Jump to content

താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
104



‌---------------------


൬൮ാം കഥ.


സുഭദ്രപുരമെന്ന പട്ടണത്തിൽ മുന്നൂറ ഭവനങ്ങൾ ഉണ്ട. ആ ഭവനങ്ങളിൽ കുടിയിരിക്കുന്നവര എല്ലാവരും ബഹു ഭാഗ്യവാന്മാരകകൊണ്ട മാളികകളും മെടകളും കെട്ടി എല്ലാ ദിവസവും അതിഥി പൂജകൾ ചെയ്തുംകൊണ്ടു സുഖമായിരുന്നു. അയലൊക്കത്ത അസലൊഷ്ടൻ എന്ന ഒരു ബ്രാഹ്മണനുണ്ടായിരുന്നവൻ വളരെ ദരിദ്രൻ. അവന്ന പുത്രന്മാരും മരുമക്കളും പൌത്രന്മാരുമ്പുത്രികളും അനെകം ഉണ്ടായിരുന്നു. അവൻ ദിവസംപ്രതി ആ മുന്നൂറ വീടുകളിലെക്ക പൊയി ഭിക്ഷയെടുത്തുകൊണ്ട മൂന്നാം യാമത്തിൽ വീട്ടിൽ വന്ന ഭക്ഷണം കഴിക്കും. ഇപ്രകാരമിരിക്കുമ്പൊൾ ഒരു ദിവസം പാർവ്വതി ദെവിയും പരമെശ്വരനും ആകാശമാർഗ്ഗെ സഞ്ചരിച്ച ആ ഗ്രാമത്തിന്ന ശരിയായി വന്ന നിന്ന അവിടെ ആ മുന്നൂറ ഗ്രഹക്കാരും ഭാഗ്യവാന്മാരായിരിക്കെ ഒരു ഗ്രഹക്കാരൻ മാത്രം ദരിദ്രനായി അന്ന വസ്ത്രത്തിന്നില്ലാതെ കഷ്ടപ്പെടുന്നത കണ്ട ആ ബ്രാഹ്മണനന്ന ഭാഗ്യം കൊടുക്കെണമെന്ന പാർവ്വതി ദെവി പരമെശ്വരനൊട പറഞ്ഞാറെ അദ്ദെഹം ചിരിച്ച ംരം ബ്രാഹ്മണൻ ബഹുദുഷ്ടൻ ഇവന്ന നാം ഭാഗ്യം കൊടുത്തൂ എങ്കിൽ ഇവൻ സന്തൊഷിക്കയില്ല ംരം പട്ടണത്തിലുള്ള പ്രജകൾക്കു ഇവനാൽ കെട ഭവിക്കുമെന്ന പറഞ്ഞു. ആ വാക്കുകൾ കെട്ട അ