Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

54 രണ്ടാംപാഠപുസ്തകം. സമ്മാനത്തിനുള്ള ദിവസമായി. അദ്ധ്യാപകൻ ക്ലാ സിൽ വന്നു. കുട്ടികൾ എഴുന്നേറ്റു നിന്നു വന്ദിച്ചു. അദ്ധ്യാപകൻ ഓരോരുത്തനെ വിളിച്ചു വായിക്കാൻ പറ കയും ചില ചോദ്യങ്ങൾ ചോദിക്കയും പുസ്തകം പരിശോ ധിക്കയും ചെയ്തു. ഇത്രയും കഴിഞ്ഞു് അദ്ധ്യാപകൻ സമ്മാനം കൊടുക്കാ നായി വെച്ചിരുന്ന പുസ്തകം എടുത്ത് കൊച്ചുരാമനെ അടുക്കൽ വിളിച്ചു് സമ്മാനം അവന് കൊടുക്കാൻ പോകു ന്നുവെന്ന് പറഞ്ഞു. ഇത് കേട്ട് കുട്ടികൾ എല്ലാവരും വിസ്മയിച്ചു. കുട്ടികളുടെ ഭാവം കണ്ടിട്ടു് അദ്ധ്യാപകൻ ഇങ്ങനെ പറഞ്ഞു:- “നിങ്ങൾ എന്തു വിചാരിക്കുന്നു. വെന്നു് എനിക്കറിയാം, രാമകൃഷ്ണനെപ്പോലെ ആരും സമ മററാക്കും നല്ല, എന്നാൽ കൊച്ചുരാമനും നല്ല പോലെ പഠിക്കു ന്നുണ്ട്, അതുകൂടാതെയും അവൻ എന്നും സമയത്തിനു് ഹാജരാകയും പുസ്തകം വൃത്തിയായി വെച്ചുകൊള്ളുകയും ചെയ്തിട്ടുണ്ടു്. അവൻ പുസ്തകത്തിൽ ഒരിടത്തെങ്കിലും ഒരു വിരലിൻ പാട്ട് കാണുകയോ ഒരു വശമെങ്കിലും മൂലകൾ മടങ്ങിയിരിക്കുകയോ ചെയ്യുന്നില്ല. ഇത്രയും സാധിച്ചിട്ടില്ലല്ലോ. കൊച്ചുരാമൻ സമ്മാനം കിട്ടുന്നതിനു മാത്രം വേണ്ടി ശ്രമപ്പെട്ടതായി വിചാരിക്കാൻ പാടില്ലാ. സാധനങ്ങളെ ശുചിയായി വെച്ചു കൊള്ളുന്ന തിനു് അവൻ ശീലിച്ചിട്ടുണ്ടു്. അതോടുകൂടി ജോലിയും ശുഷ്കാന്തിയായി ചെയ്യുന്നതിനാൽ ഈ സമ്മാനം ഞാൻ കൊച്ചുരാമന് കൊടുക്കുന്നു. കൊച്ചുരാമനു സമ്മാനം കിട്ടിയതുകൊണ്ടു കുട്ടികൾക്ക് സന്തോഷം ഉണ്ടായതേ ഉള്ളു.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/56&oldid=222990" എന്ന താളിൽനിന്ന് ശേഖരിച്ചത്