താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
98


കരുതിയിരിക്കുന്നു to be intended, purposed. പിടി an handful, s.n കടല Bengal gram, s.n. കൊടം a pot, s.n. ദെശം a hamlet, s.n. വെറക firewood, s.n. വലയുന്നു to be wearied,v.n. എങ്ങും any where, adv. ചെർക്കുന്നു to collect, v.a. വല്ല മുഖാന്തരവും by any means, adv.

___________________'


൬൫ാം കഥ


പൂർവ്വകാലത്തിങ്കൽ ഹിരണ്യകശിപു എന്ന ഒരു അസുരൻ രാജ്യപരിപാലനം ചെയ്ത വന്നിരുന്നു. അവൻ ദെവത്വം ലഭിക്കെണമെന്നുള്ള വിചാരത്താൽ ബ്രഹ്മാവിനെ കുറിച്ച ഏറിയ സഹസ്രവർഷം തപസ്സ ചെയ്താറെ ബ്രഹ്മാവ അവന്ന പ്രത്യക്ഷമായി നിനക്ക ഏത വരം വെണമെന്ന ചൊദിക്ക എന്ന കല്പിച്ചപ്പൊൾ ആ അസുരൻ ആ ദെവനെ നൊക്കി സ്വാമി ദെവകളാലും മനുഷ്യരാലും മൃഗങ്ങളാലും ഇനിക്ക മരണം സംഭവിക്കാതെയിരിപ്പാൻ തക്കവണ്ണം അനുഗ്രഹിക്കെണമെന്ന അപെക്ഷിച്ചാറെ അങ്ങിനെ തന്നെ എന്ന അനുഗ്രഹിച്ച ബ്രഹ്മാവ തന്റെ ലൊകത്തിലെക്ക പൊകയും ചെയ്തു. അതിന്റെ ശെഷം ആ രാക്ഷസൻ രാജ്യത്തുള്ള പ്രജകളെ ഒക്കെയും വരുത്തി തന്നെ ഒഴികെ മററ ആരെയും പൂജിക്കരുതെന്ന നിർബന്ധിച്ച ദിവസം പ്രതി അവരാൽ താൻ പൂജിക്കപ്പെട്ട ദെവബ്രാഹ്മണരെ ഹിംസിപ്പിച്ചും വിഷ്ണുഭക്തന്മാരെ പീഡിപ്പിച്ചും വരുമ്പൊൾ അവന്ന നാല പുത്രന്മാരുണ്ടായി. അവരിൽ പ്രഹ്ലാദനെന്നവൻ രാവും പകലും വിഷ്ണുവിനെ പൂജിച്ചുകൊണ്ട വന്നു. അതുകൊണ്ട ആ രാക്ഷസൻ തന്റെ മകനെ അടുക്കൽ വിളിച്ച തനിക്ക വൈരിയായിരിക്കുന്ന വിഷ്ണുവിനെ പൂജിക്കെണ്ടാ എന്ന നയമായിട്ടും ഭയമായിട്ടും എത്ര തന്നെ പറഞ്ഞിട്ടും കെൾക്കാതെ ലൊകെശ്വരനായ വിഷ്ണുവിനെ പൂജിക്കുകയല്ലാതെ മറ്റ ആരെയും പൂജിക്കുകയില്ലെന്ന പറഞ്ഞപുത്രനൊട കൊപിച്ച എടൊ നിനക്ക ഇപ്രകാരമുള്ള ദുർബ്ബുദ്ധികൾ പഠിപ്പിച്ച തന്ന വിഷ്ണു എവിടെ വസിക്കുന്നുവൊ അത പറഞ്ഞാൽ ംരം ക്ഷണത്തിൽ തന്നെ അവനെ പിടിച്ച കൊന്നുകളയാമെന്ന പറഞ്ഞ ആയസുരൻ അട്ടഹാസം ചെയ്തപ്പൊൾ അങ്ങുന്നെ വിഷ്ണു വസിക്കുന്ന സ്ഥലം വിപരിപ്പാൻ കഴിയുമൊ അവൻ എല്ലാ എടത്തും ഉണ്ടെന്ന പറഞ്ഞു. അന്നെരം ആ സഭാമദ്ധ്യത്തിങ്കൽ നവരത്ന ഖജിതമായിട്ടുള്ള തൂണിനെ കാണിച്ച ഇതിൽ ഉണ്ടൊ എന്ന ഹി