Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കളിമൺ 47 അവരെ ". പ്പോൾ ഒരു ഉറുമ്പിൻ കൂട്ടം പോകുന്നത് കണ്ടു. കളിക്കാൻ ക്ഷണിച്ചു. ഉറുമ്പുകൾ :- ഇതു വേനൽക്കാല മാണു്, ഇപ്പോൾ ശേഖരിച്ചില്ലെങ്കിൽ മഴകാലത്ത് ആ ഹാരം മുട്ടും. ഞങ്ങൾക്ക് ഇപ്പോൾ കളിക്കാൻ സമയമില്ല . കളിക്കാൻ വിളിച്ചവർ എല്ലാവരും പരിശ്രമശീലന്മാ രായി കണ്ടതിനാൽ താനും അവരെപ്പോലെ ജോലി ണമെന്ന് കുട്ടി മനസ്സിലാക്കി. പിറേറ ദിവസം മുതൽ പാഠശാലയ്ക്ക് ക്രമമായി സമയത്തു് പോകയും പാഠങ്ങൾ ശരിയായി പഠിക്കയും ചെയ്തു. Qaj. കളിമൺ, കൊയ്ത് കഴിഞ്ഞ് ഉണങ്ങിക്കിടക്കുന്ന വയലിൽ ചെന്നു് നോക്കിയാൽ നിലം അവിടവിടെ പിളർന്നിരിക്കുന്നതായി കാണാം. അതിൽനിന്നു ഒരു കട്ട എടുത്തു് കൊണ്ടു വരിക. ഈ മണ്ണിനു് കളിമൺ എന്നു് പേർ പറയും. ഒരു കല്ലു കൊണ്ടോ വടികൊണ്ടോ തല്ലിയാൽ ആ കട്ട ഉടഞ്ഞു പോകും. ചെറിയ കട്ടകൾ കൈവിരൽകൊണ്ടു് അമത്തിയാലും ഉടഞ്ഞു പൊടിഞ്ഞു പോകും. മൺകട്ടകൾ ആകൃതിയിൽ കൂത്തും മൂത്തും തൊട്ടാൽ കഠിന മായും ഇരിക്കും. ഈവക ഒരു തൊട്ടിയിൽ വെള്ളം കൊണ്ടു വന്നു അതിൽ ഒരു കളിമൺകട്ട എടുത്തിടുക. അതു് വേഗത്തിൽ വെള്ളത്തി ൻറ അടിയിൽ താണുപോകും. അതുകൊണ്ട് അതിനു ഘനമുണ്ടെന്നു് തീച്ചയാക്കണം. വെള്ളത്തിൽ അടിഞ്ഞ കളിമൺകട്ട എടുത്തു് അതു് എങ്ങനെ ഇരിക്കുന്നു എന്നു നോക്കാം. അതിനുണ്ടായിരുന്ന

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/49&oldid=222983" എന്ന താളിൽനിന്ന് ശേഖരിച്ചത്