THE FIRST EPISTLE OF
John
യോഹനാന്റെ
ഒന്നാം ലേഖനം
൧. അദ്ധ്യായം.
൧ ആദിമുതൽ ഉള്ളതു ഞങ്ങൾ കേട്ടും ഇക്കണ്ണുകളാൽ കണ്ടും പാൎത്തും ഈ കൈകൾ തൊട്ടും ഉള്ളതിനെ തന്നെ (അറിയിക്കുന്നു) ജീവന്റെ വചനം സംബന്ധിച്ചിട്ടു തന്നെ.൨ ജീവനല്ലൊ പ്രത്യക്ഷമായി ഞങ്ങളും കണ്ടു സാക്ഷ്യം ചൊല്ലുന്നു; പിതാവോടിരുന്നു ഞങ്ങൾക്ക് പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളെ അറിയിക്കുന്നു.൩ ഞങ്ങൾ കണ്ടു കേട്ടും ഉള്ളതിനെ നിങ്ങൾക്കും ഞങ്ങളോട് കൂട്ടായ്മ ഉണ്ടാകേണ്ടതിന്നായി നിങ്ങളെ അറിയിക്കുന്നു; ഞങ്ങളുടെ കൂട്ടായ്മയൊ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തനോടും ആകുന്നു.൪ നിങ്ങളുടെ സന്തോഷം പൂൎണ്ണമാവാൻ ഞങ്ങൾ തന്നെ ഇവ നിങ്ങൾക്ക് എഴുതുന്നതു. അവങ്കൽനിന്നു ഞങ്ങൾ തന്നെ ഇവ നിങ്ങൾക്ക് എഴുതുന്നതു. ൫ അവങ്കൽനിന്നു ഞങ്ങൾ കേട്ടു നിങ്ങളെ അറിയിക്കുന്ന ദൂതാവിത്: ദൈവം വെളിച്ചം ആകുന്നു, അവനിൽ ഇരുട്ട് ഒട്ടും ഇല്ല എന്നത്രെ.൬ അവനോടു കൂട്ടായ്മ ഉണ്ട്. എന്ന് ചൊല്ലി, നാം ഇരുട്ടിൽ നടന്നാൽ കളവു പറയുന്നു, സത്യം ചെയ്യുന്നതുമില്ല.൭ അവൻ വെളിച്ചത്തിൽ ഇരുക്കുംപോലെ നാം വെളിച്ചത്തിൽ നടക്കിലൊ അന്യോന്യം കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുക്രിസ്തന്റെ രക്തം നമ്മെ പോലെ പാപത്തിൽനിന്നും ശുദ്ധീകരിക്കുന്നു.൮ ഞങ്ങൾക്കു പാപം ഇല്ല ഇന്നു പറഞ്ഞാൽ,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |