ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അറബിയും അവന്റെ കുതിരയും.
19
പാഠം ൧൧
അറബിയും അവന്റെ കുതിരയും.
ഒരു അറബിക്കു് ഒരു കുതിര ഉണ്ടായിരുന്നു. അതു് ജനിച്ചത് മുതൽ അവൻ അതിനെ സ്നേഹത്തോടു് വളൎത്തി വന്നു. ഒരിക്കലും അവൻ അതിനെ കെട്ടുകപോലും ചെയ്തിരുന്നില്ല. അവൻ വിളിച്ചാൽ അത് ഓടി അടുക്കൽ ചെല്ലും.
അറബിയുടെ താമസം ഒരു മരുഭൂമിയിൽ ആയിരുന്നു.
ഒരു ദിവസം രാത്രി അവൻ കൂടാരത്തിൽ കിടന്നുറങ്ങു
മ്പോൾ കള്ളന്മാർ വന്നു അവനെ പിടിച്ചുകെട്ടി കൊണ്ടു
പോയി. അവൻ കുതിരയേയും കൂടെത്തന്നെ കൊണ്ടു
പോയി.
അടുത്ത ദിവസം രാത്രി കള്ളന്മാർ ഉറങ്ങുമ്പോൾ കുതിര തന്റെ യജമാനന്റെ അടുക്കൽ ചെന്നു. കള്ളന്മാർ യജമാനന്റെ കൈകാലുകൾ കെട്ടിയിരുന്നതിനാൽ അയാൾക്ക് അനങ്ങുവാൻ നിൎവാഹമില്ലായിരുന്നു.
അതു് കണ്ടു് കുതിര അവനെ അരപ്പട്ടമേൽ കടിച്ചു.
ടുത്തുംകൊണ്ട് ഓടി.
വളരെ ദൂരം വഴി കടന്നു് അവൻറ
2*