ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
16
രണ്ടാംപാഠപുസ്തകം.
നിത്യവൃത്തി സുഖമായി കഴിച്ചു വന്നു.ഒരിക്കൽ അവൻ
ഇപ്രകാരം വിചാരിച്ചു: " ഈ താറാവു് ദിവസംതോറും
ഓരോ മുട്ട മാത്രമേ ഇടുന്നുള്ളൂ; ഇത് കൊണ്ടു് ധനവാനാകു
ന്നതിനു് സാധിക്കയില്ല; താറാവിനെ കൊന്നു് അതിൻറ
അകത്തുള്ള സ്വൎണ്ണം മുഴുവനും എടുത്തു് വിറ്റാൽ വേഗം
ധനവാനാകാം."
ഇങ്ങനെ വിചാരിച്ചു കൊണ്ടു അവൻ താറാവിൻറ വയർ കീറിനോക്കി.
വയറിൽ സ്വൎണ്ണത്തിന്റെ ലേശം പോലും കണ്ടില്ല. താറാവു് ചത്തും പോയി.അവനു് മുമ്പേ ദിവസംപ്രതി ഓരോ മുട്ടവീതം കിട്ടിവന്നതും ഇല്ലാ
തായി. കാലക്ഷേപത്തിനുള്ള വഴിയും മുട്ടി, അവൻ വളരെ
കഷ്ടപ്പെട്ടു.
അത്യാഗ്രഹിയ്ക്കു് ഉള്ളതും നശിക്കുമെന്നു് അവൻ അതു് കൊണ്ടു് മനസ്സിലാക്കി.