താൾ:Malayalam New Testament complete Gundert 1868.pdf/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അപോ. പ്രവൃ. ൨൭. അ.

ഫൊയ്നിക് എന്ന ക്രേതബന്തരിൽ എത്തി ഹിമകാലം പാൎപ്പാൻ നോക്കുക എന്നു വെച്ചു, തെന്നൽ കാറ്റു മന്ദമായി ഊതുകയാൽ, ഭാവിച്ചതു സാധിച്ചു കൂടി എന്നു തോന്നി (ഇരിമ്പ്) എടുത്തു ക്രേതയോട് അധികം സമീപത്തി ഓടി. ഏറ നേരം കഴിയാതെംരംശനമൂല എന്നുള്ളതിൽനിന്നു വിശറു കാറ്റ് അതിന്മേൽ തട്ടി. അന്നു പടകു കാറ്റിന്റെ നേരെ നില്പാൻ കഴിയാതെ പറിക്കുമ്പോലെ പോയാറെ. ഞങ്ങൾ വെറുതെയിരുന്നു പാറിപ്പോയി, ക്ലൌദ തുരുത്തിയോട് അരികെ ഓടീട്ട് തോണിയെ പ്രയാസത്തോടെ കൈക്കലാക്കി വലിച്ചു കയറ്റിയപ്പോൾ, അവർ പടകു ചുറ്റിക്കെട്ടിക്കൊണ്ടും മറ്റും ഉറപ്പുകൾ വരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടുമൊ എന്നു പേടിച്ചു. പായി ഇറക്കി പാറിപ്പോയി; ശേഷം ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം വലയുന്നതുകൊണ്ട്. പിറ്റെന്ന് അവർ ചൎക്ക് പുറത്ത് എറിഞ്ഞു. മൂന്നാന്നാൾ ഞങ്ങളും കൈയിട്ടു കപ്പൽ ക്കോപ്പുകളെ കടലിൽ ഇട്ടുകളഞ്ഞു. പല നാളും ആദിത്യനും നക്ഷത്രങ്ങളും കാണാതെ. ചെറുതല്ലാത്ത കൊടുങ്കാറ്റ് അടിച്ചു പോരുമ്പോൾ ഞങ്ങൾ രക്ഷപെടും എന്നുള്ള പ്രത്യാശ ഒക്കയും മറഞ്ഞുപോയി. മിക്കതും ഭക്ഷണം വേണ്ടാതെ ഇരിക്കുമ്പോൾ, പൌൽ അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞിതു: പുരുഷന്മാരെ. എന്റെ ചൊൽ കേട്ടു ക്രേതയിൽനിന്നു നീക്കാതെ ഈ കുഴക്കും ഹാനിയും വിലക്കി നില്ക്കേണ്ടതായിരുന്നു. ഇപ്പോഴൊ സുഖമനസ്സോടെ ഇരിപ്പാൻ നിങ്ങളെ ഉണൎത്തുന്നു; കപ്പലിന്നല്ലാതെ നിങ്ങളുടെ പ്രാണന് ഒന്നിന്നും ചേതം വരികയില്ല പോൽ. എന്നോടാകട്ടെ, ഈ രാത്രിയിൽ ഞാൻ ഉടയതും ഉപാസിക്കുന്നതും ആയുള്ള ദൈവത്തിന്റെ ദൂതൻ എത്തിനിന്നു: പൌല, ഭയപ്പെടായ്ക! നീ കൈസരുടെ മുമ്പിൽ നില്ക്കേണ്ടതു! കണ്ടാലും നിന്നോടുകൂടെ ഓടുന്നവരെ ഒക്കയും ദൈവം നിണക്കു സമ്മാനിച്ചിട്ടുമുണ്ടു എന്നു പറഞ്ഞു. അതു കൊണ്ടു പുരുഷന്മാരെ! സുഖമനസ്സോടെ ഇരിപ്പിൻ! എന്നോട് അരുളിച്ചെയ്തപ്രകാരം തന്നെ ആകുമെന്നു ഞാൻ ദൈവത്തിങ്കൽ വിശ്വാസിക്കുന്നു സത്യം. പിന്നെ നാം വല്ല തുരുത്തി മേൽ തട്ടേണ്ടുന്നതാകുന്നു. എന്നിട്ടു പതിനാലാം രാത്രിയായാറെ. അദ്രിയ കടലൂടെ അലയുമ്പോൾ, നടുരാക്കു കപ്പൽക്കാൎക്കു വല്ല ഭൂമിയും അണയുന്നപ്രകാരം തോന്നിംരംയം ഇട്ട് ഇരു

൩൪൭


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/375&oldid=163831" എന്ന താളിൽനിന്ന് ശേഖരിച്ചത്