താൾ:Malayalam New Testament complete Gundert 1868.pdf/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
I. CORINTHIANS X.

നമുക്കു ബുദ്ധി ഉപദേശിപ്പാൻ എഴുതിയതത്രെ. ആകയാൽ താൻ നിൽക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കുക. മാനുഷമല്ലാത്ത പരീക്ഷ നിങ്ങളെ പിടിച്ചിട്ടില്ല; ദൈവം വിശ്വസ്തൻ തന്നെ അവൻ നിങ്ങൾക്ക് കഴിയുന്നതിൻ മീതെ പരീക്ഷ പിണവാൻ സമ്മതിയാതെ, സഹിച്ചു കൂടേണ്ടതിന്നു പരീക്ഷയോട് ഒപ്പം പോക്കിനെയും ഉണ്ടാക്കും.

ആകയാൽ എൻ പ്രിയമുള്ളവരെ, വിഗ്രഹാരാധനയെ വിട്ടോടുവിൻ! വിവേകികളോട് എന്നു വെച്ചു ഞാൻ പറയുന്നു, ഞാൻ മൊഴിയുന്നതിനെ വിസ്തരിപ്പിൻ! നാം ആശീർവ്വദിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തരക്തത്തിന്റെ കൂട്ടായ്മ അല്ലയൊ? നാം നുറുക്കുന്ന അപ്പം ക്രിസ്തശരീരത്തിന്റെ കൂട്ടായ്മ അല്ലയൊ? നാം എല്ലാവരും ആ ഒർ അപ്പത്താൽ അംശികൾ ആകകൊണ്ട് ഒർ അപ്പം ഉള്ളതു നിമിത്തം പലരായ നാം ഒരു ശരീരം ആകുന്നുവല്ലൊ. ജഡപ്രകാരമുള്ള ഇസ്രയേലെ നോക്കുവിൻ! ബലികളെ ഭക്ഷിക്കുന്നവർ ബലിപീഠത്തിന്നു കൂട്ടാലികൾ അല്ലയൊ. എന്നാൽ ഞാൻ എന്തു മൊഴിയുന്നു വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നൊ? വിഗ്രഹം വല്ലതും എന്നൊ? അല്ല, ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല: ഭൂതങ്ങൾക്കായി കഴിക്കുന്നു എന്നത്രെ, നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആവാൻ എനിക്ക് മനസ്സില്ല താനും. നിങ്ങൾക്ക് കർത്താവിൻ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ കഴികയില്ല; കർത്താവിൽ മേശയിലും ഭൂതങ്ങളെ മേശയിലും അംശികളാവാൻ കഴികയില്ല. അല്ലായ്ക്കിൽ നാം കർത്താവിന്ന് ചൂടു പിടിപ്പിക്കുന്നുവൊ, അവനേക്കാൾ ഊക്കർ ആകുന്നുവൊ?

എല്ലാറ്റിന്നും അധികാരം ഉണ്ടു എങ്കിലും എല്ലാ ഉപകരിക്കുന്നതല്ല; എല്ലാറ്റിന്നും അധികാരം ഉണ്ടു എങ്കിലും എല്ലാം വീടു വർദ്ധന ചെയ്യുന്നതല്ല. ഏവനും തന്റെതല്ല മറ്റവന്റെതിനെ അന്വേഷിപ്പു. ഇറച്ചിയങ്ങാടിയിൽ വില്‌ക്കുന്നതു മനോബോധത്തിൻ നിമിത്തം ഒന്നും വിവേചിയാതെ എല്ലാം ഭക്ഷിപ്പിൻ. ഭൂമിയും അതിന്റെ നിറവും കർത്താവിന്നല്ലൊ ആകുന്നതു(സങ്കീ. ൨൪, ൧). പിന്നെ അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ ചെല്ലുവാൻ!ഇഛ്ശിക്കിൽ നിങ്ങൾക്കു വിളമ്പിയതു മനോബോധം നിമിത്തം ഒന്നും വിവേചിയാർതെ എല്ലാം ഭക്ഷിപ്പിൻ. എങ്കിൽ ഒരുവൻ: ഇതു ബലിയർപ്പിതം എന്നും

൪0൨






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/430&oldid=163893" എന്ന താളിൽനിന്ന് ശേഖരിച്ചത്