താൾ:Malayalam New Testament complete Gundert 1868.pdf/595

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧. യോഹനാൻ ൪. അ.

ആത്മവെയും ഭ്രമത്തിന്റെ ആത്മാവെയും ഇതിനാൽ നാം അറിയുന്നു.
     ൭ പ്രിയമുള്ളവരെ, നാം അന്യോന്യം സ്നേഹിക്ക; കാരണം സ്നേഹം ദൈവത്തിൽ നിന്നാകുന്നു, സ്നേഹിക്കുന്നവൻ എല്ലാ ദൈവത്തിൽനിന്നു ജനിച്ചവനായി ദൈവത്തെ അറിയുന്നു.൮ ദൈവം സ്നേഹം തന്നെ; ആകയാൽ സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല.൯ ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിൽ അയച്ചിരിക്കകൊണ്ടു ദൈവസ്നേഹം നമ്മിൽ പ്രസിദ്ധമായി.൧൦ നാം ദൈവത്തെ സ്നേഹിച്ചു എന്നല്ല, അവൻ നമ്മെ സ്നേഹിച്ചു, തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തമാവാൻ അയച്ചു എന്നതിൽ തന്നെ സ്നേഹം (കാണ്മാൻ) ഉണ്ടു.൧൧ പ്രിയമുള്ളവരെ, ദൈവം നമ്മെ ഇപ്രകാരം സ്നേഹിച്ചു എന്നാൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതു.൧൨ ദൈവത്തെ ഒരുത്തരും ഒരു നാളും കണ്ടിട്ടില്ല; നാം അന്യോന്യം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞും ഇരിക്കുന്നു.൧൩ നാം അവനിലും നമ്മിലും വസിക്കുന്നു എന്നതിനെ അവൻ തന്റെ ആത്മാവിൽനിന്നു നമുക്കു തന്നതിനാൽ അറിയുന്നു.൧൪ പിതാവു തന്റെ പുത്രനെ ലോകരക്ഷിതാവാവാൻ അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടിട്ട് സാക്ഷ്യം ചൊല്ലുന്നു.൧൫ യേശു ദൈവപുത്രൻ എന്ന് ആരാനും സ്വീകരിച്ചാൽ, ദൈവം അവനിലും അവൻ ദൈവത്തിലും വസിക്കുന്നു.൧൬ ഇങ്ങിനെ ദൈവത്തിനു നമ്മിലുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചും ഇരിക്കുന്നു; ദൈവം സ്നേഹം തന്നെ ആകുന്നു; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനും വസിക്കുന്നു.൧൭ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നതു നമുക്കു വിധിദിവസത്തിൽ പ്രാഗത്ഭ്യം ഉണ്ടാകുന്നതിനാൽ തന്നെ; അതോ ആയവൻ ഇരിക്കുമ്പോലെ നാമും ഈ ലോകത്തിൽ ഇരിക്കുന്നതുകൊണ്ടത്രേ. സ്നേഹത്തിൽ ഭയം ഇല്ല.൧൮ ഭയത്തിന്നു ദണ്ധനം ഉണ്ടാകയാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കി കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികവു വന്നവനല്ല.൧൯ അവൻ മുമ്പെ നമ്മെ സ്നേഹിച്ചത് കൊണ്ടു, നാം സ്നേഹിക്കുക.൨൦ ഒരുവൻ ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു ചൊല്ലി, തന്റെ സഹോദരനെ പകെച്ചാൽ, അവൻ കള്ളനാ

൫൬൭































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/595&oldid=164075" എന്ന താളിൽനിന്ന് ശേഖരിച്ചത്