താൾ:Malayalam New Testament complete Gundert 1868.pdf/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


I. CORINTHIANS IX.

യാതൊരു വിഘ്നവും വരുത്താതെ ഇരിപ്പാൻ സകലവും പൊറുക്കുന്നു. പുണ്യകൎമ്മങ്ങൾ നടത്തുന്നവർ പുണ്യസ്ഥലത്തു നിന്നു ഉപജീവിക്കുന്നു എന്നു ബലിപീഠം ഉപാസിക്കുന്നവർ ബലിപീഡത്തോട് അംശമാക്കിക്കൊള്ളുന്നു എന്നും നിങ്ങൾ അറിയുന്നില്ലയൊ? അപ്പോലെ കൎത്താവും സുവിശേഷത്തെ പ്രസ്താപിക്കുന്നൎവൎക്കു സുവിശേഷത്താൽ ഉപജീവിക്കേണം എന്ന് ആദേശിച്ചു.

എങ്കിലും ഇവ ഒന്നും ഞാൻ പ്രയോഗിച്ചില്ല; ഇവ്വണ്ണം എന്നിൽ ഭവിക്കേണ്ടതിന്നും അല്ല ഇവ എഴുതിയതു; ആരും എന്റെ പ്രശംസയെ വൃഥാവാക്കുന്നതിനേക്കാൾ മരിക്ക തന്നെ എനിക്കു നല്ലൂ; കാരണം ഞാൻ സുവിശേഷിക്കുന്നു എങ്കിൽ, മുട്ടുപാട് എന്റെ മേൽ കിടക്കുകയാൽ എനിക്ക് പ്രശ്മയില്ല: അതെ ഞാൻ സുവിശേഷിക്കുന്നില്ല എങ്കിൽ, എനിക്ക് ഹാ കഷ്ടം. എങ്ങിനെ എന്നാൽ മനഃപൂൎവ്വമായി ഇതിനെ ചെയ്തു കൊണ്ടാൽ എനിക്ക് കൂലി ഉണ്ടു; മനഃപൂൎവ്വം അല്ലാഞ്ഞാലും വീട്ടുവിചാരണ എന്നിൽ ഭരമേല്പിച്ചുകിടക്കുന്നു. എന്നാൽ എന്റെ കൂലി എന്തു? സുവിശേഷിക്കുമ്പോൾ, എന്റെ അധികരത്തെ മുറ്റും അനുഭവമാക്കാതവണ്ണം ഞാൻ ക്രിസ്തന്റെ സുവിശേഷത്തെ പരത്തിക്കൊണ്ടു, ചെലവില്ലാതെയാക്കുക അത്രെ. ഇങ്ങിനെ എല്ലാവരോടും ഞാൻ വിടുതലയുള്ളവൻ എങ്കിലും, അധികം പേരെ നേടേണ്ടതിന്നു ഞാൻ എന്നെ തന്നെ എല്ലാവൎക്കും ദാസനാക്കി. യഹൂദരെ നേടുവാൻ യഹൂദൎക്ക് യഫ്രദനെ പോലെ ആയി, ധൎമ്മത്തിൻ കീഴുള്ളവരെ നേടുവാൻ താൻ ധൎമ്മത്തിൻ കീഴുള്ളവനല്ല എങ്കിലും, ഞാൻ ധൎമ്മത്തിൻ കീഴുള്ളവൎക്കു ധൎമ്മത്തിൻ കീഴുള്ളവനെ പോലെ ആയി. അധൎമ്മികളെ നേടുവാൻ ഞാൻ ദൈവത്തിന്നു അധൎമ്മി അല്ല, ക്രസ്തനു ധൎമ്മസ്ഥൻ അത്രെ ആകുന്നു; എങ്കിലും അധൎമ്മികൾക്കു അധൎമ്മിയെ പോലെ ആയി. ബലഹീനരെ നേടുവാൻ ഞാൻ ബലഹീനനെ പോലെ ആയി; എല്ലാ പ്രകാരത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു, ഞാൻ എല്ലാവൎക്കും എല്ലാം ആയ്ചമഞ്ഞു. സുവിശേഷത്തിൻനിമിത്തം ഞാനും അതിന്നു കൂട്ടാളി ആകേണ്ടതിന്ന് എല്ലാം ചെയ്യുന്നു.

ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാം ഓടുന്നു എങ്കിലും, ഒരുവനെവിരുതു പ്രാപിക്കുന്നുള്ളൂ. എന്നറിയുന്നില്ലയൊ? അതുപോലെ

൪00


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/428&oldid=163890" എന്ന താളിൽനിന്ന് ശേഖരിച്ചത്