താൾ:Malayalam New Testament complete Gundert 1868.pdf/608

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                     REVELATION II.

ത്തേയും അറിഞ്ഞിരിക്കുന്നു.൧൦ നീ സഹിപ്പാനുള്ളവ ഒന്നും ഭയാപ്പെടായ്ക; കണ്ടാലും നിങ്ങൾ പരീക്ഷിക്കപ്പെടുവാൻ പിശാച് നിങ്ങളിൽ ചിലരെ തടവിൽ ആക്കിക്കളയും; പത്തു ദിവസംകൊണ്ട് നിങ്ങൾക്ക് ഉപദ്രവം ഉണ്ടാകും; മരണപൎ‌യ്യന്തം വിശ്വസ്തനാകുക എന്നാൽ ഞാൻ ജീവകിരീടത്തെ നിണക്ക് തരും.൧൧ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവൻ കേൾക്കുക; ജയിക്കുന്നവനു രണ്ടാം മരണത്താൽ ചേരും വരികയില്ല.൧൨ പെൎഗ്ഗമിലെ സഭയുടെ ദൂതന് എഴുതുക; മൂൎച്ചയുള്ള ഇരുമുന വാളുള്ളവൻ പറയുന്നിതു:൧൩ ഞാൻ നിന്റെ ക്രിയകളേയും നീ പാൎക്കുന്നത് സാത്താന്റെ സിംഹാസനം ഉള്ളെടം എന്നും, നീ എന്റെ നാമത്തെ പിടിച്ചിരിക്കുന്നതും അന്തിപ എനിക്ക് വിശ്വസ്ത സാക്ഷിയായ നാളുകളിലും എന്റെ വിശ്വാസത്തെ തള്ളിപ്പറയാഞ്ഞതും ഞാനറിഞ്ഞിരിക്കുന്നു; അവനല്ലൊ നിങ്ങളിടയിൽ കൊല്ലപ്പെട്ടു, സാത്താൻ പാൎക്കുന്നെടത്തിൽ തന്നെ.൧൪ എങ്കിലും നിന്റെ നേരെ എനിക്ക് അല്പം ചിലതുണ്ട്; ഇസ്രയേൽ പുത്രർ വിഗ്രഹാൎപ്പിതങ്ങളെ തിന്നും പുലയാട്ടു ചെയ്തും പോകേണ്ടതിന്ന് അവൎക്ക് ഇടച്ച വെപ്പാൻ ബാലാക്കിന്ന് ഉപദേശിച്ചുള്ള ബില്ല്യാമിന്റെ ഉപദേശത്തെ പിടിക്കുന്നവർ അവിടെ നിണക്കുണ്ടു.൧൫ അപ്രകാരം ഞാൻ പകെക്കുന്ന നിക്കൊലാവ്യരുടെ ഉപദേശത്തെ പിടിച്ചുകൊള്ളുന്നവർ നിണക്കും ഉണ്ടു. ആകയാൽ മനന്തിരിയുക;൧൬ അല്ലാഞ്ഞാൽ ഞാൻ വേഗം നിണക്കായ്പന്നു, എന്റെ വായിലെ വാളുകൊണ്ട് അവരോടു പോരാടും.൧൭ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കുക; ജയിക്കുന്നവനു ഞാൻ മറഞ്ഞിട്ടുള്ള മന്നയിൽ നിന്നു കൊടുക്കും; അവനു വെള്ളവിധിക്കല്ലും ലഭിക്കുന്നവനല്ലാതെ ആൎക്കും തിരിയാതെ പുതുപേർ ആ കല്ലിന്മേൽ എഴുതീട്ടുള്ളതിനെയും കൊടുക്കും.൧൮ ധുയതൈരയിലെ സഭയുടെ ദൂതന് എഴുതുക; അഗ്നിജ്വാലെക്ക് ഒത്ത കണ്ണുകളും അമ്പർ ലോഹത്തോടു സദൃശമായ കാലുകളും ഉള്ള ദൈവപുത്രൻ പറയുന്നിതു:൧൯ ഞാൻ നിന്റെ ക്രിയകളേയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, ക്ഷാന്തി എന്നിവയും ഒടുക്കത്തെ ക്രിയകൾ മുമ്പിലെവറ്റിൽ ഏറെയുള്ളതും അറിഞ്ഞിരിക്കുന്നു.൨൦ എങ്കിലും നിന്റെ നേരെ എനിക്കുള്ളതു താൻ

                            ൫൮൦





























Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/608&oldid=164090" എന്ന താളിൽനിന്ന് ശേഖരിച്ചത്