48 രണ്ടാംപാഠപുസ്തകം. കടുപ്പമെല്ലാം പോയിരിക്കുന്നു; ഇപ്പോൾ നല്ല മാദ്രവമുണ്ട് കൈകൊണ്ടു് എളുപ്പത്തിൽ ഞെക്കാവുന്ന സ്ഥിതിയിൽ ഇരിക്കുന്നു; കത്തികൊണ്ടു് അതിൽനിന്നു ഒരു തുണ്ടു മുറിച്ച് (വെട്ടി) എടുക്കാം; മുറികൾ ഘനമുള്ള വടി കൊണ്ടു തല്ലി ഉരുട്ടാം; ഉണ്ട നിലത്തെറിഞ്ഞാൽ പൊട്ടുക യില്ല ; വെള്ളത്തിൽ നനയ്ക്കാത്ത കട്ട നിലത്ത് വീണാൽ പൊട്ടുമോ എന്നു പരീക്ഷിച്ചറിക. നനഞ്ഞ കളിമണ്ണ് മൃദു വാണെങ്കിലും ഉടയാത്തതാണെന്നു് ഇതുകൊണ്ട് അറിയാം. നനച്ചു കളിമൺ കൈകൊണ്ട് കുഴച്ച് ഒരു കിണ്ണ ത്തിന്റെ ആകൃതിയിലാക്കി നോക്കുക. നിങ്ങളുടെ ശ്രമം ഉടനെ ഫലിക്കും. പിന്നെ അതുകൊണ്ടു ഒരു തട്ടുമോ കിണ്ടിയോ ഏതെങ്കിലും ഉണ്ടാക്കി നോക്കുക. അതെല്ലാം സാധിക്കും. ഇങ്ങനെ പലമാതിരി പാത്രങ്ങളായി ഉണ്ടാ ക്കാവുന്നതിനാൽ കളിമണ്ണിന് പശിമ ഉണ്ടെന്നു പറയുന്നു. നിങ്ങൾ ഉണ്ടാക്കിയ കിണ്ണത്തിലോ കിണ്ടിയിലോ കുറെ വെള്ളം ഒഴിച്ചു വെയ്ക്കുക. വെള്ളം ചോന്നു പോകുന്നുണ്ടോ ? അതുകൊണ്ടു നനഞ്ഞ കളിമണ്ണിൽ കൂടി വെള്ളം ചോന്നു പോകയില്ലെന്നു് മനസ്സിലാക്കാം. എന്നാൽ ഉണങ്ങിക്കിടക്കുന്ന കളിമൺകട്ട തൊട്ടാൽ മാർ വമിലാത്തതും കൂത്ത് മൂത്തിരിക്കുന്നതും നിലത്ത് വീണാൽ 6950 ഉടഞ്ഞു പോകുന്നതും ഇല്ലാത്തതും ആണെന്നു് നാം മുമ്പ് പഠിച്ചുവല്ലോ. അങ്ങനെ ഉള്ള കളിമൺകട്ടയിൽ കുറെ വെള്ളം ഒഴിക്കുക. ആ കട്ട വെള്ളം കുടിച്ചു കളഞ്ഞതായി തോന്നും. അതിന്റെ ചെറു സുഷിരങ്ങളിൽ ഇപ്പോൾ വെള്ളം നിറഞ്ഞിരിക്കുന്നു. കുഴച്ചുരുട്ടിയാൽ അതിന് മാദ്രവവും പശിമയും ഉണ്ടാകും; ഉടയുകയുമില്ല.
താൾ:Malayalam Randam Padapusthakam 1926.pdf/50
ദൃശ്യരൂപം