളിലുള്ള പ്രജകളെല്ലാം മരിച്ചാറെ ആ ബ്രാഹ്മണന്റെ ഹൃദയം കുളുർന്നു. പിന്നെ കുറയ ദിവസം കഴിഞ്ഞ രണ്ടാമതും പാർവ്വതിയും പരമെശ്വരനും അവിടെക്ക വന്ന ആ ബ്രാഹ്മണന്റെ ഹേതുവാൽ പ്രജകൾക്ക സംഭവിച്ചനഷ്ടത്തെ അറിഞ്ഞ അവന്റെ വശം ഉണ്ടായിരുന്ന രത്നത്തെ തിരിയെ വാങ്ങി ആ മുന്നൂറു ഗ്രഹക്കാരെയും ജീവിപ്പിച്ച മുമ്പത്തെ പ്രകാരം സുഖമായിരിക്കത്തക്കവണ്ണം ആക്കിപ്പൊകയും ചെയ്തു. ആ

F