നമ്മുടെ ഹൃദയത്തേക്കാൾ ദൈവം വലിയവൻ ആകുന്നു; എല്ലാം അറികയും ചെയ്യുന്നു.൨൧ പ്രിയമുള്ളവരേ, നമ്മുടെ ഹൃദയം നമുക്ക് കുറ്റം വിധിക്കാഞ്ഞാൽ ദൈവത്തോടു നമ്മുക്ക് പ്രാഗത്ഭ്യം ഉണ്ടു.൨൨ പിന്നെ അവന്റെ കല്പനകളെ നാം സൂക്ഷിച്ചു, അവന്നു പ്രസാദമുള്ളവ ചെയ്കയാൽ, എന്തു യാചിച്ചാലും അവനിൽനിന്നു ലഭിക്കും.൨൩ അവന്റെ കല്പനയൊ അവന്റെ പുത്രനായ യേശുക്രിസ്തന്റെ നാമത്തിൽ വിശ്വസിക്കയും ആയവൻ നമുക്കു കല്പന തന്ന പോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നത്രെ.൨൪ അവന്റെ കല്പനകളെ സൂക്ഷിക്കുന്നുവൻ അവനിൽ വസിക്കുന്നു; ഇവനും അവനിൽ (വസിക്കുന്നു) അവൻ നമ്മിൽ വസിക്കുന്നു എന്നത് അവൻ നമുക്കു തന്ന ആത്മാവിനാലെ അറിയുന്നു.
കള്ള ആത്മാക്കളും സത്യത്മാവും, (൪) ദൈവസ്നേഹത്തെ അറിഞ്ഞും, (൧൩) താനും സ്നേഹത്തിൽ വൎദ്ധിച്ചും വരേണം.
൧ പ്രിയമുള്ളവരേ, എല്ലാ ആത്മാവിന്നും വിശ്വസിക്കാതെ, ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയൊ എന്നു ശോധന ചെയ്പിൻ! കള്ള പ്രവാചകർ പലരും ലോകത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടെല്ലൊ.൨ ദൈവാത്മാവേ ഇതിനാൽ അറിവിൻ! ജഡത്തിൽ വന്നവൻ എന്നു യേശുക്രിസ്തനെ സ്വീകരിക്കുന്ന ആത്മാവെല്ലാം ദൈവത്തിൽനിന്നാകുന്നു.൩ (ജഡത്തിൽ വന്നവൻ എന്നു) യേശുക്രിസ്തനെ സ്വീകരിക്കാത്ത ആത്മാവെല്ലാം ദൈവത്തിൽനിന്നുള്ളതല്ല; വരുന്നു എന്നു നിങ്ങൾ കേട്ടിരിക്കുന്ന എതിർ ക്രിസ്തന്റെ ആത്മാവ് ഇതു തന്നെ; ആയത് ഇപ്പോൾ കൂടെ ലോകത്തിൽ ഇരിക്കുന്നു.൪ പൈതങ്ങളെ, നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരാകുന്നു, അവരെ ജയിച്ചും ഇരിക്കുന്നു; ലോകത്തിൽ ഇരിക്കുന്നവനേക്കാൾ നിങ്ങളിൽ ഉള്ളവൻ വലിയവനല്ലൊ ആകുന്നു.൫ അവർ ലോകത്തിൽനിന്ന് ആകയാൽ, ലോകത്തിൽനിന്നു (ഉള്ളതു) പറയുന്നു; ലോകം അവരെ കേൾക്കുകയും ചെയ്യുന്നു.൬ ഞങ്ങൾ ദൈവത്തിൽനിന്ന് ആകുന്നു, ദൈവത്തെ അറിയുന്നവൻ ഞങ്ങളെ കേൾക്കുന്നു; ദൈവത്തിൽ നിന്നല്ലാത്തവൻ ഞങ്ങളെ കേൾക്കുന്നില്ല: സത്യത്തിന്റെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |