താൾ:Malayalam New Testament complete Gundert 1868.pdf/431

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. കൊരിന്തർ ൧൦. ൧൧. അ.

നിങ്ങളോടു പറഞ്ഞാൽ അറിയിച്ചവന്റെ നിമിത്തം മനോബോധം, വിചാരിച്ചിട്ടു തന്നെ തിന്നരുതു. മനോബോധം എങ്കിലൊ തന്റെതല്ല, മറ്റവന്റെതിനെ അത്രെ, ഞാൻ പറയുന്നു. എന്റെ സ്വാതന്ത്ൎ‌യ്യത്തിന്നു അന്യമനോബോധത്താൽ ന്യായവിസ്താരം വരുവാൻ എനുപോൽ. കൃതജ്ഞയോടെ അനുഭവിച്ചാൽ ഞാൻ സ്ത്രോത്രം ചെയ്യുന്നതിനായിട്ടു ദുഷിക്കപ്പെടുവാൻ എന്തു. അതുകൊണ്ടു നിങ്ങൾ ഭക്ഷിച്ചാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദേവതേജ്ജസ്സിന്നായി ചെയ്പിൻ. യ്ഫ്രദൎക്കും യവനൎക്കും ദേവസഭെക്കും തടങ്ങൽ ഇല്ലാത്തവർ ആകുവിൻ. ഞാനും എന്റെതല്ല അവർ രക്ഷപ്പെടേണം എന്നു പലരുടെ ഉപകാരത്തെ തന്നെ അന്വേഷിച്ചുകൊണ്ട് എല്ലാവരേയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കും കണക്കെ തന്നെ. ഞാൻക്രിസ്തന്ന് എന്നപോലെ എനിക്ക് അനുകാരികൾ ആകുവിൻ.

൧൧. അദ്ധ്യായം.

സഭകൂടുന്നതിൽ സ്ത്രീകളുടെ വേഷത്തേയും,(൧൭) തിരുവത്താഴത്തിൻ ആചാരത്തേയും വഴിക്കാക്കുന്ന ഉപദേശം. പിന്നെ സഹോദരന്മാരെ, നിങ്ങൾ എല്ലാം കൊണ്ടും എന്നെ ഓൎത്തും ഞാൻ നിങ്ങളിൽ ഏല്പിച്ചപ്രകാരം സമ്പ്രദായങ്ങളെ പ്രമാണിച്ചും കൊൾകയാൽ നിങ്ങളെ പുകഴുന്നു. ഇനി നിങ്ങൾ ബോധിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നിതു: സകല പുരുഷന്നും തല ക്രിസ്തൻ തന്നെ; സ്ത്രീക്കു തല പുരുഷൻ അത്രെ; ക്രിസ്തന്റെ തല ദൈവം തന്നെ. തല മുടികൊണ്ടു പ്രാൎത്ഥിക്കയൊ പ്രവചിക്കയൊ ചെയ്യുന്ന പുരുഷൻ. എല്ലാം തന്റെ തലയെ അപമാനിക്കുന്നു. എന്നാൽ തല മൂടാതെ പ്രാൎത്ഥിക്കയൊ, പ്രവചിക്കയൊ ചെയ്യുന്ന സ്ത്രീ എല്ലാം തന്റെ തലയെ അപമാനിക്കുന്നു; അവൾ ക്ഷൌരം ചെയ്തവളോടല്ലൊ മുറ്റും ഒക്കുന്നു. സ്ത്രീ മൂടാതെ ഇരിക്കിൽ ചിരെച്ചു കൊണ്ടെ ആവു; ചിരെക്ക താൻ, ക്ഷൌരം താൻ, സ്ത്രീക്കു ലജ്ജ എങ്കിലൊ മൂടിക്കൊള്ളട്ടെ. കാരണം പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ, തല മൂടേണ്ടതല്ല സ്ത്രീയൊ പുരുഷന്റെ തേജസ്സ്. പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലൊ, സ്ത്രീ പുരുഷനിൽനിന്നത്രെ ആകുന്നത്. പിന്നെ പുരുഷൻ സ്ത്രീക്കാ

൪0൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/431&oldid=163894" എന്ന താളിൽനിന്ന് ശേഖരിച്ചത്