താൾ:Malayalam New Testament complete Gundert 1868.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. XXVII.

കൈസരെ അഭയം ചൊല്ലീട്ടില്ലെങ്കിൽ അഴിച്ചു വിടുവാൻ സംഗതി ഉണ്ടായിരുന്നു എന്ന് അഗ്രിപ്പാ ഫേസ്തനോടു പറകയും ചെയ്തു.

൨൭. അദ്ധ്യായം.

രോമയിലേക്ക് കപ്പൽ യാത്രയും, (൧൪) കൊടുങ്കാറ്റിന്റെ ശേഷം, (൨൭) കപ്പൽ ചേതത്തിൽനിന്നു രക്ഷയും.

നന്തരം ഞങ്ങൾ ഇതല്യെക്കാമാറ് ഓടേണം എന്നു കല്പനയായപ്പോൾ, പൌൽ മുതലായ ചില തടവുകാരെ ഔഗുസ്ത്യ പട്ടാളത്തിലെ ശതാധിപനായ യൂല്യനിൽ ഭരമേല്പിച്ചു. ഞങ്ങൾ മക്കെദോന്യയിലെ തെസ്സലനീക്കക്കാരനായ അരിസ്ത ഹനുമായി അദ്രമുത്യ കപ്പൽ ഏറീട്ട് ആസ്യയിലുള്ള സ്ഥലങ്ങളിൽ പോയി അണവാൻ ഭാവിച്ചു പായിട്ടോടി. പിറ്റെന്നു ചിദോനിൽ എത്തിയാറെ, യൂല്യൻ പൌലിൽ മാനുഷഭാവം കാട്ടി, സ്നേഹിതരെ പോയിക്കണ്ടു. സല്ക്കാരം ലഭിപ്പാൻ അനുവദിച്ചു. അവിടുന്നു നീക്കി കാറ്റുകൾ പ്രതികൂലമാകയാൽ, കുപ്രദ്വീപിനെ ഇടത്തിട്ട് ഓടി; കിലിക്യ, പംഫുല്യത്തുക്കിലുള്ള സമുദ്രത്തുടെ ചെന്നു, ലുക്കിയയിലെ മുരെക്കൽ എത്തി. അവിടെ ശതാധിപൻ ഒർ അലക്ഷന്ത്ൎ‌യ്യ കപ്പൽ ഇതല്യെക്ക് ഓടുമാറായതു കണ്ടു. ഞങ്ങളെ അതിൽ കരേറ്റിയ ശേഷം, ബഹു ദിവസംകൊണ്ടു പതുക്കെ ഓടി ക്നീദത്തുക്കിൽ ദുഃഖേന എത്തീട്ടു കാറ്റുഹേതുവായി അടുത്തു കൂടായ്കയാൽ ശല്മോനെക്കു നേരെ ക്രേതയോട് എത്തി, പണിപ്പെട്ടു കരെക്കു ചാരി മുപ്പുക്കു, ലസയ്യപുരി സമീപമുള്ള ശുഭതുറമുഖം എന്ന സ്ഥലത്തേക്കു വന്നു. ഇങ്ങിനെ വളരെ കാലം ചെന്നശേഷം (പരിഹാരനാളിലെ) നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടത്തിന്നു വൈഷമ്യം നേരിടുകകൊണ്ടു പൌൽ അവരോട് ഉണൎത്തി ചൊല്ലിയതു: പുരുഷന്മാരെ! ഈ യാത്ര ചെന്നാൽ അഹങ്കാരമുള്ളതും ചരക്കിന്നും കപ്പലിന്നും മാത്രമല്ല, നമ്മുടെ പ്രാണങ്ങൾക്കും ഏറിയ ഹാനിവരുത്തുന്നതുമായി കാണുന്നു. എന്നു പൌൽ പറഞ്ഞതേക്കാൾ ശതാധിപൻ മാലുമിയേയും കപ്പലാളിയേയും അധികം വിശ്വസിച്ചു പോയി. പിന്നെ ആ തുറമുഖം ഹിമകാലം പാൎപ്പിൻ ഹിതമല്ലായ്കയാൽ മിക്കപേരും ആലോചിച്ച്: ഇവിടെനിന്നും ഓടി തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും തുറന്നുള്ള

൩൪൬






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/374&oldid=163830" എന്ന താളിൽനിന്ന് ശേഖരിച്ചത്