താൾ:Malayalam New Testament complete Gundert 1868.pdf/427

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧. കൊരിന്തർ ൯. അ.


എന്റെ സഹോദരനെ ഇടറിച്ചാൽ, എന്റെ സഹോദരനെ ഇടറിക്കാതെ ഇരിക്കേണ്ടതിന്നു ഞാൻ എന്നേക്കും ഇറച്ചി ഭക്ഷിക്കയില്ല.

൯. അദ്ധ്യായം.

അപോസ്തലൻ തന്റെ സ്വാതന്ത്ൎ‌യ്യത്തെ അല്ല സഭയുടെ വൃദ്ധിയെ ലാക്കാക്കിയതു, (൨൪) ഓട്ടത്തിന്നു ത്യാഗം അത്യാവശ്യം.

ഞാൻ സ്വാതന്ത്രൻ അല്ലയൊ, ഞാൻ അപോസ്തലൻ അല്ലയൊ, നമ്മുടെ കൎത്താവായ യേശുക്രിസ്തനെ കണ്ടിട്ടില്ലയൊ. കൎത്താവിൽ എന്റെ പണി നിങ്ങൾ അല്ലയൊ. മറ്റുള്ളവൎക്കു ഞാൻ അപോസ്തലൻ അല്ല എങ്കിൽ, നിങ്ങൾക്കു ആകുന്നു പോൽ; കൎത്താവിൽ നിങ്ങൾ അല്ലൊ എന്റെ അപോസ്തലത്വത്തിന്നു മുദ്ര ആകുന്നു. എന്നെ വിവേചിക്കുന്നവൎക്കു എന്റെ പ്രതിവാദം ഇതത്രെ. (സഭാദ്രവ്യത്താൽ) ഉണ്മാനും കുടിപ്പാനും ഞങ്ങൾക്കു അധികാരം ഇല്ലയൊ? ശേഷം അപോസ്തലരും കൎത്താവിൻ സഹോദരന്മാരും കേഫാവും എന്ന പോലെ ഞങ്ങൾക്കു ഒരു സഹോദരിയെ ഭാൎയ്യയായി കൂട്ടികൊണ്ടു സഞ്ചരിപ്പാൻ അധികാരം ഇല്ലയൊ? അല്ല (വൃത്തിക്ക്) അദ്ധ്വാനിക്കാതെ ഇരിപ്പാൻ എനിക്കും ബൎന്നബാവിന്നും മാത്രം അധികാരം ഇല്ല എന്നുണ്ടൊ? സ്വന്തചെലവിട്ട് ആരു പോൽ ചെകം ചെയ്യുന്നു? ആർ പറമ്പു നട്ടു അതിൻ ഫലം തിന്നതിരിക്കുന്നു? അല്ല ആട്ടിങ്കൂട്ടം ആർ മേച്ചു കൂട്ടത്തിൽ പാലിൽ ഉപജീവിക്കാതിരിക്കും: ഇവ മനുഷ്യപ്രകാരം ചൊല്ലുന്നുവൊ? ധൎമ്മവും അതിനെ തന്നെ പറയുന്നില്ലയൊ? മെതിക്കുന്ന കാളെക്കു വായ്ക്കെട്ടരുത് എന്നു മോശധൎമ്മത്തിൽ എഴുതിക്കിടക്കുന്നുവല്ലൊ? ദൈവത്തിന്നു കാളകൾ തന്നെ വിചാരമൊ? അല്ല കേവലം നമുക്കു വേണ്ടി പറയുന്നുവൊ? അതെ ഊഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ അംശ കിട്ടുവാനുള്ള ആശയോടെ മെതിക്കയും വേണം എന്നതു നമുക്കുവേണ്ടി എഴുതിയത്. ഞങ്ങൾ ആത്മികങ്ങളെ നിങ്ങൾക്കു വിതെച്ചു എങ്കിൽ, നിങ്ങളുടെ ജഡമയങ്ങളെ ഞങ്ങൾ കൊയ്താൽ പങ്കാൎയ്യമൊ? മറ്റെവർ നിങ്ങളുടെ മേൽ ഈ അധികാരത്തെ കൈക്കൊണ്ടാൽ ഞങ്ങൾ വിശേഷാൽ അല്ലയൊ? എങ്കിലും ഞങ്ങൾ ഈ അധികാരത്തെ പ്രയോഗിച്ചില്ല; ക്രിസ്തന്റെ സുവിശേഷത്തിന്നു

൩൯൯


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/427&oldid=163889" എന്ന താളിൽനിന്ന് ശേഖരിച്ചത്