Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാംപാഠപുസ്തകം

ജോലിചെയ്തു് മുഷിവു് തോന്നുമ്പോൾ കാപ്പി കാച്ചിക്കുടി ച്ചാൽ നല്ല ഉന്മേഷമുണ്ടാകും.
ഇത്രത്തോളം ഗുണമുള്ള ഈ പാനീയം ഒരു ചെടിയുടെ കുരു വറുത്തു് പൊടിച്ചു് ഉണ്ടാക്കുന്നതാകുന്നു. കാപ്പിച്ചെടി സാധാരണമായി മലഞ്ചരിവുകളിൽ നട്ടുവളൎത്തിവരുന്നു. അതു് ഇരുപതടിയോളം പൊക്കത്തിൽ വളരും എന്നാൽ അത്രത്തോളം വളരാൻ സമ്മതിക്കാറില്ല. മൂന്നോ നാലോ അടി പൊക്കമായാൽ ഉടനെ കൊമ്പുകൾ മുറിച്ചുകളയുന്നു. അതു്കൊണ്ടു് ചെടിയുടെ നാലു്ഭാഗത്ത് നിന്നും കൊമ്പുകൾ പൊട്ടിപ്പടരുന്നു. ഓരോന്നിലും കായും ധാരാ ളമുണ്ടാകും. കാപ്പിച്ചെടിയിൽ കായ് പിടിക്കുന്നതു് കുലയായിട്ടാണു്.

മീനം മേടം ഈ മാസങ്ങളിൽ പുതുമഴ പെയ്തുകഴി ഞ്ഞാൽ കാപ്പിച്ചെടി പൂക്കും. അതിന്റെ പുഷ്പം മുല്ലപ്പൂ പോലെ വെളുത്തിരിക്കും. അതിനു് ഒരു തരം രൂക്ഷമായ വാസനയും ഉണ്ടു്. പൂത്തു് മൂന്നു് ദിവസം കഴിഞ്ഞാൽ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/32&oldid=223113" എന്ന താളിൽനിന്ന് ശേഖരിച്ചത്