താൾ:Malayalam New Testament complete Gundert 1868.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ROMANS VIII.

ആംവണ്ണം ബുദ്ധികൊണ്ടു ദേവധൎമ്മത്തേയും, ജഡംകൊണ്ടു പാപധൎമ്മത്തേയും സേവിക്കുന്നു.

൮. അദ്ധ്യായം.

ക്രിസ്തനിലുള്ളവർ ശിക്ഷാവിധി വരാതെ,(൫) ജഡനിഗ്രഹവും ദേവപുത്രത്വവും പ്രാപിച്ചു,(൧൮) തേജസ്സിൻ ആശയിൽ വേരൂന്നി, (൩൧) ഭയഹീനർ ആകുന്നതു.

൧ അതുകൊണ്ട് ഇപ്പോൾ ക്രിസ്തയേശുവിലുള്ളവൎക്കു ശിക്ഷാ

൨ വിധി ഒന്നും ഇല്ല. (ജഡപ്രകാരമല്ല ആത്മപ്രകാരം നടക്കുന്നവൎക്കു തന്നെ) ജീവനാത്മാവിന്റെ ധൎമ്മമല്ലൊ, എന്നെ പാപ മരണങ്ങളുടെ ധൎമ്മത്തിൽനിന്നു ക്രിസ്ത യേശുവിങ്കൽ വി

൩ ടുവിച്ചു. എങ്ങിനെ എന്നാൽ, ധൎമ്മത്തിന്നു ജഡത്താലുള്ള ബലഹീനതനിമിത്തം കഴിയാത്തതു (വരുത്തുവാൻ) ദൈവം സ്വപുത്രനെ പാപം നിമിത്തം പാപജഡത്തിൻ സാദൃശ്യത്തിൽ അയച്ചു; പാപത്തിന്നു ജഡത്തിൽ ശിക്ഷാവിധിയെ നടത്തി

൪ യതു. ജഡപ്രകാരമല്ല ആത്മപ്രകാരം നടക്കുന്ന നമ്മിൽ ധ

൫ ൎമ്മത്തിൻ ന്യായം പൂരിച്ചു വരേണ്ടതിന്നത്രെ. എങ്ങിനെ എന്നാൽ ജഡപ്രകാരം ഉള്ളവർ ജഡത്തിന്റേവയും. ആത്മപ്രകാര

൬ മുള്ളവർ ആത്മാവിന്റേയും ഭാവിക്കുന്നു ജഡഭാവമെല്ലൊ

൭ മരണം; ആത്മഭാവമൊ, ജീവനും സമാധാനവും തന്നെ. കാരണം ജഡഭാവം ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദേവധൎമ്മത്തിന്നു കീഴ്പെടുന്നില്ലല്ലൊ (കീഴ്പെടുവാൻ) കഴിവും ഇല്ല സ്പ

൮ ഷ്ടം.എന്നാൽ ജഡത്തിലുള്ളവൎക്കു ദേവപ്രസാദം വരുത്തികൂ

൯ ടാ. നിങ്ങളൊ ദേവാത്മാവ് നിങ്ങളിൽ വസിച്ചാൽ ജഡത്തിൽ അല്ല; ആത്മാവിലത്രെ ആകുന്നു. ഒരുത്തന്നു ക്രിസ്താത്മാവ് ഇല്ലാ

൧൦ ഞ്ഞാൽ അവൻ ഇവന്നുള്ളവനും അല്ല. ക്രിസ്തൻ നിങ്ങളിൽ ആകിലൊ ശരീരം പാപം നിമിത്തം മരിച്ചത് എന്നിട്ടും ആത്മാവ്

൧൧ നീതിനിമിത്തം ജീവനാകുന്നു. എന്നാൽ യേശുവെ മരിച്ചവരിൽ നിന്നുണൎത്തിയവന്റെ ആത്മാവ് നിങ്ങളിൽ വസിച്ചാൽ ക്രിസ്തനെ മരിച്ചവരിൽനിന്നുണൎത്തിയവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെകൊണ്ടു, നിങ്ങളുടെ മൎത്ത്യ ശരീരങ്ങളെ

൧൨ യും ജീവിപ്പിക്കും. ആകയാൽ സഹോദരന്മാരെ! നാം ജഡപ്രകാ

൧൩ രം ജീവിപ്പാൻ ജഡത്തിന്നല്ല കടക്കാരാകുന്നതു. കാരണം നിങ്ങൾ ജഡപ്രകാരം ജീവിച്ചാൽ ചാകേഉള്ളു; ആത്മാവിനെകൊണ്ടു

൩൬൬




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/394&oldid=163852" എന്ന താളിൽനിന്ന് ശേഖരിച്ചത്