താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
99


രണ്യകശിപു ചൊദിച്ചാറെ ഉണ്ടെന്ന പ്രഹ്ലാദൻ പറഞ്ഞു. അതിന്റെ ശെഷം അവൻ എത്രയും ദെഷ്യത്തൊടെ കണ്ണുകൾ ചുവപ്പിച്ച പല്ലുകൾ ഞെരിച്ച ആ സ്ഥംഭത്തിന്മെൽ ഉള്ളം കൈകൊണ്ട അടിച്ചപ്പൊൾ സ്ഥംഭം പിളർന്ന അതിൽനിന്ന സിംഹമുഖവും മനുഷ്യശരീരവുമായിട്ട വിഷ്ണു ശത്രുഭയങ്കരനായിട്ട പുറത്തുവന്ന ആ ദുഷ്ടരാക്ഷസനെ പിടിച്ച വയറ കീറി ചൊര അത്രയും കുടുകുടുക്കനെ കുടിച്ച അവനെ കൊന്ന തന്റെ ഭക്തനായ പ്രഹ്ലാദനെ രക്ഷിച്ചു. അതുകൊണ്ട വിഷ്ണുവിനെ വിശ്വസിച്ചവർക്ക ഒരുനാളും കുറവ വരികയില്ല.

ഹിരണ്യകശിപു the name of a Giant. അസുരൻ a Giant or demon of Hindoo Mythology. ദെവത്വം Divinity, the divine nature, s.n. ബ്രഹ്മാവ Brahma. ഏറിയ many adv. സഹസ്രം thousand. num. വർഷം a year, s.n. തപസ്സ ചെയ്യുന്നു to perform penance. പൂജിക്കുന്നു to worship, v.a. വിഷ്ണുഭക്തൻ a worshipper of Vishnoo, s.m. പീഡിപ്പിക്കുന്നു to oppress, torment, v.a. പ്രഹ്ലാദൻ the name of a man. രാവും പകലും night and day വൈരി an enemy, s.m. നയമായിട്ട with kindness, adv. ലൊകെശ്വരൻ the lord of the world, s.m. അട്ടഹാസം defiance, s.n. വിപരിക്കുന്നു to describe, v.a. ഖജിതം inlaid, adj. തൂണ a pillar, s.n. ചുവപ്പിക്കുന്നു to make red, v.a. ഞെരിക്കുന്നു to crush, to quash. ഉള്ളംകൈ the bottom of the hand, s.n. പിളരുന്നു to be split, v.n. കീറുന്നു to tear, v.a. കുടുകുടുക്കുന്നു to make gargling noise. അത്രയും altogether, adv. കുറവ disgrace, degradation, s.n.

___________________'


൬൦ാം കഥ


വിന്ധ്യപർവ്വതത്തിന്ന സമീപം ഒരു പെരാല വൃക്ഷത്തിന്മെൽ ഒരു പെൺകിളിയും ആൺകിളിയും വാസം ചെയ്തുകൊണ്ടിരുന്നു. ആ രണ്ടിന്നും രാമക്കിളിയെന്നും ലക്ഷ്മണകിളിയെന്നും രണ്ട കുട്ടികൾ ഉണ്ടായി. അവിടെ ഒര വെടൻ വന്ന വലയിട്ട ആ രണ്ട കുട്ടികളെയും പിടിച്ചുകൊണ്ടുപൊയി ഗൊദാപുരി തീരത്തിങ്കൽ ഒരു ബ്രാഹ്മണന്ന രാമക്കിളിയെ വിററു ഒരു കശാപ്പുകാരന്ന ലക്ഷ്മണകിളിയെ വിററു. അവരിരുവരും ആ കിളിക്കുട്ടികളെ തങ്ങളുടെ വീടുകളിലെക്ക കൊണ്ടുപൊയി അവർക്ക വാക്കുകൾ പഠിപ്പിച്ച ബഹുപ്രിയമായി വളർത്തുകൊണ്ടിരുന്നു. അപ്പൊൾ അവയുടെ മാതാപിതാക്കളായ

02