താൾ:Malayalam New Testament complete Gundert 1868.pdf/590

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                    1. JOHNS I. II.

നമ്മെ നാം തെറ്റിക്കുന്നു; നമ്മിൽ സത്യവും ഇല്ല (ആയ്പന്നു). നമ്മെ നാം തെറ്റിക്കുന്നു; നമ്മിൽ സത്യവും ഇല്ല (ആയ്പന്നു).൯ നമ്മുടെ പാപങ്ങളെ ഏറ്റു പറഞ്ഞാൽ അവൻ പാപങ്ങളെ നമുക്കു ക്ഷമിച്ചു വിട്ടു, സകല അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കുംവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.൧൦ നാം പാപം ചെയ്തില്ല എന്ന് പറകിൽ അവനെ കള്ളനാക്കുന്നു, പിന്നെ അവന്റെ വചനം നമ്മിൽ ഇല്ല. ൨,൧ എൻ പൈതങ്ങളെ, നിങ്ങൾ പാപം ചെയ്യായ്പാൻ ഞാൻ ഇവട്ടെ നിങ്ങള്ക്ക് എഴുതുന്നു: ഒരുത്തൻ പാപം ചെയ്തു എങ്കിലൊ നീതിമാനാകുന്ന യേശുക്രിസ്തൻ എന്നൊരു കാൎ‌യ്യസ്ഥൻ നമുക്കു പിതാവിൻ സന്നിധിയിൽ ഉണ്ടു.൨ അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തമാകുന്നു; നമ്മുടയവറ്റിന്നു മാത്രമല്ല. സൎവ്വലോകത്തിൻ (പാപങ്ങൾക്കാ)യിട്ടും തന്നെ.

                      ൨. അദ്ധ്യായം.

(൩) വെളിച്ചത്തിൽ നടക്കുന്നവൻ ദേവകല്പനകളെ പ്രമാണിക്കുന്നു, (൧൨) അന്ധകാരത്തിൽ നിന്നുള്ള ലോകസ്നേഹത്തെയും, (൧൮) ദുരുപദേശത്തെയും ഒഴിക്കേണ്ടിയതു.

നാം അവനെ അറിഞ്ഞു എന്നത് അവന്റെ കല്പനകളെ സൂക്ഷിച്ചാലെ തിരിയുന്നു.൪ അവനെ അറിഞ്ഞു എന്നു ചൊല്ലിയും കല്പനകളെ സൂക്ഷിക്കാത്തവൻ കള്ളനാവുന്നു; അവനിൽ സത്യവും ഇല്ല.൫ അവന്റെ വചനം സൂക്ഷിക്കുന്നവനിൽ എല്ലാം ദൈവസ്നേഹം ഉള്ളവണ്ണം തികഞ്ഞിരിക്കുന്നു; നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാലെ അറിയുന്നു.൬ അവനിൽ വസിക്കുന്നു എന്നു ചൊല്ലുന്നവൻ ആയവൻ നടന്നപ്രകാരം താനും നടക്കേണ്ടിയതു.൭ പ്രിയമുള്ളവരെ, പുതിയ കല്പന അല്ല ഞാൻ നിങ്ങൾക്കു എഴുതുന്നത്‌: ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പന അത്രേ; പഴയ കല്പനെയൊ നിങ്ങൾ (ആദിമുതൽ) കേട്ട വചനം തന്നെ.൮ പിന്നെയും ഞാൻ പുതിയ കല്പനെയെ നിങ്ങൾക്കു എഴുതുന്നു എന്നത് അവനിലും നിങ്ങളിലും സത്യമായി (വന്നു) ഇരുട്ടല്ലൊ കഴിഞ്ഞു പോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.൯ വെളിച്ചത്തിൽ ഇരിക്കുന്നു എന്നു ചൊല്ലീട്ടും തൻ സഹോദരനെ പകെക്കുന്നവൻ ഇന്നേവരെ ഇരുട്ടിൽ ആകുന്നു.൧൦ തൻ സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു, അവനിൽ ഇടൎച്ചയും ഇല്ല.

                           ൫൬൨

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/590&oldid=164070" എന്ന താളിൽനിന്ന് ശേഖരിച്ചത്