താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
100


വൃദ്ധക്കിളികൾ തങ്ങടെ കുട്ടികളെ കാണാതെ വ്യസനപ്പെട്ട ഒന്നും തൊന്നാതെ കുറെ ദിവസങ്ങൾ കഴിച്ചുവന്നു. പിന്നെ തങ്ങടെ കുട്ടികളെ തിരയെണമെന്ന ആരംഭിച്ച തങ്ങൾ വാസം ചെയ്യുന്ന സ്ഥലം മുതൽക്കൊണ്ട മലകളിലും കാടുകളിലും വൃക്ഷങ്ങളിലും കൊളങ്ങളിലും തറകളിലും കിണറുകളിലും ഇറങ്ങത്തക്ക കിണറുകളിലും ചെറകളിലും പുഴകളിലും തൊട്ടങ്ങളിലും തൊടികളിലും വീടുകളിലും ക്ഷെത്രങ്ങളിലും മാളികകളിലും മെടകളിലും ഇങ്ങിനെ തിരഞ്ഞ കുറയക്കാലം കൊണ്ട ഗൊദാപുരി തീരത്തിങ്കലെക്ക എത്തി. അവിടെ ബ്രാഹ്മണന്റെയും കശപ്പുകാരന്റെയും അടുക്കൽ കൌതുകകരമായ വാക്കുകൾ സംസാരിച്ചുകൊണ്ട കൂടുകളിലിരിക്കുന്ന കുട്ടികളെ കണ്ട മനസ്സിന്ന ആനന്ദം തൊന്നി ആ ബ്രാഹ്മണന്റെ അടുക്കൽ പൊയി അദ്ദെഹത്തിന്റെ പാദത്തിന്മെൽ വീണ അത തങ്ങട കുട്ടി എന്നുള്ള അർത്ഥത്തെ അദ്ദെഹത്തിന്ന അറിയിച്ചു. അതിന്റെ ശെഷം ആ ബ്രാഹ്മണൻ ആ വൃദ്ധകിളികളെ ആദരിച്ച തന്റെ അടുക്കൽ കുറെയ ദിവസം പാർപ്പിച്ച താൻ വളർക്കുന്ന രാമകിളിയെയും ആ കശാപ്പുകാരന്ന ഏതാനും മുതൽ കൊടുത്ത വാങ്ങി ആ ലക്ഷ്മണക്കിളിയെയും രണ്ടും അവർക്കു കൊടുത്തു. അതിന്റെ ശെഷം ആ വൃദ്ധക്കിളികൾ കുഞ്ഞുങ്ങളൊട കൂട തങ്ങടെ വാസസ്ഥലത്തിലെക്ക എത്തി കുറെയക്കാലം സന്തൊഷമായിരുന്ന മരണം പ്രാപിച്ചു. അതിന്റെ ശെഷം രാമക്കിളിക്കും ലക്ഷ്മണക്കിളിക്കും ഏകസ്ഥലത്തിൽ വാസം ചെയ്യുന്നതിന്ന ചെർച്ചയില്ലാതെ വരികയാൽ രാമക്കിളി ആ സ്ഥലം വിട്ട കാതം വഴി അപ്പുറം ഉള്ള ഒരു മാവ വൃക്ഷത്തിന്മെൽ കൂട കെട്ടി വസിച്ചുകൊണ്ടിരിക്കുമ്പൊൾ ഗംഗാസ്നാനത്തിന്നായി പൊകുന്ന ഒരു ബ്രാഹ്മണൻ വെയിൽ കൊണ്ട വലഞ്ഞ ആ ലക്ഷ്മണക്കിളിയിരിക്കുന്ന മരത്തിന്റെ താഴെ ആശ്വസിപ്പാനായി വന്നവനെക്കണ്ട ലക്ഷ്മണക്കിളി മറ്റുള്ള പക്ഷികളെ വിളിച്ച ഇതാ മനുഷ്യൻ വന്നിരിക്കുന്നു അവന്റെ കണ്ണുകൾ കൊത്തിപറിപ്പിൻ കഴുത്ത ഒടിപ്പിൻ ഭക്ഷിക്കാമെന്ന നിലവിളിച്ചു. ആ നിലവിളി കെട്ട ആ ബ്രാഹ്മണൻ അവിടെയിരിപ്പാൻ ഭയപ്പെട്ട ഓടി രാമക്കിളിയിരിക്കുന്ന വൃക്ഷത്തിന്റെ ചുവട്ടിൽ വന്നു. അവനെക്കണ്ട ആ കിളി മറ്റുള്ള കിളികളെ വിളിച്ച ബ്രാഹ്മണൻ വലഞ്ഞ വരുന്നുണ്ട ഇളം കൊഴുന്തുകൾ ഒടിച്ച ഇടിൻ തണുപ്പായി കുത്തിരിക്കട്ടെ പഴങ്ങൾ പറിച്ചിടിൻ തിന്നട്ടെ എന്ന നിലവിളിച്ചത