ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
20 രണ്ടാംപാഠപുസ്തകം. ബന്ധുക്കളും സ്നേഹിതന്മാരും ഉള്ള ഇടത്തെത്തി അവനെ അവരുടെ മുമ്പിൽ വെച്ച് വീണു് ചാകുകയും ചെയ്തു. ഒരു തടിച്ച മനുഷ്യനെ ചുമലിൽ എടുക്കാൻ കഴിയു മെങ്കിലും കുതിരയ്ക്ക് ഒരുവനെ കടിച്ചു തുക്കി കൊണ്ടു പോകു ന്നതു് അത്ര സാധ്യമല്ല. സ്നേഹിച്ചു വളർത്തിയാൽ കുതിര യജമാനനു വേണ്ടി തന്റെ ജീവനെ കൂടെ ഉപേക്ഷിക്കും. കോഴി, നിങ്ങൾ എല്ലാവരും കോഴിയെ കണ്ടിരിക്കുമല്ലോ. ഈ പാഠത്തിൽ ചേർത്തിരിക്കുന്ന ചിത്രത്തിൽ എത്ര കോഴി യുണ്ടു്? അതിൽ രണ്ടു വലിയ കോഴിയെ കാണുന്നു. രണ്ടും ഒന്നുപോലെ ഇരിക്കുന്നില്ല. ഒന്ന് തലപൊക്കി നില്ക്കുന്നു. അതു് പൂവൻകോഴിയാകുന്നു. അതിനു വളരെ അവ