താൾ:Malayalam New Testament complete Gundert 1868.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രോമർ ൮. അ.

ശരീരത്തിൻ നടപ്പുകളെ കൊല്ലുകിലൊ നിങ്ങൾ ജീവിക്കും. എങ്ങിനെ എന്നാൽ, ദേവാത്മാവിനാൽ നടത്തപ്പെടുന്നവർ അത്രെയും ദേവപുത്രന്മാർ ആകുന്നു. നിങ്ങളല്ലൊ പിന്നെയും ഭയപ്പെടുവാൻ ദാസ്യത്തിൻ ആത്മാവെ അല്ല പ്രാപിച്ചു; നാം "അബ്ബാപിതാവെ!" എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവെ അത്രെ പ്രാപിച്ചത്. നാം ദേവമക്കൾ എന്ന് ആത്മാവുതാനും നമ്മുടെ ആത്മാവോടു കൂടെ സാക്ഷ്യം പറയുന്നു. നാം മക്കളെങ്കിലൊ, അവകാശികളെന്നും ഉണ്ടു; ദൈവത്തിൻ അവകാശികളും ക്രസ്തനു കൂട്ടവകാശികളും തന്നെ; ദൈവത്തിൻ അവകാശികളും ക്രിസ്തനു കൂട്ടവകാശികളും തന്നെ; നാം തേജസ്സിൽ കൂടേണ്ടതിന്നു കഷ്ടതയിലും കൂടിയാൽ അത്രെ.

കാരണം ഈ കാലത്തിലെ കഷ്ടങ്ങൾ നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സോട് ഒക്കാത് എന്നു ഞാൻ മതിക്കുന്നു. ദേവ പുത്രരുടെ വെലിപ്പാടിനെ അല്ലൊ, സൃഷ്ടിയുടെ പ്രതീക്ഷ കാത്തിരിക്കുന്നു. എങ്ങിനെ എന്നാൽ, സൃഷ്ടി മനഃപൂൎവ്വമായല്ല, കീഴാക്കിയവൻ നിമിത്തമത്രെ മായെക്ക് കീഴ്പെട്ടതു. സൃഷ്ടിയും കേടിന്റെ ദാസ്യത്തിൽനിന്നു വിടുവിക്കപ്പെട്ടു, ദേവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ൎ‌യ്യത്തോട് എത്തും എന്നുള്ള ആശയെ മുന്നിട്ടു തന്നെ. സൃഷ്ടി എല്ലാം ഇന്നുവരെയും കൂടെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നു പോൽ. അത്രയല്ല, ആത്മാവിൻ ആദ്യ വിളവും ലഭിച്ചുള്ള നാമും, നമ്മുടെ ശരീരത്തിൻ വീണ്ടെടുപ്പാകുന്ന (പൂൎണ്ണ) പുത്രത്വത്തെ കാത്തിരുന്നും, നമ്മിൽ തന്നെ ഞരങ്ങുന്നു. ആശയിൽ അല്ലൊ നാം രക്ഷപ്പെട്ടു; കാണുന്ന ആശയൊ ആശയല്ല; താൻ കാണുന്നതിനെ ഇനി ആശിപ്പാൻ എന്തുപോൽ? നാം കാണാത്തതിനെ ആശിക്കിലൊ ക്ഷാന്തിയോടെ കാത്തിരിക്കുന്നു. അവ്വണ്ണം തന്നെ ആത്മാവും നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു, എങ്ങിനെ എന്നാൽ, വേണ്ടുംപോലെ നാം പ്രാൎത്ഥിക്കേണ്ടത് ഇന്നത് എന്നറിയാ; ആത്മാവു തന്നെ ഉച്ചരിയാത്ത ഞരക്കങ്ങളെകൊണ്ടു നമ്മുടെ പക്ഷം എടുക്കുന്നു താനും. എന്നാൽ ആത്മാവിൻ ഭാവം ഇന്നതെന്നും, അതു വിശുദ്ധൎക്കായി ദേവപ്രകാരം പക്ഷവാദം ചെയ്യുന്നു എന്നും ഹൃദയങ്ങളെ ആരായുന്നവൻ തന്നെ അറിയുന്നു. പിന്നെ ദൈവത്തെ സ്നേഹിക്കുന്നവർ മുന്നിൎണ്ണയത്താൽ വിളിക്കപ്പെട്ടവർ ആകകൊണ്ട് അവൎക്കു സകലവും നന്മെക്കായി സഹായിക്കുന്നു എന്നു നാം

൩൬൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/395&oldid=163853" എന്ന താളിൽനിന്ന് ശേഖരിച്ചത്