Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാക്കിന്റെ കാഠിന്യം. ധനവും ധനികനും, ധനമെന്നുള്ളതു് മോഹിക്കുമ്പോൾ, വിനയമൊരുത്തനുമില്ലിഹ് നൂനം. തനയൻ ജനകനെ വഞ്ചനചെയ്യും; ജനകൻ തനയനെ വധവും ചെയ്യും; അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊല്ലം: 'മനുജന്മാരുടെ മാർഗ്ഗമിതെല്ലാം. കനകം മൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം. ധനിക്ക് ശത്രുക്കളസം മുണ്ടാം; 'മനക്കുരുന്നിൽ ഭയമേറ്റമുണ്ടാം; തനിക്കലംഭാവവുമില്ല; പിന്നെ കനക്കവേ കൈതവമുണ്ടാം. P500 ദുവാക്കിന്റെ കാഠിന്യം. അമ്പുകൊണ്ടുള്ള വ്രണം കാലത്താൽ നികന്നീടും കൊമ്പുകൾ കണ്ടിച്ചാലും പാദപം കിളുത്തീടും; കാട്ടുതീ വെന്താൽ വനം പിന്നെയും തഴുത്തീടും; കേട്ടുകൂടാത്ത വാക്കാമായുധം പ്രയോഗിച്ചാൽ കണങ്ങൾക്കകം പുക്കു് പുണ്ണായാലതു് പിന്നെ പൂണ്ണമായി ശമിക്കയില്ലൊട്ടു നാൾ ചെന്നാൽ പോലും. 27

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/29&oldid=223049" എന്ന താളിൽനിന്ന് ശേഖരിച്ചത്