Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

50 വാക്കുകൾ ഉപയോഗിക്കുമെന്ന് ശങ്കിക്കേണ്ട ; അവക്ക് അതൊരു കുററമേ ഉള്ളൂ. അമ്മ :- “കൊള്ളാം, നീ പോയി ഒരു സ്ഫടികക്കി ത്തിൽ വെള്ളം കൊണ്ടുവാ” എന്നു പറഞ്ഞു. സ്ഫടികക്കിണ്ണത്തിലുള്ള വെള്ളത്തിനും അസഭ്യവാക്കു കൾക്കും തമ്മിലുള്ള സംബന്ധം എന്തായിരിക്കും എന്നു് ആലോചിച്ചുകൊണ്ടു് കേശവൻ വെള്ളം കൊണ്ടു വന്നു അമ്മയുടെ മുമ്പിൽ വെച്ചു. അമ്മ ഒരു തുള്ളി മഷി എടുത്തു് വെള്ളത്തിൽ ഇറ്റിച്ചു. ഉടനെ മഷി വെള്ളത്തിൽ വ്യാപിച്ച് അതിനു് നിറഭേദം വരുത്തി. കേശവൻ: “അമ്മേ! വെള്ളത്തിനു നിറം പക " കുറേക്കൂടി വെള്ളം കിണ്ണത്തിൽ ഒഴിച്ച് നോക്കു. അതുകൊണ്ടു തെളിയു മായിരിക്കും. കേശവൻ :- കിണ്ണം നിറച്ച് വെള്ളം ഒഴിച്ചാലും തെളിയുകയില്ലാ. അമ്മ :- നിനക്ക് അതറിയാമല്ലോ. തന്നെ ഇതുപോലെ ആളുകളോടുള്ള സ്വം സഹവാസവും സ്വഭാവഭേദം വരുത്തും. സജ്ജനങ്ങളും ജനങ്ങളും. കണ്ണാടി കാണണ്ടോളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ; മറ്റുള്ള ജനങ്ങൾക്കു കുറ്റങ്ങൾ പറഞ്ഞീടും മുറ്റും തന്നുടെ കുറ്റമൊന്നറികയുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/52&oldid=222986" എന്ന താളിൽനിന്ന് ശേഖരിച്ചത്