താൾ:Malayalam New Testament complete Gundert 1868.pdf/609

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                      വെളിപ്പാടു ൨. ൩. അ.

പ്രവാചകി എന്നു ചൊല്ലി, അവന്റെ ദാസരെ പുലയാട്ടുവാനും വിഗ്രഹാൎപ്പിതങ്ങളെ ഭക്ഷിപ്പാനും ഉപദേശിച്ചും ഭ്രമിപ്പിച്ചും കൊള്ളുന്ന ഇജബൽ എന്ന സ്ത്രീയെ നീ (തടുക്കാതെ) വിടുന്ന അത്രേ.൨൧ അവൾക്കു മനന്തിരിവാൻ ഞാൻ ഇട കൊടുത്തിട്ടും തന്റെ പുലയാട്ടു വിട്ടു മനന്തിരിഞ്ഞില്ല.൨൨ കണ്ടാലും ഞാൻ അവളെ കിടക്കമേലും അവളോട്‌ വ്യഭിചരിക്കുന്നവരെ വലിയ കഷ്ടതയിലും ആക്കിക്കളയും; അവളുടെ ക്രിയകളിൽനിന്ന് അവർ മനന്തിരിയാതെ പാൎത്താലത്രേ.൨൩ അവളുടെ മക്കളെയും ചാക്കിനാൽ കൊല്ലും; ഞാൻ ഉൾപൂവുകളേയും ഹൃദയങ്ങളെയും ആരായുന്നവൻ എന്ന് എല്ലാ സഭകളെയും അറിയും; ഞാൻ നിങ്ങൾക്ക് ഏവൎക്കും ക്രിയകൾക്ക് അടുത്തത്‌ കൊടുക്കയും ചെയ്യും.൨൪ പിന്നെ ഈ ഉപദേശത്തെ എടുക്കാതെ കണ്ടു അവർ പറയും പോലെ സാത്താന്റെ ആഴങ്ങൾ തിരിയാതെ ധുയതൈരയിൽ ശേഷിച്ചുള്ള നിങ്ങൾക്കു ഞാൻ പറയുന്നു: അന്യഭാരത്തെ നിങ്ങളിൽ ചുമത്തുകയില്ല.൨൫ എങ്കിലും നിങ്ങൾക്കുള്ളതിനെ ഞാൻ വരും വരെ പിടിച്ചു നില്പിൻ.൨൬ ജയിച്ചും എന്റെ ക്രിയകളെ ഒടുക്കം വരെ സൂക്ഷിച്ചും കൊള്ളുന്നവനു ഞാൻ എന്റെ പിതാവിൽനിന്നു ലഭിച്ച പ്രകാരം ജാതികളിന്മേൽ അധികാരം കൊടുക്കും.൨൭ കശവപാത്രങ്ങൾ നുറുങ്ങിപോകും പോലെ അവൻ ഇരിമ്പുകോൽകൊണ്ട് അവരെ മേയ്ക്കും.൨൮ ഞാൻ ഉദയ നക്ഷത്രത്തേയും അവനു കൊടുക്കും; ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കുക.

                        ൩. അദ്ധ്യായം.  
 (൧) സൎദ്ദി, (൭) ഫിലദെല്പിയ, (൧൪) ലവുദിക്യ ഈ സഭകൾക്കുള്ള ലേഖനങ്ങൾ

ൎദ്ദിയിലെ സഭയുടെ ദൂതന് എഴുതുക; ദൈവത്തിന്റെ ഏഴാത്മാക്കളും ഏഴു നക്ഷത്രങ്ങളും ഉള്ളവൻ പറയുന്നിതു: ഞാൻ നിന്റെ ക്രിയകളെ ജീവനുള്ളവൻ എന്നു പേരുണ്ടായിട്ടും ചത്തവനായിരിക്കുന്നതു തന്നെ അറിയുന്നു.൨ ജാഗരിച്ചുവരിക ചാവാറായ ശേഷിപ്പുകളെ സ്ഥിരീകരിക്കയും ചെയ്ക; നിന്റെ ക്രിയകളാകട്ടെ എൻ ദൈവത്തിന്മുമ്പാകെ പൂൎണ്ണതയുള്ളവ അല്ല എന്നു ഞാൻ കണ്ടിരിക്കുന്നു.൩ ആകയാൽ നീ ഏതുപ്രകാരം ലഭിച്ചും കെട്ടും ഇരിക്കുന്നു എന്ന് ഓൎത്തും സൂക്ഷിച്ചും കൊണ്ട് മനന്തിരിയുക; നീ ജാഗരിക്കുന്നില്ല എങ്കിലൊ, ഞാൻ കള്ളനെ

                             ൫൮൧

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/609&oldid=164091" എന്ന താളിൽനിന്ന് ശേഖരിച്ചത്